'ഒരു ആണ്‍കുഞ്ഞും ഒരു പെണ്‍കുഞ്ഞും പിറക്കാന്‍ ആഗ്രഹിക്കുന്നു; ഗര്‍ഭിണിയാവാൻ ആഗ്രഹിച്ചത് ആ ഒരൊറ്റക്കാര്യത്തിന്'; കിയാര | Kiara Advani's video on wanting two healthy children goes viral after pregnancy announcement with Sidharth Malhotra. Malayalam news - Malayalam Tv9

Kiara Advani: ‘ഒരു ആണ്‍കുഞ്ഞും ഒരു പെണ്‍കുഞ്ഞും പിറക്കാന്‍ ആഗ്രഹിക്കുന്നു; ഗര്‍ഭിണിയാവാൻ ആഗ്രഹിച്ചത് ആ ഒരൊറ്റക്കാര്യത്തിന്’; കിയാര

sarika-kp
Published: 

01 Mar 2025 12:40 PM

Kiara Advani and Sidharth Malhotra Announce Pregnancy: ഇരട്ടകുട്ടികളെ ആ​ഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് ആരോഗ്യമുള്ള മക്കള്‍ മതി. ഒരു ആണ്‍കുഞ്ഞും ഒരു പെണ്‍കുഞ്ഞും പിറക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് കിയാര പറഞ്ഞിരുന്നത്.

1 / 5ആ​ദ്യത്തെ കുഞ്ഞിനായുള്ള  കാത്തിരിപ്പിലാണ്  ബോളിവുഡ് താര ദമ്പതികളായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും. കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.  ഒരു ജോഡി കുഞ്ഞ് സോക്‌സുകള്‍ക്കൊപ്പം, ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനത്തിനായുള്ള കാത്തിരിപ്പ് എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റ്. (​image credits:instagram)

ആ​ദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താര ദമ്പതികളായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും. കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. ഒരു ജോഡി കുഞ്ഞ് സോക്‌സുകള്‍ക്കൊപ്പം, ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനത്തിനായുള്ള കാത്തിരിപ്പ് എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റ്. (​image credits:instagram)

2 / 5നിരവധി പേരാണ് താരദമ്പതികൾക്ക് ആശംസകളും അറിയിച്ച് രം​ഗത്ത് എത്തുന്നത്. ബോളിവുഡ് സിനിമാ ലോകമാകെ ഇവരുടെ പുതിയ വിശേഷം ആഘോഷിക്കുന്ന തിരക്കിലാണ്. ഇതിനിടെയിൽ എന്തുകൊണ്ട് ഗര്‍ഭിണിയാവണം എന്ന് ആഗ്രഹിക്കുന്നു എന്നതിനെ കുറിച്ച് കിയാര ഒരു അഭിമുഖത്തിൽ പറയുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. (image credits: instagram)

നിരവധി പേരാണ് താരദമ്പതികൾക്ക് ആശംസകളും അറിയിച്ച് രം​ഗത്ത് എത്തുന്നത്. ബോളിവുഡ് സിനിമാ ലോകമാകെ ഇവരുടെ പുതിയ വിശേഷം ആഘോഷിക്കുന്ന തിരക്കിലാണ്. ഇതിനിടെയിൽ എന്തുകൊണ്ട് ഗര്‍ഭിണിയാവണം എന്ന് ആഗ്രഹിക്കുന്നു എന്നതിനെ കുറിച്ച് കിയാര ഒരു അഭിമുഖത്തിൽ പറയുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. (image credits: instagram)

3 / 5കരീന കപൂര്‍ ഖാന്‍, അക്ഷയ് കുമാര്‍, ദില്‍ജിത്ത് ദോസ്ഞ്ജ്, കിയാര അദ്വാനി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഗുഡ് ന്യൂസ് എന്ന ചിത്രത്തിന്റെ പ്രമോഷന്‍ ചടങ്ങുകളില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് കിയാര ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് ഗര്‍ഭിണിയാവണം, അപ്പോള്‍ തനിക്ക് ഇഷ്ടമുള്ള എല്ലാ ഭക്ഷണങ്ങളും കഴിക്കാന്‍ സാധിക്കും. അതിന് വേണ്ടിയാണ് ആഗ്രഹിക്കുന്നത്' എന്നാണ് കിയാര പറഞ്ഞത്. (image credits: instagram)

കരീന കപൂര്‍ ഖാന്‍, അക്ഷയ് കുമാര്‍, ദില്‍ജിത്ത് ദോസ്ഞ്ജ്, കിയാര അദ്വാനി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഗുഡ് ന്യൂസ് എന്ന ചിത്രത്തിന്റെ പ്രമോഷന്‍ ചടങ്ങുകളില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് കിയാര ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് ഗര്‍ഭിണിയാവണം, അപ്പോള്‍ തനിക്ക് ഇഷ്ടമുള്ള എല്ലാ ഭക്ഷണങ്ങളും കഴിക്കാന്‍ സാധിക്കും. അതിന് വേണ്ടിയാണ് ആഗ്രഹിക്കുന്നത്' എന്നാണ് കിയാര പറഞ്ഞത്. (image credits: instagram)

4 / 5

ഇരട്ടകുട്ടികളെ ആ​ഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് ആരോഗ്യമുള്ള മക്കള്‍ മതി. ഒരു ആണ്‍കുഞ്ഞും ഒരു പെണ്‍കുഞ്ഞും പിറക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് കിയാര പറഞ്ഞിരുന്നത്. ഗര്‍ഭിണിയാണ് എന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഈ വീഡിയോയും വൈറലാവുന്നു.(image credits: instagram)

5 / 5

രണ്ട് വർഷം മുൻപാണ് സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും വിവാഹിതരായത്.മൂന്ന് വര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. രാജസ്ഥാനില്‍ വച്ചു നടന്ന തീര്‍ത്തും സ്വകാര്യമായ ട്രഡീഷണല്‍ വെഡ്ഡിങ് ആയിരുന്നു കിയാരയുടെയും സിദ്ധാര്‍ത്ഥിന്റേതും.(image credits: instagram)

എന്തുകൊണ്ട് ഓട്സ് കഴിക്കണം?
ഏറ്റവുമധികം വനമേഖലയുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ
വർക്ക് ഫ്രം ഹോമിൽ എങ്ങനെ സ്മാർട്ടാവാം?
വേനലിൽ ശർക്കര വെള്ളം കുടിച്ചാൽ! അറിയാം ​ഗുണങ്ങൾ