പ്രതിഷേധങ്ങള്‍ മെരുക്കാനുള്ള സര്‍ക്കാരിന്റെ ഉപായം; ഡയസ്‌നോണ്‍ നിസാരമല്ല | Kerala government imposes dies non against January 22 strike, no work no pay Principle explained in Malayalam Malayalam news - Malayalam Tv9

Dies non : പ്രതിഷേധങ്ങള്‍ മെരുക്കാനുള്ള സര്‍ക്കാരിന്റെ ഉപായം; ഡയസ്‌നോണ്‍ നിസാരമല്ല

Published: 

21 Jan 2025 16:59 PM

Kerala government issues dies non : സംസ്ഥാനത്ത് നാളെയാണ് ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ പ്രഖ്യാപിച്ച പണിമുടക്ക് നടക്കുന്നത്. പ്രതിഷേധം തടയിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്താണ് ഡയസ്‌നോണ്‍? എന്താണ് ഇതിന്റെ പ്രാധാന്യം? നമുക്ക് നോക്കാം

1 / 5പങ്കാളിത്തപെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക, മെഡിസെപ്പ് സര്‍ക്കാര്‍ ഏറ്റെടുക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്‌കരണ നടപടികള്‍ തുടങ്ങുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ നാളെ (ജനുവരി 22) പണിമുടക്കും. പ്രതിപക്ഷ സംഘടനകളും, ഭരണകക്ഷിയായ സിപിഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത് (Image Credtis : Freepik)

പങ്കാളിത്തപെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക, മെഡിസെപ്പ് സര്‍ക്കാര്‍ ഏറ്റെടുക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്‌കരണ നടപടികള്‍ തുടങ്ങുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ നാളെ (ജനുവരി 22) പണിമുടക്കും. പ്രതിപക്ഷ സംഘടനകളും, ഭരണകക്ഷിയായ സിപിഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത് (Image Credtis : Freepik)

2 / 5

അതേസമയം, പണിമുടക്ക് തടയിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്താണ് ഡയസ്‌നോണ്‍ എന്ന് പരിശോധിക്കാം. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്നാല്‍ കെഎസ്ആര്‍ റൂള്‍ പാര്‍ട്ട് 1 14 എ പ്രകാരം അത് ഡയസ്‌നോണ്‍ ആയി കണക്കാക്കും (Image Credtis : Social Media)

3 / 5

ജോലിക്ക് ഹാജരാകാത്ത ദിവസം ശമ്പളം ലഭിക്കില്ല. ഡയസ്‌നോണ്‍ കാലയളവില്‍ ശമ്പളത്തിനോ അലവന്‍സിനോ യോഗ്യതയുണ്ടാകില്ല (Image Credtis : Social Media)

4 / 5

അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ, പൊതുമുതല്‍ നശിപ്പിക്കുകയോ ചെയ്താല്‍ അത്തരം ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യാം. അനുമതിയില്ലാതെ ഹാജരാകാത്ത താത്കാലിക ജീവനക്കാര്‍ക്ക് ജോലിയും നഷ്ടപ്പെടാം (Image Credtis : Social Media)

5 / 5

ഒഴിവാക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ക്ക് ലീവ് അനുവദിക്കും. രോഗബാധ, അല്ലെങ്കില്‍ മാതാപിതാക്കള്‍, മക്കള്‍, ഭാര്യ, ഭര്‍ത്താവ് തുടങ്ങിയവരുടെ ആരോഗ്യപ്രശ്‌നങ്ങള്‍, ജീവനക്കാരുടെ പരീക്ഷാ സംബന്ധിയായ ആവശ്യങ്ങള്‍, പ്രസവാവശ്യം, ഒഴിവാക്കാനാകാത്ത മറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കാണ് അവധി അനുവദിക്കുന്നത്‌ (Image Credtis : Social Media)

എട്ടാം ശമ്പള കമ്മീഷൻ വന്നാലുണ്ടാകുന്ന മാറ്റങ്ങൾ
കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ച് നടൻ അശ്വിൻ ജോസ്
തിരിച്ചുവരവില്‍ രണ്ടും കല്‍പിച്ച് ഡൊണാള്‍ഡ് ട്രംപ്
ഇടയ്ക്കിടെ മുടിയില്‍ തൊട്ട് കഷണ്ടിയാകല്ലേ!