AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: സ്വർണവില മുക്കാൽ ലക്ഷത്തിനരികെ; ഇന്ന് വർധിച്ചത് രണ്ടായിരത്തിലധികം രൂപ

Kerala Gold Rate Today: സ്വർണവിലയിൽ ഇന്നും വർധനവ്. പവന് 2200 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില പവന് 74,320 രൂപയായി.

abdul-basith
Abdul Basith | Published: 22 Apr 2025 09:56 AM
സ്വർണവില ഉയരങ്ങളിലേക്ക് തന്നെ. ഇന്ന് 2200 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഇതോടെ സ്വർണവില പവന് 74,320 രൂപയായി. സർവകാല റെക്കോർഡുകൾ തിരുത്തിക്കുറിച്ചാണ് മാസങ്ങളായി സ്വർണവിലയുടെ കുതിപ്പ്. ഈ മാസം 30ന് അക്ഷയ ത്രിതീയ ആണെന്നതിനാൽ ഇനിയും സ്വർണവില വർധിക്കുമെന്നുറപ്പ്. (Image Credits - Getty Images)

1 / 5
ഈ മാസം 21ന് 560 രൂപയാണ് സ്വർണവില പവന് വർധിച്ചത്. ഇതോടെ ഇന്നലെ സ്വർണവില 72,120 രൂപയായിരുന്നു. ഈ മാസം 18, 19, 20 തീയതികളിൽ 71,560 രൂപയിൽ തുടർന്ന സ്വർണവില രണ്ട് ദിവസത്തിനുള്ളിൽ 2760 രൂപ വർധിച്ചു. ഈ നില തുടർന്നാൽ മാസങ്ങൾക്കുള്ളിൽ സ്വർണവില ഒരു ലക്ഷം കടക്കാനും സാധ്യതയുണ്ട്.

2 / 5
ഈ മാസം ഇതുവരെ 6,240 രൂപയാണ് സ്വർണത്തിന് വില വർധിച്ചിരിക്കുന്നത്. ഈ മാസം 8ന് സ്വർണവില പവന് 65800 രൂപയായിരുന്നു. ഇതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. ഇന്ന് വർധിച്ച 2200 രൂപയാണ് ഇതുവരെ ഈ മാസത്തെ ഏറ്റവും ഉയർന്ന വിലവർധന. ഏപ്രിൽ 10ന് രേഖപ്പെടുത്തിയ 2160 രൂപയുടെ വിലവർധനയാണ് രണ്ടാമത്.

3 / 5
68,080 രൂപയിലാണ് ഈ മാസം സ്വർണവ്യാപാരം ആരംഭിച്ചത്. പിന്നീട് മൂന്ന് ദിവസം ഇതേ വില തുടർന്നു. ഏപ്രിൽ എട്ട് വരെ കുത്തനെ വില ഇടിഞ്ഞ സ്വർണം എട്ടിന് 65,800 രൂപയിലെത്തി. ആകെ ഇടിവ് 2280 രൂപ. പിന്നീട് വില ഉയരുകയായിരുന്നു. ഒരാഴ്ചയെടുത്ത് ആകെ ഇടിഞ്ഞ തുക ഇന്ന് മാത്രം വർധിച്ചിട്ടുണ്ട്.

4 / 5
ഇന്ന് ഗ്രാമിന് 9290 രൂപയാണ്. ഇന്നലെത്തെ വിലയിൽ നിന്ന് 275 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഈ മാസം 21ന് 9015 രൂപയായിരുന്നു ഗ്രാമിന് വില. ഗ്രാമിന് 8510 രൂപയ്ക്കാണ് ഈ മാസം സ്വർണവ്യാപാരം ആരംഭിച്ചത്.

5 / 5