മാറ്റമില്ലാതെ സ്വർണവില; അറിയാം ഇന്നത്തെ നിരക്ക് | Kerala Gold Rate Today November 17 2024, check the price of 8 gram gold Malayalam news - Malayalam Tv9

Kerala Gold Rate Today: മാറ്റമില്ലാതെ സ്വർണവില; അറിയാം ഇന്നത്തെ നിരക്ക്

Updated On: 

17 Nov 2024 14:04 PM

Kerala Gold Rate Today November 17: ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് നവംബർ ഒന്നിന് പവന് രേഖപ്പെടുത്തിയ 59,080 രൂപയാണ്. ഒക്ടോബർ മാസം അവസാനത്തോടെ 60000ത്തിനോട് അടുത്ത സ്വർണ വില വീണ്ടും കുത്തനെ കുറയുന്ന ആശ്വാസത്തിലാണ് ആഭരണപ്രിയർ. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വർണവിലയിൽ ചാഞ്ചാട്ടം സ‍ൃഷ്ടിക്കുന്നത്.

1 / 4സംസ്ഥാനത്തെ

സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ പവന് 80 രൂപ കുറഞ്ഞ് 55,480 രൂപയിലേക്ക് എത്തിയിരുന്നു. നിലവിൽ ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വിപണിയിലെ സ്വർണവ്യപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിൻ്റെ വില 6935 രൂപയായി കുറഞ്ഞു.

2 / 4

ഇപ്പോൾ ഒരു പവൻ സ്വർണം വാങ്ങാൻ നികുതിയും പണിക്കൂലിയും ചേർത്ത് 58000 മുതൽ 60000 രൂപ വരെയാണ് നൽകേണ്ടത്. കഴിഞ്ഞ ദിവസം സ്വർണത്തിൻ്റെ വിലയിൽ 80 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ 59,080 രൂപയായിരുന്നു സ്വർണത്തിന്റെ വില. ഈ മാസം ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വർണവില പിന്നീട് കൂപ്പുകുത്തുകയാണ് ചെയ്തത്.

3 / 4

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് നവംബർ ഒന്നിന് പവന് രേഖപ്പെടുത്തിയ 59,080 രൂപയാണ്. ഒക്ടോബർ മാസം അവസാനത്തോടെ 60000ത്തിനോട് അടുത്ത സ്വർണ വില വീണ്ടും കുത്തനെ കുറയുന്ന ആശ്വാസത്തിലാണ് ആഭരണപ്രിയർ.അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വർണവിലയിൽ ചാഞ്ചാട്ടം സ‍ൃഷ്ടിക്കുന്നത്.

4 / 4

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരാഴ്ച്ചത്തെ സ്വർണവിലയിലെ മാറ്റങ്ങൾ ഇങ്ങനെ; നവംബർ 07: 57,600, നവംബർ 08: 58,280, നവംബർ 09: 58,200, നവംബർ 10: 58,200, നവംബർ 11: 57,760, നവംബർ 12: 56,680, നവംബർ 13: 56,360, നവംബർ 14: 55,480 , നവംബർ 15: 55,560, നവംബർ 16: 55,480.

കുട്ടികൾക്ക് നെയ്യ് കൊടുക്കുന്നത് നല്ലതാണോ?
'കണ്ണെടുക്കാൻ തോന്നുന്നില്ല':ചുവപ്പിൽ തിളങ്ങി അഹാന
മത്തി കണ്ടാല്‍ ഒഴിവാക്കാന്‍ നോക്കണ്ട, രണ്ടു കയ്യും നീട്ടി വാങ്ങിക്കോളൂ...
ഗ്രാമ്പു ചേർത്ത വെള്ളം കുടിക്കൂ; ഗുണങ്ങൾ ഏറെ