പിടിച്ചാൽ കിട്ടാതെ സ്വർണം; ഇന്ന് കൂടിയത് 200 രൂപ! | Kerala Gold And Silver Rate Today October 12th Check The Latest Gold And Silver Prices In Major Cities Malayalam news - Malayalam Tv9

Kerala Gold Rate : പിടിച്ചാൽ കിട്ടാതെ സ്വർണം; ഇന്ന് കൂടിയത് 200 രൂപ!

abdul-basith
Updated On: 

12 Oct 2024 10:22 AM

Kerala Gold And Silver Rate Today : സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിക്കുകയാണ്. പവന് ഇന്ന് 200 രൂപയും ഗ്രാമിന് ഇന്ന് 25 രൂപയും വർധിച്ചു. കഴിഞ്ഞ ദിവസം വരെ സ്വർണത്തിന് വില കുറഞ്ഞിരുന്നു. ഇന്നലെ മുതലാണ് വീണ്ടും വില വർധിച്ചുതുടങ്ങിയത്.

1 / 5സംസ്ഥാനത്ത് സ്വർണത്തിൻ്റെ വില വീണ്ടും വർധിക്കുന്നു. പവന് ഇന്ന് വർധിച്ചത് 200 രൂപയാണ്. ഒക്ടോബർ 11നെ അപേക്ഷിച്ച് ഗ്രാമിന് 25 രൂപയും വർധിച്ചു. മുൻപ് കുറച്ചുദിവസങ്ങളിൽ തുടർച്ചയായി സ്വർണത്തിന് വില കുറഞ്ഞിരുന്നു. ഇന്നലെ മുതൽ വീണ്ടും സ്വർണവില വർധിച്ചുതുടങ്ങി. (Image Credits - Getty Images)

സംസ്ഥാനത്ത് സ്വർണത്തിൻ്റെ വില വീണ്ടും വർധിക്കുന്നു. പവന് ഇന്ന് വർധിച്ചത് 200 രൂപയാണ്. ഒക്ടോബർ 11നെ അപേക്ഷിച്ച് ഗ്രാമിന് 25 രൂപയും വർധിച്ചു. മുൻപ് കുറച്ചുദിവസങ്ങളിൽ തുടർച്ചയായി സ്വർണത്തിന് വില കുറഞ്ഞിരുന്നു. ഇന്നലെ മുതൽ വീണ്ടും സ്വർണവില വർധിച്ചുതുടങ്ങി. (Image Credits - Getty Images)

2 / 5ഇന്നലെ, അതായത് ഒക്ടോബർ 11ന് സ്വർണവില ഗ്രാമിന് 7095 രൂപയായിരുന്നു. അത് 25 രൂപ വർധിച്ച് ഇന്ന് 7120 രൂപയായി. ഇന്നലെ പവന് 56760 രൂപയായിരുന്നത് ഇന്ന് 56960 രൂപയായി ഉയർന്നു. ഇന്നലെ ഗ്രാമിന് 70 രൂപ വർധിച്ചാണ് സ്വർണവില 7095 രൂപയിലെത്തിയത്. 56,200 രൂപയിൽ നിന്നാണ് ഇന്നലെ പവന് 56,960 രൂപയായി ഉയർന്നത്. (Image Credits - Getty Images)

ഇന്നലെ, അതായത് ഒക്ടോബർ 11ന് സ്വർണവില ഗ്രാമിന് 7095 രൂപയായിരുന്നു. അത് 25 രൂപ വർധിച്ച് ഇന്ന് 7120 രൂപയായി. ഇന്നലെ പവന് 56760 രൂപയായിരുന്നത് ഇന്ന് 56960 രൂപയായി ഉയർന്നു. ഇന്നലെ ഗ്രാമിന് 70 രൂപ വർധിച്ചാണ് സ്വർണവില 7095 രൂപയിലെത്തിയത്. 56,200 രൂപയിൽ നിന്നാണ് ഇന്നലെ പവന് 56,960 രൂപയായി ഉയർന്നത്. (Image Credits - Getty Images)

3 / 5ഒക്ടോബർ നാലിന് ഗ്രാമിന് 10 രൂപ വർധിച്ചതിന് ശേഷം ഈ മാസം 10 വരെ സംസ്ഥാനത്ത് സ്വർണവില കൂടിയിരുന്നില്ല. ഒക്ടോബർ നാലിന് 10 രൂപ വർധിച്ച് ഗ്രാമിന് 7120 രൂപയായിരുന്നു. ഒക്ടോബർ അഞ്ച്, ആറ് തീയതികളിൽ സ്വർണവിലക്ക് മാറ്റമുണ്ടായില്ല. ഒക്ടോബർ ഏഴിന് 20 രൂപ കുറഞ്ഞു. (Image Credits - Getty Images)

ഒക്ടോബർ നാലിന് ഗ്രാമിന് 10 രൂപ വർധിച്ചതിന് ശേഷം ഈ മാസം 10 വരെ സംസ്ഥാനത്ത് സ്വർണവില കൂടിയിരുന്നില്ല. ഒക്ടോബർ നാലിന് 10 രൂപ വർധിച്ച് ഗ്രാമിന് 7120 രൂപയായിരുന്നു. ഒക്ടോബർ അഞ്ച്, ആറ് തീയതികളിൽ സ്വർണവിലക്ക് മാറ്റമുണ്ടായില്ല. ഒക്ടോബർ ഏഴിന് 20 രൂപ കുറഞ്ഞു. (Image Credits - Getty Images)

4 / 5

ഒക്ടോബർ അഞ്ച്, ആറ് തീയതികളിൽ ഗ്രാമിന് 7100 രൂപയായിരുന്നു ഈ ദിവസങ്ങളിലെ വില. ഏഴിന് 20 രൂപ കുറഞ്ഞു. എട്ടിന് മാറ്റമുണ്ടായില്ല. ഒക്ടോബർ 9ന് 70 രൂപ കുറഞ്ഞു. 10ന് വീണ്ടും വിലകുറഞ്ഞു. ഗ്രാമിന് 5 രൂപ കുറഞ്ഞ് 7025 രൂപയിലേക്കെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു അത്. (Image Credits - Getty Images)

5 / 5

വെള്ളിയ്ക്കും ഇന്ന് വിലവർധിച്ചു. വെള്ളി ഒരു ഗ്രാമിന് ഒരു രൂപ വർധിച്ച് 103 രൂപയായി. (Image Credits - Getty Images)

' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം
ഡ്രാഗണ്‍ ഫ്രൂട്ട് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണോ?
കൂൺ കഴിക്കുന്നവരാണോ നിങ്ങൾ?