ഇത് ശരിക്കും ആരുടെ കല്യാണമാ; കീര്‍ത്തിയെയും വരനെയും കടത്തിവെട്ടി ഈ കുട്ടി താരം | Keerthy Suresh's pet Nyke photos goes viral with marriage pictures Malayalam news - Malayalam Tv9

Keerthy Suresh Marriage: ഇത് ശരിക്കും ആരുടെ കല്യാണമാ; കീര്‍ത്തിയെയും വരനെയും കടത്തിവെട്ടി ഈ കുട്ടി താരം

Published: 

12 Dec 2024 22:27 PM

Keerthy Suresh and Antony Thattil's Photos with Their Pet Nyke: കീര്‍ത്തിയുടെ വിവാഹചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. താരം തന്നെയാണ് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

1 / 515 വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് നടി കീര്‍ത്തി സുരേഷും ബിസിനസുകാരനായ ആന്റണി തട്ടിലും വിവാഹിതരായിരിക്കുന്നത്. അടുത്ത ബന്ധുക്കളുടെയും ഉറ്റ സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഗോവയില്‍ വെച്ചായിരുന്നു വിവാഹം. (Image Credits: Instagram)

15 വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് നടി കീര്‍ത്തി സുരേഷും ബിസിനസുകാരനായ ആന്റണി തട്ടിലും വിവാഹിതരായിരിക്കുന്നത്. അടുത്ത ബന്ധുക്കളുടെയും ഉറ്റ സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഗോവയില്‍ വെച്ചായിരുന്നു വിവാഹം. (Image Credits: Instagram)

2 / 5

കീര്‍ത്തിയുടെ വിവാഹചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. താരം തന്നെയാണ് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. (Image Credits: Instagram)

3 / 5

എന്നാല്‍ കീര്‍ത്തി പങ്കുവെച്ച ഫോട്ടോകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ശ്രദ്ധിച്ചൊരു ചിത്രമുണ്ട്. മറ്റാരുടെയുമല്ല കീര്‍ത്തിയുടെ നായയായ നൈക്കിന്റേതാണ് ആ ചിത്രം. ചുവന്ന വസ്ത്രം ധരിച്ച് സുന്ദരനായി വധൂവരന്മാര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് നൈക്ക്. (Image Credits: Instagram)

4 / 5

നൈക്ക് തന്റെ വളര്‍ത്തുനായ അല്ലെന്നും മകനാണെന്നും താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആന്റണിയുടെ പേരിലെ അവസാന അക്ഷരങ്ങളും കീര്‍ത്തിയുടെ പേരിലെ ആദ്യാക്ഷരങ്ങളും നായക്ക് നൈക്ക് എന്ന് പേരിട്ടിരിക്കുന്നത്. (Image Credits: Instagram)

5 / 5

ആന്റണിയാണ് കീര്‍ത്തിക്ക് ഈ നായയെ സമ്മാനിച്ചത്. അതിനാലാണ് താരം ഇത്തരമൊരു പേര് തിരഞ്ഞെടുത്തതും. നൈക്കിനായി ഒരു ഇന്‍സ്റ്റഗ്രാം പേജും കീര്‍ത്തി തുടങ്ങിയിട്ടുണ്ട്. നൈക്കുമായി ബന്ധപ്പെട്ടുള്ള എല്ലാ വിശേഷങ്ങളും ഈ പേജ് വഴിയാണ് താരം പങ്കുവെക്കാറുള്ളത്. (Image Credits: Instagram)

Related Stories
പച്ച പപ്പായ ജ്യൂസ് ശീലമാക്കൂ... ആരോഗ്യം മെച്ചപ്പെടും ഇങ്ങനെ
ഈ ഭക്ഷണങ്ങളോട് അതിയായ താത്പര്യം തോന്നുന്നുണ്ടോ?
ജന്മദിന നിറവില്‍ യുവരാജ്, ചില 'യുവി' ഫാക്ട്‌സ്
ഈ ഭക്ഷണങ്ങൾ ഒരിക്കലും വെറുംവയറ്റിൽ കഴിക്കരുത്!