15 Dec 2024 20:16 PM
തെന്നിന്ത്യൻ നായിക കീർത്തി സുരേഷും ദീർഘകാല സുഹൃത്ത് ആന്റണി തട്ടിലും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ഹിന്ദു ആചാര പ്രകാരമുള്ള വിവാഹത്തിന്റെ ചിത്രങ്ങൾ കീർത്തി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇപ്പോഴിതാ ക്രിസ്ത്യൻ ആചാരപ്രകാരമുള്ള വിവാഹചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കീർത്തി സുരേഷ്. (Image Credits: Keerthy Suresh Instagram)
കീർത്തി സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ച ക്രിസ്ത്യൻ മതാചാര പ്രകാരമുള്ള വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചടങ്ങുകൾക്ക് ശേഷം ഇരുവരും പ്രണയാർദ്രമായി ചുംബിക്കുന്നതിന്റെ ചിത്രങ്ങൾ പ്രേക്ഷകരുടെ മനം കവരുകയാണ്. (Image Credits: Keerthy Suresh Instagram)
തൂവെള്ള നിറത്തിലുള്ള ഗൗണിൽ അതിസുന്ദരിയായി കീർത്തി അണിഞ്ഞൊരുങ്ങിയപ്പോൾ വെള്ള സ്യൂട്ടാണ് ആന്റണി തട്ടിൽ ധരിച്ചത്. അച്ഛന്‍ സുരേഷ് കുമാറിന്‍റെ കൈ പിടിച്ച് വെള്ള ഗൗണില്‍ വിവാഹ വേദിയിലേക്ക് കയറുന്നതിന്റെ ചിത്രങ്ങളും കീർത്തി പങ്കുവെച്ചിട്ടുണ്ട്. (Image Credits: Keerthy Suresh Instagram)
വരുണ്‍ ധവാന്‍, ദുൽഖർ സൽമാൻ, ഐശ്വര്യ ലക്ഷ്മി ഉള്‍പ്പെടെ ഒട്ടേറെ താരങ്ങളും സിനിമാ പ്രവര്‍ത്തകരും ഇരുവർക്കും ആശംസകൾ നേർന്ന് രംഗത്തെത്തിയിട്ടുണ്ട്. (Image Credits: Keerthy Suresh Instagram)
15 വർഷങ്ങളിലേറെയായുള്ള പ്രണയത്തിനൊടുവിലാണ് കീർത്തിയും ആന്റണിയും വിഹവാഹിതരായിരിക്കുന്നത്. സ്‌കൂള്‍ കാലം മുതലേ ഇരുവരും സുഹൃത്തുക്കളായിരുന്നു. ഗോവയിൽ വെച്ച് ഡിസംബര്‍ 12-നാണ് ഹിന്ദു ആചാര പ്രകാരമുള്ള വിവാഹം നടന്നത്. (Image Credits: Keerthy Suresh Instagram)