'ശാന്തമായ, സമാധാനം നിറഞ്ഞ മറ്റൊരു മനോഹരമായ വർഷം'; കുറിപ്പുമായി കാവ്യ മാധവൻ | kavya madhavan shares photos of her 40th birthday, check the details in malayalam Malayalam news - Malayalam Tv9

Kavya Madhavan: ‘ശാന്തമായ, സമാധാനം നിറഞ്ഞ മറ്റൊരു മനോഹരമായ വർഷം’; കുറിപ്പുമായി കാവ്യ മാധവൻ

Published: 

20 Sep 2024 14:20 PM

Kavya Madhavan Birthday: അമൽ അജിത്ത് കുമാറാണ് കാവ്യയെ മേക്കപ് ചെയ്തിരിക്കുന്നത്. അനൂപ് ഉപാസനയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നേരത്തേയും ലക്ഷ്യയുടെ മോഡലായി കാവ്യ മാധവൻ ക്യാമറയ്ക്ക് മുന്നിലെത്തിയിട്ടുണ്ട്.

1 / 4മലയാളികളുടെ എക്കാലത്തെയും പ്രിയ താരമാണ് കാവ്യമാധവൻ. ഇപ്പോഴിതാ 40-ാം പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ മനോഹരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടി കാവ്യ മാധവൻ. വെള്ള നിറത്തിലുള്ള സൽവാർ സ്യൂട്ട്‌ധരിച്ച്, കൈയിലൊരു താമരയും പിടിച്ചുള്ള ചിത്രവും കുറിപ്പിനൊപ്പം കാവ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.(Image Credits: Instagram)

മലയാളികളുടെ എക്കാലത്തെയും പ്രിയ താരമാണ് കാവ്യമാധവൻ. ഇപ്പോഴിതാ 40-ാം പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ മനോഹരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടി കാവ്യ മാധവൻ. വെള്ള നിറത്തിലുള്ള സൽവാർ സ്യൂട്ട്‌ധരിച്ച്, കൈയിലൊരു താമരയും പിടിച്ചുള്ള ചിത്രവും കുറിപ്പിനൊപ്പം കാവ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.(Image Credits: Instagram)

2 / 4

'ശാന്തമായ, സമാധാനം നിറഞ്ഞ മറ്റൊരു മനോഹരമായ വർഷം ആഘോഷിക്കുന്നു. എല്ലാവരും എനിക്ക് അയച്ച സ്‌നേഹാശംസകൾക്ക് നന്ദി'- എന്നാണ് കാവ്യ മാധവൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. കാവ്യയുടെ ക്ലോത്തിങ് ബ്രാൻഡായ 'ലക്ഷ്യ'യുടെ സൽവാറാണ് താരം പിറന്നാൾ ദിനത്തിൽ ധരിച്ചിരിക്കുന്നത്. (Image Credits: Instagram)

3 / 4

അമൽ അജിത്ത് കുമാറാണ് കാവ്യയെ മേക്കപ് ചെയ്തിരിക്കുന്നത്. അനൂപ് ഉപാസനയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നേരത്തേയും ലക്ഷ്യയുടെ മോഡലായി കാവ്യ മാധവൻ ക്യാമറയ്ക്ക് മുന്നിലെത്തിയിട്ടുണ്ട്. ആരാധകർക്ക് ഓണാശംസകൾ നേർന്ന് പങ്കുവെച്ച ചിത്രത്തിലും കാവ്യ മാധവൻ ലക്ഷ്യയുടെ സാരിയാണ് ധരിച്ചിരുന്നത്. (Image Credits: Instagram)

4 / 4

ചിത്രത്തിൽ ദിലീപും മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും ലക്ഷ്യയുടെ ഔട്ട്ഫിറ്റുകൾ തന്നെയാണ് തെരഞ്ഞെടുത്തത്. മീനാക്ഷി സാരിയും മഹാലക്ഷ്മി പട്ടുപാവാടയുമാണ് അണിഞ്ഞത്. അടുത്തിടെ മീനാക്ഷിയും മഹാലക്ഷ്മിയും ലക്ഷ്യയ്ക്ക് വേണ്ടി മോഡലായ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. (Image Credits: Instagram)

Related Stories
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര ജയം; പാകിസ്താന് റെക്കോർഡ്
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ