ഈ ഉണ്ടക്കണ്ണിയെ നിങ്ങൾക്ക് അറിയാമോ? മലയാള സിനിമയിലെ നിത്യഹരിത നായിക | Kavya Madhavan Childhood photo goes viral, check her life journey in malayalam film Malayalam news - Malayalam Tv9

Kavya Madhavan: ഈ ഉണ്ടക്കണ്ണിയെ നിങ്ങൾക്ക് അറിയാമോ? മലയാള സിനിമയിലെ നിത്യഹരിത നായിക

Published: 

20 Oct 2024 14:13 PM

Kavya Madhavan Childhood Image: മമ്മൂട്ടി നായകനായി 1996ൽ പുറത്തിറങ്ങിയ അഴകിയ രാവണൻ എന്ന ചിത്രത്തിൽ കാവ്യ അവതരിപ്പിച്ച അനുരാധയുടെ ചെറുപ്പകാലം എക്കാലത്തെയും ശ്രദ്ധിക്കപെട്ട വേഷമായിരുന്നു.'ചന്ദ്രനുദിക്കുന്ന ദിക്കിൽ' എന്ന ചിത്രത്തിലാണ് ആദ്യം നായികയായി എത്തുന്നത്.

1 / 4എട്ട് വർഷമായി അഭിനയത്തിൽ നിന്നും പൂർണമായിട്ടും വിട്ട് നിൽക്കുകയാണെങ്കിലും മലയാളികളുടെ മനസ്സിലെ കാവ്യവസന്തമാണ് കാവ്യാ മാധവൻ. 1984 സെപ്റ്റംബ‍ർ 19നായിരുന്നു തിരുവാതിര നക്ഷത്രക്കാരി കാവ്യയുടെ ജനനം.  ബാലതാരമായ് സിനിമയിൽ തുടക്കം കുറിച്ച കാവ്യ 'പൂക്കാലം വരവായ്' എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. (Image Credits: Social media)

എട്ട് വർഷമായി അഭിനയത്തിൽ നിന്നും പൂർണമായിട്ടും വിട്ട് നിൽക്കുകയാണെങ്കിലും മലയാളികളുടെ മനസ്സിലെ കാവ്യവസന്തമാണ് കാവ്യാ മാധവൻ. 1984 സെപ്റ്റംബ‍ർ 19നായിരുന്നു തിരുവാതിര നക്ഷത്രക്കാരി കാവ്യയുടെ ജനനം. ബാലതാരമായ് സിനിമയിൽ തുടക്കം കുറിച്ച കാവ്യ 'പൂക്കാലം വരവായ്' എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. (Image Credits: Social media)

2 / 4

അതിനു ശേഷം മമ്മൂട്ടി നായകനായി 1996ൽ പുറത്തിറങ്ങിയ അഴകിയ രാവണൻ എന്ന ചിത്രത്തിൽ കാവ്യ അവതരിപ്പിച്ച അനുരാധയുടെ ചെറുപ്പകാലം എക്കാലത്തെയും ശ്രദ്ധിക്കപെട്ട വേഷമായിരുന്നു.'ചന്ദ്രനുദിക്കുന്ന ദിക്കിൽ' എന്ന ചിത്രത്തിലാണ് ആദ്യം നായികയായി എത്തുന്നത്. ഇപ്പോഴിതാ കാവ്യയുടെ ഒരു കുട്ടികാല ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ചെറുപ്പത്തിൽ തന്നെ ഒരു കൊച്ചു സുന്ദരിയാണെന്ന് തെളിയിക്കുന്ന ചിത്രമാണിത്. (Image Credits: Social media)

3 / 4

ഡാർലിങ്, ഡാർലിങ്, തെങ്കാശിപ്പട്ടണം, സഹയാത്രികയ്ക്ക് സ്നേഹപൂർവ്വം, രാക്ഷസരാജാവ്, ദോസ്ത്, ഒന്നാമൻ, ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ, മീശമാധവൻ, തിളക്കം, സദാനന്ദൻറെ സമയം, മിഴിരണ്ടിലും, പുലിവാൽകല്ല്യാണം, പെരുമഴക്കാലം തുടങ്ങി ഏറ്റവും ഒടുവിൽ പിന്നെയും വരെ നീളുന്നതാണ് കാവ്യയുടെ ചിത്രങ്ങൾ.(Image Credits: Social media)

4 / 4

2016 നവംമ്പർ 25ന് ചലച്ചിത്രതാരം ദിലീപിനെ കാവ്യ വിവാഹം ചെയ്യുന്നത്. എന്നും നിറഞ്ഞ ചിരിയോടെ മാത്രം കണ്ടിട്ടുള്ള തങ്ങളുടെ നായികയെ അങ്ങോളം ആ ചിരിയോടെ കാണാൻ കഴിയട്ടെ എന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്. (Image Credits: Social media)

13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ