'പൊന്നമ്മ'യെ കാണാന്‍ മകളെത്തിയില്ല, കൂട്ടിരിക്കുന്നത് മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര? | kaviyoor ponnamma about her daughter video goes trending again Malayalam news - Malayalam Tv9

Kaviyoor Ponnamma: ‘പൊന്നമ്മ’യെ കാണാന്‍ മകളെത്തിയില്ല, കൂട്ടിരിക്കുന്നത് മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര?

Updated On: 

20 Sep 2024 14:28 PM

Kaviyoor Ponnamma About Her Daughter: കവിയൂര്‍ പൊന്നമ്മയെന്ന് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും സ്‌നേഹമാണ്. ഇത്രയ്ക്ക് സ്‌നേഹിക്കാന്‍ മാത്രം അറിയുന്ന ഒരമ്മ വേറെയുണ്ടോ എന്ന് ചോദിച്ചുപോകും. നിരവധി പ്രമുഖ താരങ്ങളുടെ അമ്മയായി പൊന്നമ്മ വേഷമിട്ടിട്ടുണ്ട്. അവരെല്ലാം ആ അമ്മയ്ക്ക് പൊന്നുണ്ണികള്‍ തന്നെയാണ്.

1 / 5മലയാളത്തിന്റെ സ്വന്തം അമ്മ, കവിയൂര്‍ പൊന്നമ്മ. നിരവധി ചിത്രങ്ങളിലാണ് അമ്മ വേഷത്തില്‍ താരം എത്തിയത്. എല്ലാവരെയും സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്ന അമ്മയുടെ യഥാര്‍ഥ ജീവിതം അത്ര സ്‌നേഹം നിറഞ്ഞതായിരുന്നില്ല എന്ന് അവര്‍ പല കുറി തുറന്നുപറഞ്ഞിട്ടുണ്ട്. (Image Credits: Social Media Image)

മലയാളത്തിന്റെ സ്വന്തം അമ്മ, കവിയൂര്‍ പൊന്നമ്മ. നിരവധി ചിത്രങ്ങളിലാണ് അമ്മ വേഷത്തില്‍ താരം എത്തിയത്. എല്ലാവരെയും സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്ന അമ്മയുടെ യഥാര്‍ഥ ജീവിതം അത്ര സ്‌നേഹം നിറഞ്ഞതായിരുന്നില്ല എന്ന് അവര്‍ പല കുറി തുറന്നുപറഞ്ഞിട്ടുണ്ട്. (Image Credits: Social Media Image)

2 / 5

ജെബി ജംങ്ഷനില്‍ പൊന്നമ്മ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ നേടുന്നത്. അമ്മ തന്നെ നോക്കിയിട്ടില്ലെന്നാണ് പൊന്നമ്മയ യുടെ മകളായ ബിന്ദു ആ ഷോയ്ക്കിടെ പറയുന്നത്. എന്നാല്‍ കഷ്ടം, ഉള്ള സമയം ഒരുപാട് നോക്കിയിട്ടുണ്ട്. പിന്നെ ഭക്ഷണം കഴിക്കണമെങ്കില്‍ താന്‍ ജോലി ചെയ്യണമായിരുന്നു. കുഞ്ഞായിരുന്നപ്പോള്‍ എല്ലാം മനസിലാക്കണമെന്നില്ല. പക്ഷെ വലുതായപ്പോഴും ഭയങ്കര ശാഠ്യമാണ്. (Image Credits: Social Media)

3 / 5

ഉള്ള സമയം ഉള്ളതുപോലെ വാരിക്കോരി സ്‌നേഹം കൊടുത്തിട്ടുണ്ട്. അവള്‍ക്ക് ശാഠ്യം ഇപ്പോഴുമുണ്ട്. ആ പരിഭവം ഒരിക്കലും മാറില്ല. അതില്‍ ദുഖം ഒന്നുമില്ല. ഇടയ്ക്ക് നോക്കിയിട്ടില്ല. ഇടയ്ക്ക് നോക്കാന്‍ പറ്റിയിട്ടില്ല എന്നത് സത്യമാണല്ലോ. പറയാന്‍ പാടില്ലാത്തതാണ് എന്നാലും പറയാം എട്ടാം മാസം വരെയേ പാല് കൊടുത്തിട്ടൊള്ളുവെന്നും പൊന്നമ്മ പറഞ്ഞു. (Image Credits: Social Media)

4 / 5

എന്നാല്‍ ആശുപത്രിയില്‍ കിടക്കുന്ന അമ്മയെ കാണാന്‍ മകളെത്തിയില്ല എന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കവിയൂര്‍ പൊന്നമ്മയ്ക്ക് ആശുപത്രിയില്‍ കൂട്ടിരിക്കുന്നത് മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. (Image Credits: Social Media)

5 / 5

നിരവധി അമ്മ വേഷങ്ങള്‍ ചെയ്ത കവിയൂര്‍ പൊന്നമ്മയുടെ ജീവിതം എപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. മകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തന്നെയാണ് പൊന്നമ്മയെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളിലേക്ക് വലിച്ചിടാറുള്ളതും. (Image Credits: Social Media)

പ്രമേഹത്തെ ചെറുക്കാന്‍ ഗ്രീന്‍ ജ്യൂസുകളാകാം
വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്ന ശീലമുണ്ടോ?
മുംബൈയെ തകർത്തെറിഞ്ഞ ജമ്മു കശ്മീർ പേസർ ഉമർ നാസിറിനെപ്പറ്റി
തൈരിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്