Kaveri Engine: 70 മണിക്കൂർ ദൈർഘ്യം, ഒരു മാസം പരീക്ഷണം; ഇന്ത്യയുടെ കാവേരി എൻജിൻ ഘടിപ്പിക്കുന്നത് റഷ്യൻ വിമാനത്തിൽ
Kaveri Engine Inflight Testing: ഡിആർഡിഒയുടെ കീഴിലുള്ള ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്‌മെന്റാണ് (ജിടിആർഇ) കാവേരി എൻജിൻ വികസിപ്പിച്ചിരിക്കുന്നത്. റഷ്യയുടെ ഇല്യൂഷിൻ II- 76 എയർക്രാഫ്റ്റിലാണ് ഈ എൻജിൻ ഘടിപ്പിക്കാനൊരുങ്ങുന്നത്. പരീക്ഷണ പറക്കലിനായി 70 മണിക്കൂർ ദൈർഘ്യമാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ പരീക്ഷണ പറക്കൽ ഏകദേശം ഒരു മാസക്കാലം നടക്കും. നിലവിലെ ഇല്യൂഷൻ എയർക്രാഫ്റ്റിലെ നാല് എൻജിനുകളിൽ ഒന്ന് മാറ്റിയാണ് കാവേരി എൻജിൻ ഘടിപ്പിക്കാന ഒരുങ്ങുന്നത്. ഇത് മറ്റ് എൻജിനുകളുമായി താരതമ്യം ചെയ്ത് കാവേരി എൻജിന്റെ പ്രവർത്തനത്തെ വിലയിരുത്താൻ കഴിയും.

1 / 5

2 / 5

3 / 5

4 / 5

5 / 5