കർക്കിടകത്തിലെ ദേഹരക്ഷ എങ്ങനെ എന്നറിയണോ.. | karkidakam-health-tips-know how to protect the body in this month Malayalam news - Malayalam Tv9

Karkidakam health tips: കർക്കിടകത്തിലെ ദേഹരക്ഷ എങ്ങനെ എന്നറിയണോ…

Published: 

18 Jul 2024 14:43 PM

karkidakam traditional health tips: ശരീരം ക്ഷയിക്കുന്ന അല്ലെങ്കിൽ ആരോ​ഗ്യം കുറയുന്ന കാലമാണ് കർക്കിടകം. ഈ സമയത്ത് ആരോ​ഗ്യകാര്യങ്ങൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.

1 / 5കർക്കിടക

കർക്കിടക മാസത്തിൽ ദേഹരക്ഷ ചെയ്യുന്നത് പതിവാണ്. പ്രത്യേകിച്ച് കർക്കടകത്തിലെ ഏഴ് ദിവസങ്ങൾ ഏറെ പ്രധാനപ്പെട്ടതാണ്. കേരളത്തിലെ തനതായ ചില ചികിത്സാ രീതികളും ഇതിന്റെ ഭാ​ഗമാണ്.

2 / 5

സുഖചികിത്സ - ഇലക്കിഴി, പൊടിക്കിഴി, നവരക്കിഴി, നാരങ്ങാക്കിഴി തുടങ്ങിയ വിവിധതരം കിഴികൾ ഈ സമയങ്ങളിൽ പ്രയോ​ഗിക്കാം. അതുപോലെ നവരതേപ്പ്, പിഴിച്ചിൽ, ശിരോധാര തുടങ്ങിയ തനത് കേരളീയ ചികിത്സരീതികളും സുഖചികിത്സ എന്ന പേരിൽ ചെയ്യപ്പെടുന്നു.

3 / 5

പത്തിലത്തോരൻ - കുടങ്ങൽ ഇല, പൊന്നാരിവീരൻ, പൂവാംകുറുന്തൽ, ചീര ചേമ്പ്, ചീര, തഴുതാമ, കോവൽ ഇല, പയറില, മത്തൻ ഇല, തകര തുടങ്ങിയ ഇലകൾ ചേർത്തുണ്ടാക്കുന്ന തോരാനാണിത്. ശരീരത്തിനു ഇതേറെ ​ഗുണം ചെയ്യും.

4 / 5

കർക്കിടക കഞ്ഞി - കര്‍ക്കിടക കഞ്ഞി അഥവാ മരുന്നു കഞ്ഞി ഈ മാസത്തിന്റെ പ്രത്യേകതയാണ്. ഇതു കഴിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യപരമായ ഗുണങ്ങള്‍ പലതാണ്. പെട്ടെന്ന് തണുപ്പിലേക്ക് എത്തുന്ന ഈ മാസം ആരോ​ഗ്യം പുഷ്ടിപ്പെടുത്താൻ കഞ്ഞി അത്യുത്തമമാണ്

5 / 5

മൂക്കുറ്റി കുറി- കുളി കഴിഞ്ഞ് മുക്കുറ്റി അരച്ച് നെറ്റിയിൽ തൊടുന്നത് അത്യുത്തമമെന്ന് പറയപ്പെടുന്നു. കണ്ണിനും നെറ്റിയ്ക്കും ഇത് കുളിർമ്മ നൽകുന്നു. ഒപ്പം ദശപുഷ്പം ചൂടലും ഒരു ആചാരമാണ്.

അസിഡിറ്റി എങ്ങനെ തടയാം?
നടി കിയാറ അദ്വാനിയുടെ ചർമ്മത്തിന്റെ രഹസ്യം ഇതാണോ?
പേന്‍ ഒരു ദിവസം എത്ര മുട്ടയിടുമെന്ന് അറിയാമോ?
ബാത്ത്‌റൂമിലെ കറ കളയാൻ ഈ കുഞ്ഞൻ പുളി മതി...