കർക്കിടക കഞ്ഞി കുടിച്ചാലുള്ള ആരോ​ഗ്യ ​ഗുണങ്ങൾ എന്തെല്ലാം? Malayalam news - Malayalam Tv9

Karkidaka Masam 2024: കർക്കിടക കഞ്ഞി കുടിച്ചാലുള്ള ആരോ​ഗ്യ ​ഗുണങ്ങൾ എന്തെല്ലാം?

Published: 

14 Jul 2024 16:56 PM

Karkidaka Masam Health Tips: ആയുർവേദ പ്രകാരം അസിഡിറ്റിയാണ് ശരീരത്തിലെ പല അസുഖങ്ങൾക്കും പിന്നിലെ പ്രധാന കാരണം. 23 മുതൽ 30 വരെ ആയുർ വേദ ഔഷധങ്ങളുടെ കൂട്ടാണ് ഈ ഔഷധ കഞ്ഞിയിൽ സാധാരണ ചേർക്കാറുള്ളത്. കർക്കിടകത്തിലെ ആദ്യ ഏഴ് ദിവസങ്ങളിലാണ് ചൂടോടെ കർക്കിടക കഞ്ഞി കുടിയ്‌ക്കേണ്ടത്.

1 / 5മലയാളികൾ ഏറെ പ്രത്യേകതകളുള്ള മാസമാണ് കർക്കിടകം. പഞ്ഞ മാസമെന്നറിയപ്പെടുന്ന കർക്കിടകം രാമായണ മാസംകൂടിയാണ്. പഞ്ഞമാസമെന്നതിന് പ്രസക്തിയുണ്ടായിരുന്നത് പണ്ടുകാലത്താണ്. കാരണം കൃഷി മുഖ്യ വരുമാന മാർഗമായിരുന്ന ഒരു കാലത്ത് തോരാതെ പെയ്യുന്ന മഴ വലിയ വെല്ലുവിളിയുയർത്തിയിരുന്നു. കൂടാതെ ആരോഗ്യ കാര്യങ്ങളിൽ ഏറെ ശ്രദ്ധ വയ്ക്കുന്ന മാസം കൂടിയാണിത്. കാരണം ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയുന്ന, പെട്ടെന്നു തന്നെ അസുഖങ്ങൾ വരാൻ സാധ്യതയുളള മാസമാണ് കർക്കിടകം.

മലയാളികൾ ഏറെ പ്രത്യേകതകളുള്ള മാസമാണ് കർക്കിടകം. പഞ്ഞ മാസമെന്നറിയപ്പെടുന്ന കർക്കിടകം രാമായണ മാസംകൂടിയാണ്. പഞ്ഞമാസമെന്നതിന് പ്രസക്തിയുണ്ടായിരുന്നത് പണ്ടുകാലത്താണ്. കാരണം കൃഷി മുഖ്യ വരുമാന മാർഗമായിരുന്ന ഒരു കാലത്ത് തോരാതെ പെയ്യുന്ന മഴ വലിയ വെല്ലുവിളിയുയർത്തിയിരുന്നു. കൂടാതെ ആരോഗ്യ കാര്യങ്ങളിൽ ഏറെ ശ്രദ്ധ വയ്ക്കുന്ന മാസം കൂടിയാണിത്. കാരണം ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയുന്ന, പെട്ടെന്നു തന്നെ അസുഖങ്ങൾ വരാൻ സാധ്യതയുളള മാസമാണ് കർക്കിടകം.

2 / 5

അതിനാലാണ് ഈ മാസത്തിൽ ചില പ്രത്യേക ഭക്ഷണ രീതികൾ പിന്തുടരുന്നതും. ഇതിൽ പ്രധാനപ്പെട്ടതാണ് കർക്കിടക കഞ്ഞി. കർക്കിടക മാസത്തിൽ ഈ കഞ്ഞി കഴിയ്ക്കുന്നതു കൊണ്ട് നിരവധി ആരോ​ഗ്യ​ഗുണങ്ങളും ഉണ്ട്. കർക്കിടക കഞ്ഞിയ്ക്കായി നവര അരിയാണ് ഉപയോഗിയ്ക്കുന്നത്. ഔഷധ ഗുണങ്ങൾ ഏറെയുള്ള ഒന്നാണ് നവര അരി. ആയുർവേദ പ്രകാരം അസിഡിറ്റിയാണ് ശരീരത്തിലെ പല അസുഖങ്ങൾക്കും പിന്നിലെ പ്രധാന കാരണം. നവര അരി ശരീരം ആൽക്കലൈനാക്കാൻ സഹായിക്കുന്ന ഒന്നുകൂടിയാണ്.

3 / 5

നവര അരി വേവിച്ച് കഞ്ഞിയാക്കി അതിലേക്ക് ആൽക്കലൈനാക്കാൻ സഹായിക്കുന്ന പലതരം ആയുർവേദ മരുന്നുകൾ പൊടിച്ചോ അരച്ചോ ചേർക്കുകയാണ് പതിവ്. കൂടാതെ ഇത് അടുപ്പിൽ നിന്നും വാങ്ങുന്നതിന് മുൻപായി ആൽക്കലൈനായ തേങ്ങാപ്പാൽ, ഇന്തുപ്പ്‌, നെയ്യ്‌ എന്നിവയും കർക്കിടക കഞ്ഞിയിൽ ചേർക്കുന്നു. കർക്കിടകത്തിലെ ആദ്യ ഏഴ് ദിവസങ്ങളിലാണ് ചൂടോടെ കർക്കിടക കഞ്ഞി കുടിയ്‌ക്കേണ്ടത്. വേനൽക്കാലത്തെ ശാരീരിക അധ്വാനത്തിന്റേയും ക്രമരഹിത ഭക്ഷണത്തിൻ്റെയും ഫലമായി ശരീരത്തിലടിഞ്ഞു കൂടിയ ചില കോശ ക്ഷയ മാലിന്യങ്ങളെ പുറന്തള്ളുകയെന്നതാണ് കർക്കിടക കഞ്ഞിയിലൂടെ കിട്ടുന്ന പ്രധാന ​ഗുണം. ഇതിലൂടെ ശരീരത്തിന് പ്രതിരോധ ശേഷി നൽകുന്നു.

4 / 5

23 മുതൽ 30 വരെ ആയുർ വേദ ഔഷധങ്ങളുടെ കൂട്ടാണ് ഈ ഔഷധ കഞ്ഞിയിൽ സാധാരണ ചേർക്കാറുള്ളത്. കുറുന്തോട്ടിവേര്, കരിങ്കുറിഞ്ഞി, അരിയാറ്, ജീരകം, ഉലുവ, അയമോദകം, ആശാളി, പുത്തരിച്ചുണ്ട വേര്, ചുക്ക് എന്നിവയാണ് ഇതിലെ പ്രധാന ഇനങ്ങൾ. തഴുതാമ, കൈതോന്നി, മുയൽച്ചെവിയൻ, മുക്കുറ്റി, തിരുതാളി, വിഷ്ണുകാന്തി തുടങ്ങിയ ദശപുഷ്പങ്ങളും ഇതോടൊപ്പം ചേർക്കാറുണ്ട്. ആവശ്യമെങ്കിൽ പശുവിൻ പാലോ തേങ്ങാപ്പാലോ ചേർത്ത് ചുവന്നുള്ളി, ജീരകം എന്നിവയും കുറച്ച് നെയ്യും ചേർത്ത് മൂപ്പിച്ചെടുത്ത് കഞ്ഞിയിൽ ചേർക്കാവുന്നതാണ്.

5 / 5

പ്രമേഹം, കൊളസ്‌ട്രോൾ എന്നിവ നിയന്ത്രിക്കാനും കർക്കിടക കഞ്ഞി ഉത്തമമാണ്. കൊഴുപ്പില്ലാത്തതിനാൽ, ഈ വിഭവം ദഹിപ്പിക്കാൻ ശരീരത്തിന് ഒരു ബുദ്ധിമുട്ടും ഇല്ലെന്നതും വളരെ ശ്രദ്ധേയമാണ്. സന്ധിവാതത്തിനും കഞ്ഞി മികച്ചതാണെന്ന് പറയുന്നു. കൂടാതെ ദഹനപ്രക്രിയ സുഗമമായി നടക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് കർക്കിടക കഞ്ഞി.

Related Stories
Stains ​In Clothes: തുണികളിലെ ചായ കറ ഇനി ഞൊടിയിടയിൽ നീക്കാം… ഇങ്ങനെ ചെയ്ത് നോക്കൂ
Nagarjuna Akkineni: കണ്ടാല്‍ പറയുമോ പ്രായം 65 കടന്നെന്ന്; ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി നാഗാര്‍ജുന
Diya Krishna: ‘എന്നെപ്പോലെ നീയും നൃത്തം ചെയ്യുന്നത് ഞാന്‍ കണ്ടു’; സ്‌കാനിങ് ചിത്രം പങ്കുവെച്ച് ദിയ കൃഷ്ണ
Yuzvendra Chahal And RJ Mahvash : യുസ്‌വേന്ദ്ര ചഹലുമൊപ്പമുള്ള ചിത്രത്തില്‍ അഭ്യൂഹം; പിആര്‍ ടീമിന്റെ വേല തന്നോട് വേണ്ടെന്ന് മറുപടി; ആരാണ് ആര്‍ജെ മഹ്‌വാഷ്‌ ?
Malavika Jayaram: ‘കുറച്ച് വൈകിപ്പോയി, എന്നാലും ഇത് പറയാതെ പറ്റില്ലല്ലോ’; മാളവിക ജയറാം
Samsung Galaxy S26 Ultra: ഗ്യാലക്സി എസ്26 അൾട്രയിലുണ്ടാവുക പുതിയ ഡിസ്പ്ലേ ടെക്നോളജി; ഞെട്ടിക്കാനൊരുങ്ങി സാംസങ്
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍