എങ്ങനെയാണ് കാർഗിൽ യുദ്ധമുണ്ടായത്? എത്രകാലം നീണ്ടു നിന്നു-അറിയേണ്ടതെല്ലാം | Kargil Vijay Diwas 2024 What was the reason behind War Announcement by the PM AB Vajpayee against Pakistan Malayalam news - Malayalam Tv9

Kargil Vijay Diwas 2024 : എങ്ങനെയാണ് കാർഗിൽ യുദ്ധമുണ്ടായത്? എത്രകാലം നീണ്ടു നിന്നു-അറിയേണ്ടതെല്ലാം

Updated On: 

25 Jul 2024 21:01 PM

Kargil Vijay Diwas in India: യുദ്ധമെന്ന് പറയുന്നെങ്കിലും ഇന്ത്യൻ കരസേന ഇതിനെ ഓപ്പറേഷന്‍ വിജയ് എന്നാണ് വിളിക്കുന്നത്. മൂന്ന് മാസക്കാലത്തോളം തുടർന്ന യുദ്ധത്തിൽ നിരവധി സൈനീകരെ ഇന്ത്യക്ക് നഷ്ടമായി

1 / 71999

1999 മെയ് 3 മുതൽ 1999 ജൂലൈ 26 വരെ ജമ്മു കാശ്മീരിലെ കാർഗിൽ സെക്ടറിൽ ഇന്ത്യയും-പാകിസ്ഥാനുമായി നടന്ന യുദ്ധമാണ് കാർഗിൽ യുദ്ധം. ഇന്ത്യൻ കരസേന ഇതിനെ ഓപ്പറേഷന്‍ വിജയ് എന്നാണ് വിളിക്കുന്നത്.

2 / 7

ശൈത്യകാലത്ത് നിയന്ത്രണ രേഖയ്ക്ക് സമീപത്തെ പോസ്റ്റുകളിൽ നിന്നും ഇന്ത്യൻ സേന ബേസ് ക്യാമ്പുകളിലേക്ക് മടങ്ങുന്ന മനസ്സിലാക്കിയ പാക് സൈന്യം ഇന്ത്യയുടെ പോസ്റ്റുകളിൽ നുഴഞ്ഞു കയറി. നിലയുറപ്പിക്കുകയും ഇവിടെ നിന്നും ആക്രമണങ്ങൾ അഴിച്ചു വിടുകയും ചെയ്തു. ആട്ടിടയൻമാരാണ് സൈന്യത്തിന് നുഴഞ്ഞു കയറ്റം സംബന്ധിച്ച് ആദ്യം വിവരം നൽകുന്നത്

3 / 7

സൈന്യത്തിനും, ജനങ്ങൾക്കും ചരക്ക് എത്തിക്കുന്ന ദേശീയ പാത 1.എ നിയന്ത്രിച്ച് യുദ്ധം കയ്യടക്കുകായായിരുന്നു സൈന്യത്തിൻ്റെ ലക്ഷ്യം. ലഡാക് മേഖലയിലേക്കും ശ്രീനഗറിലേക്കുള്ള പ്രധാന പാതകൂടിയാണ് ഇത്. വ്യേമസേനയുടെയുടെയും നേവിയുടെയും സംയുക്ത ഓപ്പറേഷനിലാണ് ഇന്ത്യ യുദ്ധം വിജയിക്കുന്നത്.

4 / 7

യുദ്ധത്തിൽ ഏറ്റവും സുപ്രധാന മുന്നേറ്റം ഇന്ത്യൻ സേന നുഴഞ്ഞു കയറ്റക്കാരിൽ നിന്നും ടോലോലിങ്ങ്, ടൈഗൽ ഹിൽ കുന്നുകൾ പിടിച്ചെടുത്തതാണ്. ശക്തമായ പോരാട്ടമാണ് ഇന്ത്യൻ സൈന്യത്തിൻ്റെ വിവിധ റെജിമെൻ്റുകൾ ഇവിടെ നടത്തിയത്.

5 / 7

യുദ്ധത്തിൽ വ്യോമസേനയും പ്രധാന പങ്ക് വഹിച്ചിരുന്നു. സേനയ്ക്ക് എത്തിപ്പെടാൻ പറ്റാതിരുന്ന സ്ഥലങ്ങളിൽ വ്യോമാക്രമണം വഴി പാകിസ്ഥാൻ സൈന്യത്തിനെ തുരത്തിയത് ഇന്ത്യൻ എയർഫോഴ്സാണ്. യുദ്ധത്തിൽ നിരവധി വായു സേനാംഗങ്ങളും വീരമൃത്യുവരിച്ചു. മിഗ് 21, മിഗ് 27, മിഗ് 17 വിമാനങ്ങളും ഇന്ത്യക്ക് നഷ്ടമായി

6 / 7

ജൂലൈ 14-ന് ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ഓപ്പറേഷൻ വിജയ് വിജയകരമെന്ന് പ്രഖ്യാപിച്ചുവെങ്കിലും കാർഗിൽ പോരാട്ടം ഔദ്യോഗികമായി അവസാനിക്കുന്നത് ജൂലൈ 26-നാണ് 527 പട്ടാളക്കാരാണ് കാർഗിൽ യുദ്ധത്തിൽ വീരമൃത്യുവരിച്ചത്

7 / 7

കാർഗിൽ യുദ്ധത്തിലെ അപൂർവ്വ ചിത്രങ്ങൾ- PTI Archieves

Follow Us On
സ്വന്തം മുഖമാണെങ്കിലും ഉറക്കമുണര്‍ന്നയുടന്‍ കണ്ടാല്‍ ഫലം നെഗറ്റീവ്‌
നെയിൽ പോളിഷ് ചെയ്യാം; അതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
അയ്യോ ജീന്‍സ് കഴുകല്ലേ! കഴുകാതെ തന്നെ ദാ ഇത്രയും നാള്‍ ഉപയോഗിക്കാം
ഓണാശംസ നേര്‍ന്ന് വിജയ്ക്ക് ട്രോൾ മഴ
Exit mobile version