കങ്കണ ബംഗ്ലാവ് വിറ്റത് ലോൺ അടയ്ക്കാനോ? 20 കോടിക്ക് വാങ്ങിയ ബംഗ്ലാവ് കൊടുത്തത് വലിയ തുകയ്ക്ക് | Kangana Ranaut sells her Pali Hill bungalow in Mumbai Andheri for Rs 32 crore amid Emergency movie row Malayalam news - Malayalam Tv9

Kangana Ranaut: കങ്കണ ബംഗ്ലാവ് വിറ്റത് ലോൺ അടയ്ക്കാനോ? 20 കോടിക്ക് വാങ്ങിയ ബംഗ്ലാവ് കൊടുത്തത് വലിയ തുകയ്ക്ക്

Updated On: 

11 Sep 2024 14:50 PM

Kangana Ranaut Sells Pali Hill Bungalow: കങ്കണ റണൗട്ട് പാലിഹില്ലിലെ ബംഗ്ലാവ് വിറ്റ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. ബംഗ്ലാവ് വിറ്റതിനു പിന്നുള്ള കാരണം അന്വേഷിക്കുകയാണ് നെറ്റിസൺസ്.

1 / 5ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട് മുംബൈ ബാന്ദ്രയിലെ പാലിഹില്ലിലെ ബംഗ്ലാവ് വിറ്റു. 2017-ൽ 20.7 കോടി രൂപയ്ക്കാണ് കങ്കണ ബംഗ്ലാവ് വാങ്ങിയത്. താരത്തിന്റെ ചലച്ചിത്ര നിർമാണ സ്ഥാപനമായ മണികർകണിക ഫിലിംസിന്റെ ഓഫീസായി ഈ ബംഗ്ലാവ് ഉപയോഗിച്ചുവരികയായിരുന്നു. (Image Courtesy: Kangana's Instagram)

ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട് മുംബൈ ബാന്ദ്രയിലെ പാലിഹില്ലിലെ ബംഗ്ലാവ് വിറ്റു. 2017-ൽ 20.7 കോടി രൂപയ്ക്കാണ് കങ്കണ ബംഗ്ലാവ് വാങ്ങിയത്. താരത്തിന്റെ ചലച്ചിത്ര നിർമാണ സ്ഥാപനമായ മണികർകണിക ഫിലിംസിന്റെ ഓഫീസായി ഈ ബംഗ്ലാവ് ഉപയോഗിച്ചുവരികയായിരുന്നു. (Image Courtesy: Kangana's Instagram)

2 / 5

32 കോടി രൂപയ്ക്കാണ് താരം ബംഗ്ലാവ് വിറ്റത്. കങ്കണ 2022 ഡിസംബറിൽ ഈ വസ്തു കാണിച്ച് ഐസിഐസിഐ ബാങ്കിൽ നിന്നും 27 കോടി രൂപ ലോൺ എടുത്തിരുന്നു. (Image Courtesy: Kangana's Instagram)

3 / 5

പാലിഹില്ലിലെ ബംഗ്ലാവ് വിൽപ്പനക്കുണ്ടെന്ന് കാണിച്ച് കോഡ് എസ്റ്റേറ്റ് എന്ന യൂട്യൂബ് ചാനലും ഒരു പ്രൊഡക്ഷൻ ഹൗസും പരസ്യം നൽകിയിരുന്നു. കങ്കണയുടേതാണെന്ന് പരാമർശിച്ചില്ലെങ്കിലും വീഡിയോ കണ്ടപ്പോൾ താരത്തിന്റേതാണെന്ന് സൂചന ലഭിച്ചു. ഓഫീസ് വാങ്ങിയതാരെന്ന വിവരം ലഭ്യമല്ല. (Image Courtesy: Kangana's Instagram)

4 / 5

എംപി എന്ന നിലയിലുള്ള പ്രവർത്തങ്ങൾക്കായും തന്റെ കടങ്ങൾ തീർക്കാനുമാണ് കങ്കണ ബംഗ്ലാവ് വിറ്റതെന്നാണ് പ്രചരിക്കുന്ന വാർത്തകൾ. എന്നാൽ ഇക്കാര്യങ്ങളിൽ ഔദ്യോഗികമായ സ്ഥിതീകരണങ്ങൾ ഒന്നും വന്നിട്ടില്ല. (Image Courtesy: Kangana's Instagram)

5 / 5

2020 സെപ്റ്റംബറിൽ, അനധികൃത നിർമാണം ചൂണ്ടിക്കാട്ടി ബാന്ദ്രയിലെ താരത്തിന്റെ ഓഫീസിന്റെ ഭാഗങ്ങൾ ബിഎംസി പൊളിച്ചു നീക്കിയിരുന്നു. സെപ്റ്റംബർ 9-ന് കങ്കണ സ്റ്റേ ഓർഡർ വാങ്ങുകയും, നഷ്ടപരിഹാരമായി 2 കോടി നൽകണമെന്ന് ആവശ്യപ്പെട്ട് ബിഎംസിക്കെതിരെ കേസ് കൊടുക്കുകയും ചെയ്തു. എന്നാൽ 2023-ൽ കങ്കണ തന്നെ കേസ് പിൻവലിച്ചു. (Image Courtesy: Kangana's Instagram)

ഇംഗ്ലണ്ടിനെതിരെ തിളങ്ങുന്നതാര്; ശ്രദ്ധിക്കേണ്ട അഞ്ച് പേരുകൾ
സൺ ടാൻ മാറ്റാം ഞൊടിയിടയിൽ... ഇതാ ചില പൊടിക്കെെകൾ
എട്ടാം ശമ്പള കമ്മീഷൻ വന്നാലുണ്ടാകുന്ന മാറ്റങ്ങൾ
കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ച് നടൻ അശ്വിൻ ജോസ്