കമല്‍ഹാസനും ഇനി 'അമ്മ'യില്‍; മെമ്പര്‍ഷിപ്പ് നല്‍കി സിദ്ദിഖ് | Kamal Haasan taken membership in AMMA an association of malayalam film actors in the time of his new movie Indian 2 promotion Malayalam news - Malayalam Tv9

Kamal Haasan: കമല്‍ഹാസനും ഇനി ‘അമ്മ’യില്‍; മെമ്പര്‍ഷിപ്പ് നല്‍കി സിദ്ദിഖ്

Updated On: 

13 Jul 2024 13:42 PM

Kamal Haasan Joined in AMMA: 250 കോടി ബജറ്റിലാണ് ഇന്ത്യൻ 2 നിർമ്മിച്ചിരിക്കുന്നത്. ഇതിൽ 150 കോടി രൂപയോളം കമൽഹാസൻ്റെ പ്രതിഫലമാണെന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോർട്ട്. കോവിഡ് വന്നത് ചിത്രത്തിൻ്റെ ഷൂട്ടിങ്ങിന് തടസ്സമായി മാറിയിരുന്നു. 2019-ൽ ചിത്രീകരണം ആരംഭിച്ച ഇന്ത്യൻ-2 പൂർത്തിയാവുന്നത് 2020 മാർച്ചിലാണ്.

1 / 5മലയാള സിനിമാതരങ്ങളുടെ സംഘടനയായ അമ്മയില്‍ അംഗത്വമെടുത്ത് നടന്‍ കമല്‍ഹാസന്‍. അമ്മയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്.
Instagram Image

മലയാള സിനിമാതരങ്ങളുടെ സംഘടനയായ അമ്മയില്‍ അംഗത്വമെടുത്ത് നടന്‍ കമല്‍ഹാസന്‍. അമ്മയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്. Instagram Image

2 / 5

മെമ്പര്‍ഷിപ്പ് കാമ്പെയിനിന്റെ ഭാഗമായാണ് നടനും അമ്മ സംഘടന ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖ് കമല്‍ഹാസന് മെമ്പര്‍ഷിപ്പ് നല്‍കി സ്വാഗതം ചെയ്തത്. Social Media Image

3 / 5

'''അമ്മ' കുടുംബത്തിന്റെ ശക്തി അതിലെ ഓരോ അംഗവുമാണ്. ഓരോ അംഗത്തിന്റെയും ശക്തിയാണ് ഈ കുടുംബം. നമ്മുടെ ഉലകനായകന്‍ കമല്‍ഹാസന്‍ സാറിന് ഓണററി മെമ്പര്‍ഷിപ്പ് നല്‍കിക്കൊണ്ട് ഞങ്ങളുടെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ്,'' അമ്മയുടെ പേജില്‍ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഇങ്ങനെ കുറിച്ചു. Facebook Image

4 / 5

കമല്‍ഹാസന്റെ പുതിയ ചിത്രമായ ഇന്ത്യന്‍ 2വിന് അമ്മ കുടുംബത്തിന് വേണ്ടി ആശംസകള്‍ നേരുന്നുവെന്നും കുറിപ്പില്‍ പറയുന്നുണ്ട്. പുതിയ ചിത്രമായ ഇന്ത്യന്‍ 2 വിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയപ്പോഴാണ് കമല്‍ഹാസന് മെമ്പര്‍ഷിപ്പ് നല്‍കിയത്. Facebook Image

5 / 5

ഷങ്കറാണ് ചിത്രം സംവിധാനം ചെയ്തത്. സമ്മിശ്ര പ്രതികരണങ്ങള്‍ നേടി ചിത്രം പ്രദര്‍ശനം തുടരുകയാണ്. Facebook Image

വിജയ് ഹസാരെ ട്രോഫി: ഗ്രൂപ്പ് ഘട്ടത്തില്‍ തിളങ്ങിയവര്‍
കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ
വെറും വയറ്റിൽ കട്ടൻ കാപ്പി കുടിക്കാമോ?
മൈക്കല്‍ വോണിന്റെ ടീമില്‍ അഞ്ച് ഇന്ത്യക്കാര്‍-