5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Seventeen Military Enlistment: പത്താം വാർഷികാഘോഷ നിറവിൽ സെവന്റീൻ; പിന്നാലെ ഹോഷിയും വൂസിയും സൈന്യത്തിലേക്ക്

Seventeen Members Hoshi and Woozi Military Enlistment: കൊറിയൻ സംഗീത ബാൻഡായ സെവന്റീനിലെ ഹോഷിയും വോസിയും കൂടി സൈന്യത്തിലേക്ക്. ബാൻഡിന്റെ പത്താം വാർഷിക ആഘോഷങ്ങൾക്ക് പിന്നാലെ ഇരുവരും സൈനിക സേവനം ആരംഭിക്കും.

nandha-das
Nandha Das | Published: 23 Mar 2025 19:35 PM
കൊറിയൻ സംഗീത ബാൻഡായ സെവന്റീനിലെ അംഗങ്ങൾ നിർബന്ധിത സൈനിക സേവനത്തിനായി തയ്യാറെടുക്കുകയാണ്. സെപ്റ്റംബറിൽ സൈനിക സേവനം ആരംഭിച്ച ജൊങ്-ഹാന് പിന്നാലെ കഴിഞ്ഞ ദിവസം വോൻവൂവും ഏപ്രിൽ മൂന്നിന് സൈന്യത്തിൽ ചേരുമെന്ന് അറിയിച്ചിരുന്നു.  ഇവർക്ക് പിന്നാലെ ഹോഷിയും വോസിയും കൂടി സൈന്യത്തിലേക്കെന്നാണ് പുതിയ വിവരം. (Image Credits: X)

1 / 5
മാർച്ച് 20, 21 തീയതികളിലായി നടന്ന 'സെവന്റീൻ ഇൻ കാരറ്റ് ലാൻഡ്' എന്ന പരിപാടിക്കിടെയാണ് വൂസി 2025ന്റെ രണ്ടാം പകുതിയോടെ സൈന്യത്തിൽ പ്രവേശിക്കുമെന്ന് അറിയിച്ചത്. നിർബന്ധിത സേവനത്തിന് പോകുന്നതിനുമുമ്പ് സെവൻറ്റീന്റെ പത്താം വാർഷികാഘോഷത്തിൽ പങ്കെടുക്കുമെന്ന് ഹോഷിയും വ്യക്തമാക്കി. (Image Credits: X)

2 / 5
പരിപാടിക്കിടെ വികാരനിർഭരമായ ചില രംഗങ്ങൾക്കും ആരാധകർ സാക്ഷ്യം വഹിച്ചു. ഗ്രൂപ്പ് നിലവിൽ വന്നത് മുതൽ 13 പേരെയും ചേർത്തുപിടിച്ച ലീഡർ എസ്-കൂപ്‌സിന് ഹോഷി നന്ദിയറിച്ചു. ഇതുകേട്ട് കരഞ്ഞ ലീഡറെ മറ്റ് അംഗങ്ങൾ ആലിംഗനം ചെയ്ത് ആശ്വസിപ്പിച്ചു. അവസാനം വരെ ഒന്നും നിലനിൽക്കില്ലെന്ന് പറയുമെങ്കിലും ഞങ്ങൾ അത് തിരുത്താൻ ശ്രമിക്കുമെന്ന് കൂടി ഹോഷി കൂട്ടിച്ചേർത്തു. (Image Credits: X)

3 / 5
2015 മെയ് 26ന് അരങ്ങേറ്റം കുറിച്ച സെവന്റീൻ 2025 മെയ് 16ന് അവരുടെ പത്താം വാർഷികം ആഘോഷിക്കും. പ്ലെഡിസ് എന്റർടൈൻമെന്റിന്റെ കീഴിൽ രൂപീകരിച്ച ഈ 13 അംഗ ഗ്രൂപ്പ് ഏറ്റവും വലിയ കെ-പോപ്പ് ഗ്രൂപ്പുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. അവരുടെ പത്താം വാർഷിക ആഘോഷങ്ങൾക്ക് പിന്നാലെ ഹോഷിയും വൂസിയും സൈന്യത്തിൽ ചേരും. (Image Credits: X)

4 / 5
സെവന്റീനിലെ മിൻഗ്യു, ഡികെ എന്നിവരും 2025ന്റെ അവസാനത്തോടെ സൈന്യത്തിൽ പ്രവേശിക്കുമെന്നാണ് സൂചന. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഇതുവരെ വന്നിട്ടില്ല. അതേസമയം, ചൈനീസ് പൗരന്മാരായ ജുൻ, ദി8 എന്നിവരെയും അമേരിക്കൻ പൗരനായ ജോഷുവയെയും, ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് എസ്-കൂപ്‌സിനെയും നിർബന്ധിത സൈനിക സേവനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. (Image Credits: X)

5 / 5