5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

K. Kailashnathan: മുഖ്യമന്ത്രി മാറും, പക്ഷെ കെ.കെ മാറില്ല; പുതിയ പുതുച്ചേരി ​ഗവർണറായ മലയാളിയുടെ പവർ അറിയാമോ?

New puducherry governor k kailashnathan: മുഖ്യമന്ത്രിയുടെ ഓഫീസിൽ മന്ത്രി മാറിവന്നാലും കെ.കെ മാറില്ല എന്നാണ് ​ഗുജറാത്തി മാധ്യമങ്ങൾ അദ്ദേഹത്തെപ്പറ്റി പറയുന്നത്.

aswathy-balachandran
Aswathy Balachandran | Published: 28 Jul 2024 13:18 PM
1979 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന കെ. കൈലാസ്നാഥൻ മോദിയുടെ വിശ്വസ്തൻ എന്ന പേരിലാണ് പ്രശസ്തനായത്. പുതുച്ചേരി ലെഫ്റ്റനൻ്റ് ഗവർണറായി  നിയമിതനായ അദ്ദേഹം വടകര സ്വദേശിയാണ്. 2013 മുതൽ 2014 വരെ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിനുശേഷം, 2024 ജൂൺ 30 വരെ അദ്ദേഹം അതേ സ്ഥാനത്ത് തുടർന്നു.

1 / 4
കെലാസ്നാഥിന്റെ അച്ഛൻ ഊട്ടിയിലെ തപാൽ വകുപ്പിലായിരുന്നു ജോലി ചെയ്തിരുന്നത്. ഇതിനാൽ അവിടെയാണ് അദ്ദേഹം വളർന്നത്. പിന്നീട് െഎഎഎസിൽ എത്തുകയായിരുന്നു. ​ഗുജറാത്ത് മാരിടൈം ബോർഡിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്.

2 / 4
ഗുജറാത്തിലെ നഗര വികസന, നഗര ഭവന വകുപ്പിൻ്റെ (യുഡിഡി) പ്രിൻസിപ്പൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. യുഡിഡിയിൽ ആയിരിക്കുമ്പോൾ, അഹമ്മദാബാദിനായുള്ള ബസ് റാപ്പിഡ് ട്രാൻസിറ്റ് പ്രോജക്റ്റ് വികസിപ്പിച്ച സ്റ്റിയറിംഗ് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം.

3 / 4
2013 മെയ് 31-ന് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ (സിഎംഒ) അഡീഷണൽ ചീഫ് സെക്രട്ടറിയായി വിരമിച്ച അദ്ദേഹം 33 വർഷത്തെ സേവനം അവസാനിപ്പിച്ചെങ്കിലും ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി സിഎംഒയിൽ തുടർന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ മന്ത്രി മാറിവന്നാലും കെ.കെ മാറില്ല എന്നാണ് ​ഗുജറാത്തി മാധ്യമങ്ങൾ അദ്ദേഹത്തെപ്പറ്റി പറയുന്നത്.

4 / 4