നയിക്കാന്‍ ഇനി ജോസ് ബട്ട്‌ലര്‍ ഇല്ല, പുതിയ നായകനെ തിരഞ്ഞ് ഇംഗ്ലണ്ട്; ആരാകും പുതിയ ക്യാപ്റ്റന്‍? | Jos Buttler steps down as England's white ball captain, Who will be the new leader Malayalam news - Malayalam Tv9

Jos Buttler : നയിക്കാന്‍ ഇനി ജോസ് ബട്ട്‌ലര്‍ ഇല്ല, പുതിയ നായകനെ തിരഞ്ഞ് ഇംഗ്ലണ്ട്; ആരാകും പുതിയ ക്യാപ്റ്റന്‍?

jayadevan-am
Updated On: 

02 Mar 2025 09:40 AM

Who Wll Be New England Captain: ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ ഫോര്‍മാറ്റ് നായകസ്ഥാനത്തുനിന്ന് ജോസ് ബട്ട്‌ലറിന് പടിയിറക്കം. ചാമ്പ്യന്‍സ് ട്രോഫിയില്‍ ബട്ട്‌ലറുടെ ക്യാപ്റ്റന്‍സിയില്‍ ഇംഗ്ലണ്ടിന് ഒരു മത്സരം പോലും വിജയിക്കാനായില്ല. ഇംഗ്ലണ്ടിന്റെ അടുത്ത വൈറ്റ്-ബോൾ പരമ്പര മെയ് അവസാനം ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരെയാണ്

1 / 5ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ ഫോര്‍മാറ്റ് നായകസ്ഥാനത്തുനിന്ന് ജോസ് ബട്ട്‌ലറിന് നിരാശജനകമായ പടിയിറക്കം. ചാമ്പ്യന്‍സ് ട്രോഫിയില്‍ ജോസ് ബട്ട്‌ലറുടെ ക്യാപ്റ്റന്‍സിയില്‍ ഇംഗ്ലണ്ടിന് ഒരു മത്സരം പോലും വിജയിക്കാനായില്ല. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയോട് അഞ്ച് വിക്കറ്റിന് തോറ്റു. രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ എട്ട് വിക്കറ്റിന് തറപറ്റിച്ചു (Image Credits: PTI)

ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ ഫോര്‍മാറ്റ് നായകസ്ഥാനത്തുനിന്ന് ജോസ് ബട്ട്‌ലറിന് നിരാശജനകമായ പടിയിറക്കം. ചാമ്പ്യന്‍സ് ട്രോഫിയില്‍ ജോസ് ബട്ട്‌ലറുടെ ക്യാപ്റ്റന്‍സിയില്‍ ഇംഗ്ലണ്ടിന് ഒരു മത്സരം പോലും വിജയിക്കാനായില്ല. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയോട് അഞ്ച് വിക്കറ്റിന് തോറ്റു. രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ എട്ട് വിക്കറ്റിന് തറപറ്റിച്ചു (Image Credits: PTI)

2 / 5ഇന്നലെ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ഏഴ് വിക്കറ്റിനും തോറ്റു. ചാമ്പ്യന്‍സ് ട്രോഫിയോടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഒഴിയുകയാണെന്ന് ബട്ട്‌ലര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പടിയിറക്കം (Image Credits: PTI)

ഇന്നലെ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ഏഴ് വിക്കറ്റിനും തോറ്റു. ചാമ്പ്യന്‍സ് ട്രോഫിയോടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഒഴിയുകയാണെന്ന് ബട്ട്‌ലര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പടിയിറക്കം (Image Credits: PTI)

3 / 5ജോസ് ബട്ട്‌ലറുടെ ക്യാപ്റ്റന്‍സിയില്‍ ഇംഗ്ലണ്ടിന്റെ സമീപകാല പ്രകടനങ്ങള്‍ തീര്‍ത്തും മോശമായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇന്ത്യയ്‌ക്കെതിരെ നടന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഒരെണ്ണം പോലും വിജയിക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചിരുന്നില്ല. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ഒരെണ്ണത്തില്‍ മാത്രമാണ് വിജയിക്കാനായത് (Image Credits: PTI)

ജോസ് ബട്ട്‌ലറുടെ ക്യാപ്റ്റന്‍സിയില്‍ ഇംഗ്ലണ്ടിന്റെ സമീപകാല പ്രകടനങ്ങള്‍ തീര്‍ത്തും മോശമായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇന്ത്യയ്‌ക്കെതിരെ നടന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഒരെണ്ണം പോലും വിജയിക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചിരുന്നില്ല. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ഒരെണ്ണത്തില്‍ മാത്രമാണ് വിജയിക്കാനായത് (Image Credits: PTI)

4 / 5

ഇംഗ്ലണ്ടിന്റെ അടുത്ത വൈറ്റ്-ബോൾ പരമ്പര മെയ് അവസാനം ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരെയാണ്. ഹാരി ബ്രൂക്ക്, ഫില്‍ സാള്‍ട്ട്, ലിയം ലിവിങ്സ്റ്റണ്‍ എന്നിവരുടെ പേരുകളാണ് വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന (Image Credits: PTI)

5 / 5

മൂന്ന് ഫോര്‍മാറ്റിലും മൂന്ന് ക്യാപ്റ്റന്‍മാര്‍ എന്ന ആശയം പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലം തളിക്കളഞ്ഞിട്ടില്ല. ദേശീയ ടീമില്‍ സജീവ സാന്നിധ്യമല്ലെങ്കിലും സാം ബില്ലിങ്‌സ്, ജെയിംസ് വിന്‍സ് എന്നിവവരും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകളിലുണ്ടെന്ന്‌ റിപ്പോര്‍ട്ടുണ്ട് (Image Credits: PTI)

ഒമേഗ 3 ഫാറ്റി ആസിഡിനായി ഇവ കഴിച്ചാലോ?
ഗ്രീൻ ആപ്പിൾ പതിവായി കഴിച്ചാൽ
തേൻ ഉപയോഗിച്ച് എളുപ്പത്തിൽ ഭാരം കുറയ്ക്കാം
വയർ കുറയ്ക്കാൻ ലിച്ചി കഴിക്കാം