ആപ്പിളിൻ്റെ ഫൈൻഡ് മൈ നെറ്റ്‌വർക്കിലും ജിയോതിങ്സ് ആപ്പിലും ജിയോടാഗ് പ്രവർത്തിക്കും. ഏതെങ്കിലും ഒരു സമയത്ത് ഒരു ആപ്പിലേ പ്രവർത്തിപ്പിക്കാനാവൂ. ആപ്പിൾ ഉപഭോക്താക്കൾക്ക് ആപ്പിൾ ഫൈൻഡ് മൈ ആപ്പ് വഴി ജിയോടാഗ് ഉപയോഗിക്കാം. ഐഫോൺ, ഐപാഡ്, മാക് തുടങ്ങി ആപ്പിളിൻ്റെ എല്ലാ ഉപകരണങ്ങളിലും ജിയോടാഗ് പ്രവർത്തിക്കും. ആപ്പിൾ ഇക്കോസിസ്റ്റം വേണ്ടാത്തവർക്ക് ജിയോതിങ്സ് ആപ്പ് ഉപയോഗിക്കാം. പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ജിയോതിങ്സ് ആപ്പ് ലഭ്യമാണ്.