പൂരം കൊടിയേറി മക്കളേ...! ജിയോ 'ദീപാവലി ധമാക്ക'; ഒരു വർഷത്തേക്ക് സൗജന്യ ഓഫർ | Jio diwali dhamaka offer get one year JioAirfiber to get annual Mobile Recharge For Free, details in malayalam Malayalam news - Malayalam Tv9

Jio Festive Offer: പൂരം കൊടിയേറി മക്കളേ…! ജിയോ ‘ദീപാവലി ധമാക്ക’; ഒരു വർഷത്തേക്ക് സൗജന്യ ഓഫർ

Published: 

18 Sep 2024 12:51 PM

Jio Launches Diwali Dhamaka: ജിയോഫൈബർ, ജിയോഎയർഫൈബർ വരിക്കാർക്കും പുതിയതായി കണക്ഷനെടുക്കുന്നവർക്കും പഴയ വരിക്കാർക്കും ഇത് ഉപയോഗിക്കാം. സെപ്റ്റംബർ 18 മുതൽ നവംബർ മൂന്ന് വരെയാണ് ഓഫർ കാലയളവ്.

1 / 6റിലയൻസ്

റിലയൻസ് ജിയോ വരിക്കാർക്ക് ദീപാവലി ​ഗിഫ്റ്റുമായി അംബാനി. 365 ദിവസത്തേക്കാണ് ഓഫർ നൽകിയിരിക്കുന്നത്. ജിയോ വരിക്കാർക്ക് ദീപാവലി ധമാക്ക ഓഫറാണ് അംബാനി അവതരിപ്പിച്ചത്. ജിയോ എയർ ഫൈബർ കണക്ഷനുള്ളവർക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താവുന്നതാണ്. (Image Credits: Social Media)

2 / 6

ജിയോഫൈബർ, ജിയോഎയർഫൈബർ വരിക്കാർക്കും പുതിയതായി കണക്ഷനെടുക്കുന്നവർക്കും പഴയ വരിക്കാർക്കും ഇത് ഉപയോഗിക്കാം. സെപ്റ്റംബർ 18 മുതൽ നവംബർ മൂന്ന് വരെയാണ് ഓഫർ കാലയളവ്.(Image Credits: Social Media)

3 / 6

മാത്രമല്ല, നിലവിലുള്ള ജിയോഫൈബർ, ജിയോ എയർ ഫൈബർ ഉപയോക്താക്കൾക്കും ഈ ദീപാവലി ധമാക്ക ഓഫർ പ്രയോജനപ്പെടുത്താം. ഏതെങ്കിലും റിലയൻസ് ഡിജിറ്റൽ അല്ലെങ്കിൽ മൈജിയോ സ്റ്റോറിൽ നിന്ന് 20,000 രൂപയിൽ കൂടുതൽ സാധനം വാങ്ങുന്ന ഉപയോക്താക്കൾക്ക് ഒരു വർഷത്തേക്ക് സൗജന്യമായി എയർഫൈബർ കണക്ഷൻ ലഭിക്കും. (Image Credits: Social Media)

4 / 6

ജിയോ ഫൈബർ നിലവിലുള്ള ഉപയോക്താക്കൾക്ക് 2,222 രൂപയുടെ മൂന്ന് മാസത്തെ ദീപാവലി പ്ലാൻ റീജാർജ് ചെയ്താൽ ഈ ഓഫർ ലഭിക്കുന്നതാണ്. (Image Credits: Social Media)

5 / 6

ഓഫർ ക്രെഡിറ്റാകുന്നത് കൂപ്പൺ വഴിയാണ്. റിലയൻസ് ജിയോ വരിക്കാർക്ക് നവംബർ മുതൽ കൂപ്പൺ ‍ലഭിക്കും. 2025 ഒക്ടോബർ വരെയാണ് ഈ ഓഫർ ക്രെഡിറ്റ് ആയി കൊണ്ടിരിക്കുന്നത്. ഇങ്ങനെ 12 കൂപ്പണുകൾ ലഭിക്കും. (Image Credits: Social Media)

6 / 6

3,599 രൂപയുടെ വാർഷിക മൊബൈൽ റീചാർജ് പ്ലാനും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ വീണ്ടും അത്ഭുതപ്പെടുത്തികൊണ്ടാണ് ജിയോ 365 ദിവസത്തെ മൊബൈൽ റീചാർജ് പ്ലാൻ വാ​ഗ്ദാനം ചെയ്യുന്നത്. പ്രതിദിനം 2.5 ജിബി അതിവേഗ ഡാറ്റ ഉൾപ്പെടുന്നതാണ് ജിയോ ഓഫർ‍. (Image Credits: Social Media)

Follow Us On
പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
Exit mobile version