അമ്പടാ വമ്പാ...ഇത്രയ്ക്ക് അണ്‍ലിമിറ്റഡ് പ്ലാനുകളുണ്ടോ കൈയില്‍; കണ്ടതും കേട്ടതുമല്ല ജിയോ | jio announces rs 198 plan with unlimited 5g data, calling and sms, all details in malayalam Malayalam news - Malayalam Tv9

Jio Offers: അമ്പടാ വമ്പാ…ഇത്രയ്ക്ക് അണ്‍ലിമിറ്റഡ് പ്ലാനുകളുണ്ടോ കൈയില്‍; കണ്ടതും കേട്ടതുമല്ല ജിയോ

Published: 

25 Sep 2024 17:29 PM

Jio Recharge Plans: ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് 5 ജി ഡാറ്റയും അണ്‍ലിമിറ്റഡ് കോളിങും വാഗ്ദാനം ചെയ്യുന്ന ടെലികോം കമ്പനിയാണ് ജിയോ. അതുകൊണ്ട് ജിയോയോട് ഒരു പ്രത്യേക ഇഷ്ടമുണ്ട് ഉപഭോക്താക്കള്‍ക്ക്. അണ്‍ലിമിറ്റഡ് 5 ജി ഡാറ്റ നല്‍കുന്ന ജിയോയുടെ പ്ലാനുകള്‍ ഏതെല്ലാമാണെന്ന് അറിയാമോ? വിശദമായി തന്നെ നോക്കാം.

1 / 5198 രൂപയുടെ റീചാര്‍ജ് പ്ലാന്‍- അണ്‍ലിമിറ്റഡ് 5 ജി ഡാറ്റ ലഭ്യമാകുന്നതിന് ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനാണിത്. 14 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. 28 ജിബി ഡാറ്റയും 100 എസ്എംഎസും ഈ പ്ലാനിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. കൂടാതെ ജിയോ ആപ്പുകളുടെ സൗജന്യ സബ്‌സ്‌ക്രിപ്ഷനുമുണ്ട്. (Avishek Das/SOPA Images/LightRocket via Getty Images)

198 രൂപയുടെ റീചാര്‍ജ് പ്ലാന്‍- അണ്‍ലിമിറ്റഡ് 5 ജി ഡാറ്റ ലഭ്യമാകുന്നതിന് ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനാണിത്. 14 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. 28 ജിബി ഡാറ്റയും 100 എസ്എംഎസും ഈ പ്ലാനിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. കൂടാതെ ജിയോ ആപ്പുകളുടെ സൗജന്യ സബ്‌സ്‌ക്രിപ്ഷനുമുണ്ട്. (Avishek Das/SOPA Images/LightRocket via Getty Images)

2 / 5

448 രൂപയുടെ പ്ലാന്‍- 28 ദിവസ വാലിഡിറ്റിയുള്ള പ്ലാനാണിത്. ഏത് നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാത്ത കോളിങും 56 ജിബി ഡാറ്റയും ഈ പ്ലാനിന്റെ ഭാഗമായി ലഭിക്കും. പ്രതിദിനം 2 ജിബി ഡാറ്റയാണ് ഒരാള്‍ക്ക് ലഭിക്കുന്നത്. നിങ്ങളുടെ പ്രദേശത്ത് 5 ജി ഇന്റര്‍നെറ്റ് ലഭ്യമാണെങ്കില്‍ അണ്‍ലിമിറ്റഡ് ഡാറ്റയും ഉപയോഗിക്കാം. കൂടാതെ സോണി ലിവ്, സീ 5 എന്നിവയുടെ സൗജന്യ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും. Avishek Das/SOPA Images/LightRocket via Getty Images)

3 / 5

1028 രൂപയുടെ പ്ലാന്‍- 84 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണിത്. ആകെ 168 ജിബി ഡാറ്റ ലഭിക്കും. പ്രതിദിനം 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. അണ്‍ലിമിറ്റഡ് കോളിങിനും അണ്‍ലിമിറ്റഡ് 5 ജി ഡാറ്റയ്ക്കും പുറമേ പ്രതിദിനം 100 എസ്എംഎസും ലഭിക്കുന്നതാണ്. സ്വിഗ്ഗി ആപ്പിന്റെ സബ്‌സ്‌ക്രിപ്ഷനും ലഭിക്കുന്നതാണ്. (Avishek Das/SOPA Images/LightRocket via Getty Images)

4 / 5

1029 രൂപയുടെ പ്ലാന്‍- പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും. 84 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ഒടിടി സ്ട്രീമിങ്ങിനായി ആമസോണ്‍ പ്രാം വീഡിയോ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കും. (Avishek Das/SOPA Images/LightRocket via Getty Images)

5 / 5

മേല്‍പറഞ്ഞ എല്ലാ പ്ലാനുകള്‍ക്കൊപ്പവും അണ്‍ലിമിറ്റഡ് 5 ജി ഡാറ്റ ആസ്വദിക്കാവുന്നതാണ്. റീചാര്‍ജ് ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ പ്രദേശത്ത് 5 ജി സേവനം ലഭിക്കുമോ എന്ന് പരിശോധിച്ച് ഉറപ്പിക്കുക. (Avishek Das/SOPA Images/LightRocket via Getty Images)

Related Stories
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര ജയം; പാകിസ്താന് റെക്കോർഡ്
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ