സോഷ്യല്‍ മീഡിയ കാ റാണി; മലയാളികളുടെ സ്വന്തം റോഹീ | Jinmiran aka Rohee viral social media meme and whatsapp sticker girl Malayalam news - Malayalam Tv9

Jinmiran-Rohee: സോഷ്യല്‍ മീഡിയ കാ റാണി; മലയാളികളുടെ സ്വന്തം റോഹീ

Published: 

30 Jan 2025 22:17 PM

Rohee Jinmiran Memes: സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡ് എപ്പോഴും മാറിക്കൊണ്ടേയിരിക്കും. ഏതെങ്കിലും ട്രെന്‍ഡിന് ചുവടുപിടിച്ചായിരിക്കും നെറ്റിസണ്‍സിന്റെ സഞ്ചാരം. മീമുകളുടെ ലോകത്താണ് എപ്പോഴും മനുഷ്യര്‍, ചിരിച്ചും ചിന്തിപ്പിച്ചും എത്രയെത്ര മീമുകളാണ് നമ്മുടെ മുന്നിലേക്ക് ഒരു ദിവസം എത്തുന്നത്.

1 / 5ഇന്നത്തെ കാലത്ത് എല്ലാവരും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരായത് കൊണ്ട് മീമുകളെ കുറിച്ചും സ്റ്റിക്കറുകളെ കുറിച്ചും പരിചയപ്പെടുത്തല്‍ ആവശ്യമില്ല. കുട്ടികള്‍, പട്ടി, പൂച്ച തുടങ്ങി പലതും മീമുകളുടെയും സ്റ്റിക്കറുകളുടെയും ഭാഗമാകാറുണ്ട്. (Image Credits: Instagram)

ഇന്നത്തെ കാലത്ത് എല്ലാവരും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരായത് കൊണ്ട് മീമുകളെ കുറിച്ചും സ്റ്റിക്കറുകളെ കുറിച്ചും പരിചയപ്പെടുത്തല്‍ ആവശ്യമില്ല. കുട്ടികള്‍, പട്ടി, പൂച്ച തുടങ്ങി പലതും മീമുകളുടെയും സ്റ്റിക്കറുകളുടെയും ഭാഗമാകാറുണ്ട്. (Image Credits: Instagram)

2 / 5

അത്തരത്തില്‍ സോഷ്യല്‍ മീഡിയയെ ഒന്നാകെ കയ്യിലെടുത്ത ഒരു താരമുണ്ട് അങ്ങ് കൊറിയയില്‍. ചുമ്മാ അങ്ങ് കയ്യിലെടുത്തു എന്നല്ല വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങി എല്ലായിടത്തും ആ കൊച്ചുമിടുക്കിയുടെ സാന്നിധ്യമുണ്ട്. (Image Credits: Instagram)

3 / 5

മറ്റാരെ കുറിച്ചുമല്ല, സാക്ഷാല്‍ ജിന്‍മിറാന്‍ എന്ന റോഹീയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ആള് വളര്‍ന്ന് വലുതായെങ്കിലും ജനങ്ങളുടെ മനസില്‍ റോഹീ ഇന്നും കൊച്ചുകുട്ടിയാണ്. റോഹീ കുഞ്ഞായിരിക്കുമ്പോള്‍ അവളുടെ അമ്മ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്ന വീഡിയോകളുടെ ചുവടുപിടിച്ചാണ് ഓരോരുത്തരുടെയും ജീവിതം. (Image Credits: Instagram)

4 / 5

റോഹീയുടെ പല ഭാവങ്ങളും പലതരത്തിലുള്ള മീമുകളുടെ ഭാഗമായി മാറിക്കഴിഞ്ഞു. ദേഷ്യമായാലും സങ്കടമായാലും സന്തോഷമായാലും റോഹീയുടെ ഭാവങ്ങള്‍ വെച്ച് മീമുകളും സ്റ്റിക്കറുകളും നിര്‍മിച്ചെടുക്കുന്നതാണ് ഇന്നത്തെ ട്രെന്‍ഡ്. (Image Credits: Instagram)

5 / 5

റോഹീയുടെ സ്റ്റിക്കറോ മീമോ കണ്ട് ചിരിക്കാത്തവരായും ആരുമില്ല. റോഹീ മാത്രമല്ല, റോഹീയുടെ സഹോദരി റോമിയും ഒരു കൊച്ചു താരമാണ്. റോമിയെ വെച്ചും ഒട്ടനവധി മീമുകള്‍ പുറത്തിറങ്ങുന്നുണ്ട്. എന്തായാലും റോഹീ എത്ര വളര്‍ന്ന് കഴിഞ്ഞാലും അവളുടെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ചുള്ള സ്റ്റിക്കര്‍, മീം എന്നിവ ഉണ്ടാക്കുന്നതിന് യാതൊരുവിധത്തിലുള്ള കുറവും സംഭവിക്കില്ല. (Image Credits: Instagram)

ഐപിഎലിൽ നിന്ന് പിന്മാറിയ വിദേശതാരങ്ങൾ
ഞെട്ടിപ്പിക്കും ഗുണങ്ങളല്ലേ സ്‌ട്രോബെറിക്ക്!
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെയ്ക്കുന്നവർ ഇക്കാര്യം അറിയണം
വിവാഹ ചിത്രങ്ങളുമായി ശോഭനയുടെ ‘അപര’