അനന്ത് അംബാനിയുടെ സം​ഗീതിൽ പീ കോക്ക് ലെഹങ്കയിൽ അതിസുന്ദരിയായി ജാൻവി കപൂർ Malayalam news - Malayalam Tv9

Janhvi Kapoor: അനന്ത് അംബാനിയുടെ സം​ഗീതിൽ പീ കോക്ക് ലെഹങ്കയിൽ അതിസുന്ദരിയായി ജാൻവി കപൂർ

Updated On: 

07 Jul 2024 08:00 AM

Janhvi Kapoor In Anant Ambani sangeet: മനീഷ് മല്‍ഹോത്രയാണ് ജാൻവിയുടെ വസ്ത്രം ഡിസൈന്‍ ചെയ്തത്. ചിത്രങ്ങള്‍ ജാന്‍വി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

1 / 5അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായി ഇന്നലെയാണ് സംഗീത് ചടങ്ങ് നടന്നത്. ഇതിൻ്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  (Image courtesy: Instagram)

അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായി ഇന്നലെയാണ് സംഗീത് ചടങ്ങ് നടന്നത്. ഇതിൻ്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. (Image courtesy: Instagram)

2 / 5

സൽമാൻ ഖാൻ, ദീപിക പദുക്കോൺ, ആലിയ ഭട്ട്, രൺബീർ കപൂർ, കിയാര അദ്വാനി, സിദ്ധാർത്ഥ് മൽഹോത്ര, ജാൻവി കപൂർ, സാറ അലി ഖാൻ, ഷാഹിദ് കപൂർ തുടങ്ങിയ ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും പരിപാടിയില്‍ എത്തിയിരുന്നു. (Image courtesy: Instagram)

3 / 5

ഇക്കൂട്ടത്തില്‍ ഏറ്റവുമധികം തിളങ്ങിയത് ജാന്‍വി കപൂറാണ്. കിടിലന്‍ പീ കോക്ക് കളറിലുള്ള ലെഹങ്കയാണ് ജാൻവി തിരഞ്ഞെടുത്തത്. മനീഷ് മല്‍ഹോത്രയാണ് ജാൻവിയുടെ വസ്ത്രം ഡിസൈന്‍ ചെയ്തത്. ചിത്രങ്ങള്‍ ജാന്‍വി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. (Image courtesy: Instagram)

4 / 5

മയിൽപ്പീലികൾ ചേർത്തുവച്ചതുപൊലെയുള്ളതായിരുന്നു ലെഹങ്കയുടെ ഡിസൈന്‍. മയിൽപ്പീലികളുടെ ഡിസൈനില്‍ സ്വീക്വൻസുകളും സ്റ്റോൺ വർക്കുകളും കൊണ്ട് നിറഞ്ഞുനിൽക്കുന്നതായിരുന്നു ലെഹങ്ക. ലെഹങ്കയ്ക്ക് ഇണങ്ങുന്ന ഷീർ നെക്‌ലൈനോടുകൂടിയ സ്ലീവ്‌ലെസ് ബ്ലൗസാണ് ജാൻവി ഇതിനൊപ്പം പെയര്‍ ചെയ്തത്. നെക്ലേസും കമ്മലും ആക്സസറീസായി താരം അണിഞ്ഞിരുന്നു. (Image courtesy: Instagram)

5 / 5

ജൂലൈ 12നാണ് അനന്തും രാധിക മെർച്ചെന്റും തമ്മിലുള്ള വിവാഹം. ജൂലൈ 12 മുതൽ 14 വരെ നീണ്ടുനിൽക്കുന്ന മൂന്ന് ദിവസത്തെ വിവാഹ ആഘോഷങ്ങളാണ് ജിയോ വേൾഡ് കണ്‍വെൻഷൻ സെന്ററിൽ നടക്കുക. (Image courtesy: Instagram)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ