ക്രിക്കറ്റില്‍ പൊതിഞ്ഞ ജംസ്യൂട്ട്; പുതിയ പരീക്ഷണവുമായി ജാന്‍വി കപൂര്‍ | janhvi-kapoor-latest look in cricket design jumpsuit Malayalam news - Malayalam Tv9

Janhvi Kapoor: ക്രിക്കറ്റില്‍ പൊതിഞ്ഞ ജംസ്യൂട്ട്; പുതിയ പരീക്ഷണവുമായി ജാന്‍വി കപൂര്‍

Updated On: 

02 Jun 2024 12:45 PM

Janhvi Kapoor News Look in Cricket Outfit: താരത്തിന്റെ പുതിയ ചിത്രമായ മിസ്റ്റര്‍ ആന്റ് മിസിസ് മാഹി മെയ് 31ന് റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ജാന്‍വി ക്രിക്കറ്റ് വേഷത്തിലെത്തിയത്.

1 / 5ഫിറ്റ്‌നസിന്റെയും

ഫിറ്റ്‌നസിന്റെയും ഫാഷന്റെയും കാര്യത്തില്‍ മറ്റാര്‍ക്കും അനുകരിക്കാന്‍ പറ്റുന്ന ഒരാള്‍ തന്നെയാണ് ജാന്‍വി കപൂര്‍. അതുകൊണ്ട് തന്നെ ജാന്‍വി കപൂറിന് ആരാധകരും ഏറെയാണ്.

2 / 5

ഇപ്പോഴിതാ വീണ്ടും നല്ലൊരു ഔട്ട്ഫിറ്റില്‍ എത്തിയിരിക്കുകയാണ് ജാന്‍വി. അതൊരു ക്രിക്കറ്റ് പരീക്ഷണമാണ്. ക്രിക്കറ്റിനെ പശ്ചാത്തലമാക്കിയൊരുക്കിയ ഒരു ഔട്ട്ഫിറ്റാണ് ജാന്‍വി ധരിച്ചിരിക്കുന്നത്.

3 / 5

ക്രിക്കറ്റ് ആസ്പദമാക്കിയ താരത്തിന്റെ പുതിയ ചിത്രമായ മിസ്റ്റര്‍ ആന്റ് മിസിസ് മാഹി മെയ് 31ന് റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ജാന്‍വി ക്രിക്കറ്റ് വേഷത്തിലെത്തിയത്.

4 / 5

ക്രിക്കറ്റ് ബോള്‍ ഡിസൈന്‍ സാരി, ഗ്രൗണ്ട് പിച്ച് പോലെയുള്ള ബ്ലൗസ്, ജേഴ്‌സി തുടങ്ങിവയൊക്കെ ധരിച്ചായിരുന്നു ജാന്‍വി പ്രമോഷന് എത്തിയിരുന്നത്. ഇപ്പോഴിതാ ഡെനീം മെറ്റീരിയലില്‍ ഹാന്‍ഡ് എംബ്രോയിഡറി ചെയ്ത ക്രിക്കറ്റ് തീം നല്‍കിയിരിക്കുന്ന ജംസ്യൂട്ടില്‍ ആണ് ജാന്‍വി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

5 / 5

ക്രിക്കറ്റ് ബോളും ബാറ്റും കളിക്കാരുമൊക്കെ ജാന്‍വിയുടെ ഓട്ട്ഫിറ്റില്‍ കാണാം. സില്‍വര്‍ എംബ്രോയിഡറിയില്‍ ആണ് ഇവ ഡിസൈന്‍ ചെയ്തിരിക്കുന്നത്. വേള്‍ഡ് കപ്പിന്റെ ഡിസൈനും ഔട്ട്ഫിറ്റില്‍ കാണാം.

Follow Us On
എൻ്റെ ഹീറോ! മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി ഡിക്യൂ
ഇവർ കാപ്പി കുടിക്കരുത്; ആരൊക്കെയാണെന്ന് അറിയാം
ബിപി കുറയ്ക്കാൻ ഇവ കഴിക്കാം
പ്രമേഹരോ​ഗികൾക്ക് ഇളനീർ കുടിക്കാമോ?
Exit mobile version