5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ISL: ഐഎസ്എൽ ഷീൽഡ് നിലനിർത്തുന്ന ആദ്യ ടീമായി മോഹൻ ബഗാൻ; നേട്ടം ഒഡീഷ എഫ്സിയ്ക്കെതിരായ ജയത്തോടെ

Mohun Bagan Defends ISL League Shield: ഐഎസ്എൽ ഷീൽഡ് നിലനിർത്തി മോഹൻ ബഗാൻ. ഒഡീഷ എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ചതോടെയാണ് മോഹൻ ബഗാൻ ഷീൽഡ് ഉറപ്പിച്ചത്. ഇതോടെ ഐഎസ്എൽ ചരിത്രത്തിൽ ഷീൽഡ് നിലനിർത്തുന്ന ആദ്യ ടീമായും മോഹൻ ബഗാൻ മാറി.

abdul-basith
Abdul Basith | Published: 24 Feb 2025 09:23 AM
ഇന്ത്യൻ സൂപ്പർ ലീഗിൽ ഷീൽഡ് നിലനിർത്തുന്ന ആദ്യ ടീമായി മോഹൻ ബഗാൻ. ഒഡീഷ എഫ്സിക്കെതിരായ ജയത്തോടെയാണ് മോഹൻ ബഗാൻ റെക്കോർഡ് നേട്ടത്തിലെത്തിയത്. മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ച മോഹൻ ബഗാന് നിലവിൽ 22 മത്സരങ്ങളിൽ നിന്ന് 52 പോയിൻ്റായി. ഇതോടെയാണ് അവർ ഷീൽഡ് ഉറപ്പിച്ചത്. (Image Credits - ISL Website)

1 / 5
ഒഡീഷയ്ക്കെതിരെ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലാണ് മോഹൻ ബഗാൻ വിജയഗോൾ നേടിയത്. അതുവരെ കരുത്തരായ ബഗാനെ പിടിച്ചുനിർത്താൻ ഒഡീഷയ്ക്ക് സാധിച്ചു. രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമിൽ ദിമിത്രി പെട്രറ്റോസ് മോഹൻ ബഗാൻ്റെ വിജയഗോൾ നേടി. 83ആം മിനിട്ടിൽ മൊർതാദ ഫാൾ ചുവപ്പ് കാർഡ് കണ്ട് പുറത്തായതാണ് ഒഡീഷയ്ക്ക് തിരിച്ചടിയായത്. (Image Credits - ISL Website)

2 / 5
സീസണിൽ മറ്റ് ടീമുകളെ നിഷ്പ്രഭരാക്കിയാണ് മോഹൻ ബഗാൻ കുതിച്ചത്. 22ൽ 16 മത്സരങ്ങളും വിജയിച്ച അവർ വെറും രണ്ട് മത്സരങ്ങളിലാണ് പരാജയപ്പെട്ടത്. ബെംഗളൂരു എഫ്സിയും. എഫ്സി ഗോവയുമായിരുന്നു ഈ മത്സരത്തിലെ എതിരാളികൾ. ബാക്കിയുള്ള മത്സരങ്ങളിലൊന്നും മോഹൻ ബഗാൻ പരാജയമറിഞ്ഞിട്ടില്ല. (Image Credits - ISL Website)

3 / 5
നിലവിൽ എഫ്സി ഗോവ, ജംഷഡ്പൂർ എഫ്സി, ബെംഗളൂരു എഫ്സി എന്നിവരാണ് യഥാക്രമം മൂന്ന് സ്ഥാനങ്ങളിലുള്ളത്. 42, 37, 34 എന്നിങ്ങനെയാണ് പോയിൻ്റ് നില. നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, മുംബൈ സിറ്റി എഫ്സി എന്നിവർ 32 പോയിൻ്റുമായി യഥാക്രമം അഞ്ച്, ആറ് സ്ഥാനങ്ങളിലുണ്ട്. പ്ലേ ഓഫിലേക്ക് ഈ ടീമുകളാണ് മത്സരിക്കുന്നത്. (Image Credits - ISL Website)

4 / 5
അവസാന മത്സരത്തിൽ എഫ്സി ഗോവയ്ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് പട്ടികയിൽ 10ആം സ്ഥാനത്താണ്. 21 മത്സരങ്ങളിൽ ഏഴ് ജയം സഹിതം 24 പോയിൻ്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. 11 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് പരാജയം രുചിച്ചു. പഞ്ചാബ് എഫ്സി, ഹൈദരാബാദ് എഫ്സി, മൊഹമ്മദൻ എസ്‌സി എന്നീ ക്ലബുകളാണ് ബ്ലാസ്റ്റേഴ്സിന് താഴെയുള്ളത്. (Image Credits - ISL Website)

5 / 5