കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ഗോവൻ കടമ്പ; മത്സരം ഗോവയുടെ തട്ടകത്തിൽ | ISL Kerala Blasters To Play Against FC Goa At Fatorda Stadium Today Streaming Details Malayalam news - Malayalam Tv9

ISL: കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ഗോവൻ കടമ്പ; മത്സരം ഗോവയുടെ തട്ടകത്തിൽ

abdul-basith
Published: 

22 Feb 2025 13:35 PM

FCG vs KBFC Streaming Details: കേരള ബ്ലാസ്റ്റേഴ്സും എഫ്സി ഗോവയും തമ്മിലുള്ള ഐഎസ്എൽ മത്സരം ഇന്ന് രാത്രി 7.30 ന്. എഫ്സി ഗോവയുടെ ഹോം ഗ്രൗണ്ടായ ഫറ്റോർഡ സ്റ്റേഡിയത്തിലാണ് മത്സരം. മത്സരം എവിടെ, എങ്ങനെ, എപ്പോൾ കാണാൻ കഴിയുമെന്ന് പരിശോധിക്കാം.

1 / 5ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എഫ്സി ഗോവയ്ക്കെതിരെ. ഗോവയുടെ തട്ടകമായ ഫറ്റോർഡ സ്റ്റേഡിയത്തിലാണ് മത്സരം. രാത്രി 7.30ന് മത്സരം ആരംഭിക്കും. പോയിൻ്റ് പട്ടികയിൽ ഗോവ രണ്ടാമതും ബ്ലാസ്റ്റേഴ്സ് എട്ടാമതുമാണ്. 20 മത്സരങ്ങളിൽ 11 ജയം സഹിതം 39 പോയിൻ്റാണ് ഗോവയ്ക്കുള്ളത്. ഇത്ര തന്നെ മത്സരങ്ങളിൽ ഏഴ് കളി വിജയിച്ച ബ്ലാസ്റ്റേഴ്സിന് ആകെ 24 പോയിൻ്റുണ്ട്. (Image Credits - ISL Website)

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എഫ്സി ഗോവയ്ക്കെതിരെ. ഗോവയുടെ തട്ടകമായ ഫറ്റോർഡ സ്റ്റേഡിയത്തിലാണ് മത്സരം. രാത്രി 7.30ന് മത്സരം ആരംഭിക്കും. പോയിൻ്റ് പട്ടികയിൽ ഗോവ രണ്ടാമതും ബ്ലാസ്റ്റേഴ്സ് എട്ടാമതുമാണ്. 20 മത്സരങ്ങളിൽ 11 ജയം സഹിതം 39 പോയിൻ്റാണ് ഗോവയ്ക്കുള്ളത്. ഇത്ര തന്നെ മത്സരങ്ങളിൽ ഏഴ് കളി വിജയിച്ച ബ്ലാസ്റ്റേഴ്സിന് ആകെ 24 പോയിൻ്റുണ്ട്. (Image Credits - ISL Website)

2 / 5താത്കാലിക പരിശീകർക്ക് കീഴിൽ മികച്ച പ്രകടനങ്ങളാണ് ബ്ലാസ്റ്റേഴ്സ് നടത്തുന്നതെങ്കിലും കഴിഞ്ഞ കളിയിൽ മോഹൻ ബഗാനെതിരെ പരാജയപ്പെട്ടിരുന്നു. സ്വന്തം തട്ടകമായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് മുട്ടുമടക്കിയത്. (Image Credits - ISL Website)

താത്കാലിക പരിശീകർക്ക് കീഴിൽ മികച്ച പ്രകടനങ്ങളാണ് ബ്ലാസ്റ്റേഴ്സ് നടത്തുന്നതെങ്കിലും കഴിഞ്ഞ കളിയിൽ മോഹൻ ബഗാനെതിരെ പരാജയപ്പെട്ടിരുന്നു. സ്വന്തം തട്ടകമായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് മുട്ടുമടക്കിയത്. (Image Credits - ISL Website)

3 / 5മോഹൻ ബഗാനോട് തോറ്റതോടെ ബ്ലാസ്റ്റേഴ്സിൻ്റെ പ്ലേ ഓഫ് മോഹങ്ങൾക്ക് തിരിച്ചടിയായി. എങ്കിലും സീസൺ തുടക്കത്തിലെ മോശം പ്രകടനങ്ങൾ താത്കാലിക പരിശീലകർക്ക് കീഴിൽ തിരുത്താൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചു. കഴിഞ്ഞ എട്ട് മത്സരങ്ങളിൽ ആകെ രണ്ടെണ്ണത്തിൽ മാറ്റമാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. മോഹൻ ബഗാനും ഈസ്റ്റ് ബംഗാളിനും എതിരെയാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. (Image Credits - ISL Website)

മോഹൻ ബഗാനോട് തോറ്റതോടെ ബ്ലാസ്റ്റേഴ്സിൻ്റെ പ്ലേ ഓഫ് മോഹങ്ങൾക്ക് തിരിച്ചടിയായി. എങ്കിലും സീസൺ തുടക്കത്തിലെ മോശം പ്രകടനങ്ങൾ താത്കാലിക പരിശീലകർക്ക് കീഴിൽ തിരുത്താൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചു. കഴിഞ്ഞ എട്ട് മത്സരങ്ങളിൽ ആകെ രണ്ടെണ്ണത്തിൽ മാറ്റമാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. മോഹൻ ബഗാനും ഈസ്റ്റ് ബംഗാളിനും എതിരെയാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. (Image Credits - ISL Website)

4 / 5

സ്പോർട്സ് 18 ആണ് ഐഎസ്എൽ മത്സരത്തിൻ്റെ സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ജിയോയും ഹോട്ട്സ്റ്റാറും ഒന്നായതോടെ മത്സരങ്ങൾ ജിയോഹോട്ട്സ്റ്റാറിൽ തത്സമയം കാണാനാവും. ടെലിവിഷൻ പ്രേക്ഷകർക്ക് സ്പോർട്സ് 18 ചാനലുകളിലും ഒടിടി പ്രേക്ഷകർക്ക് ജിയോഹോട്ട്സ്റ്റാറിലും കളി കാണാം. ജിയോഹോട്ട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യും. (Image Credits - ISL Website)

5 / 5

പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് മോഹൻബഗാനാണ്. രണ്ടാമതുള്ള എഫ്സി ഗോവയുമായി 10 പോയിൻ്റ് വ്യത്യാസമുള്ള മോഹൻ ബഗാൻ ഏറെക്കുറെ ലീഗ് ഷീൽഡ് ഉറപ്പിച്ചുകഴിഞ്ഞു. 21 മത്സരങ്ങളിൽ വെറും രണ്ട് മത്സരങ്ങളിലാണ് മോഹൻ ബഗാൻ തോറ്റത്. ആകെ 39 പോയിൻ്റും മോഹൻ ബഗാനുണ്ട്. (Image Credits - ISL Website)

അസിഡിറ്റി നിങ്ങളെ അലട്ടുന്നുണ്ടോ?
എള്ളിന്റെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്
അറിയുമോ? ഉറുമ്പുകൾ ഉറങ്ങാറില്ല
മകന്റെ പിറന്നാളാഘോഷിച്ച് കുഞ്ചാക്കോ ബോബൻ