മുകേഷ് അംബാനിയുടെ മക്കളായ ഇഷയും ആകാശും ആനന്ദുമാണ് അദ്ദേഹത്തിന്റെ ബിസിനസുകള്‍ ഇപ്പോള്‍ നോക്കി നടത്തുന്നത്. റീട്ടെയില്‍ നേതൃത്വ നിരയിലേക്ക് ആകാശിനെയും ഇഷയെയും ഏല്‍പ്പിച്ചു. ഊര്‍ജ്ജ യൂണിറ്റ് ആനന്ദിനും നല്‍കി.
898000 കോടി രൂപയിലധികം വിപണി മൂലധനമുള്ള ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയാണ് കൂടിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്.
റിലയന്‍സ് റീട്ടെയിലിന്റെ ഉത്തരവാദിത്തം മുകേഷ് അംബാനി ഇഷാ അംബാനിക്ക് 2022ലാണ് കൈമാറിയതിന് അതിനുശേഷം അനുദിനം വളര്‍ച്ചയാണ് ഉണ്ടാകുന്നത്. റിലയന്‍സ് നടത്തുന്നതിന് ഇഷയെ സഹായിക്കുന്ന പെണ്‍കുട്ടിയെയാണ് ഇപ്പോള്‍ എല്ലാവരും തിരയുന്നത്.
മുകേഷ് അംബാനിയുടെ അടുത്ത അനുയായിയായ മനോജ് മോദിയുടെ മകള്‍ ഭക്തി മോദിയാണത്. മനോജ് മോദിയുടെയും ഭക്തി മോദിയുടെയും സേവനത്തിന് മുകേഷ് അംബാനി 1500 കോടി രൂപയുടെ വീട് പോലും അവര്‍ക്ക് സമ്മാനിച്ചിരുന്നു.
നിലവില്‍, റിലയന്‍സ് റീട്ടെയിലിനെ നയിക്കുന്ന നേതൃത്വ ടീമിലെ ഒരു പ്രധാന ഭാഗമാണ് ഭക്തി മോദി. റിലയന്‍സുമായി പങ്കാളികളായ ആഗോള ആഡംബര ബ്രാന്‍ഡുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരിക എന്നുള്ളത് ഭക്തി മോദിയുടെ പ്രധാന ജോലി.