18 Apr 2024 14:25 PM
വെള്ളരിക്ക നീര് ചർമ്മത്തിൽ പുരട്ടി 15 മിനുട്ട് നേരം മുഖത്തും കഴുത്തിലുമായി ഇട്ടേക്കുക. ശേഷം,മുഖം തണുത്ത വെള്ളത്തിൽ കഴുകാം.
വെള്ളരിക്കാ നീരും അൽപം തൈരും യോജിപ്പ് മുഖത്തിടുന്നത് കരുവാളിപ്പും വരണ്ട ചർമ്മവും അകറ്റുന്നതിന് സഹായിക്കുന്നു.
ചർമ്മത്തിലെ കറുത്ത പാടുകൾ ഇല്ലാതാക്കാൻ സഹായിക്കുന്ന പ്രകൃതിദത്തമായ ചർമ്മത്തിന് തിളക്കം നൽകുന്ന ഒന്നാണ് തൈര്.
വെള്ളരിക്ക ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും സഹായിക്കുന്ന പച്ചക്കറിയാണ്. ആന്റി ഓക്‌സിഡന്റുകൾ, വിറ്റാമിൻ എ, ബി 1, സി, ബയോട്ടിൻ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളെല്ലാം ചർമത്തിലെ ആരോഗ്യത്തെ പരിപോഷിപ്പിക്കുന്നതിന് സഹായിക്കുന്നു.