അമിതമായ കോട്ടുവായിടൽ എന്തിൻ്റെ ലക്ഷണമാണ്?: ഇത് ആരോ​ഗ്യത്തെ ബാധിക്കുമോ | Is Excessive Yawning ​​unhealthy, know the symptoms and causes of this Frequent yawning Malayalam news - Malayalam Tv9

Excessive Yawning: അമിതമായ കോട്ടുവായിടൽ എന്തിൻ്റെ ലക്ഷണമാണ്?: ഇത് ആരോ​ഗ്യത്തെ ബാധിക്കുമോ

Published: 

31 Mar 2025 21:45 PM

Is Excessive Yawning ​​unhealthy: ഉറക്കത്തിന്റെ ഗുണനിലവാരക്കുറവോ വിശ്രമക്കുറവോ കോട്ടുവായിടൽ വർദ്ധിപ്പിക്കുന്നതാണ്. ക്ഷീണമോ മാനസികമായുള്ള ചില പ്രശ്നങ്ങളോ അമിതമായ കോട്ടുവായിടലിന് കാരണമാകും.

1 / 5ശരീരത്തിൻ്റെ ക്ഷീണമോ വിരസതയോ ആണ് പലപ്പോഴും കോട്ടുവായിടലിന് കാരണമാകുന്നത്. എന്നിരുന്നാലും, രാത്രിയും പകലും അമിതമായി കോട്ടുവായിടുന്നത് ഒരു ആരോഗ്യ പ്രശ്നത്തിന്റെ സൂചനയായിരിക്കാം. ഇടയ്ക്കിടെ കോട്ടുവായിടുന്നത് ഹൃദ്രോഗം അല്ലെങ്കിൽ മാനസികാരോഗ്യ വൈകല്യങ്ങൾ പോലുള്ളവയുമായി ബന്ധപ്പെട്ടിരിക്കാം.

ശരീരത്തിൻ്റെ ക്ഷീണമോ വിരസതയോ ആണ് പലപ്പോഴും കോട്ടുവായിടലിന് കാരണമാകുന്നത്. എന്നിരുന്നാലും, രാത്രിയും പകലും അമിതമായി കോട്ടുവായിടുന്നത് ഒരു ആരോഗ്യ പ്രശ്നത്തിന്റെ സൂചനയായിരിക്കാം. ഇടയ്ക്കിടെ കോട്ടുവായിടുന്നത് ഹൃദ്രോഗം അല്ലെങ്കിൽ മാനസികാരോഗ്യ വൈകല്യങ്ങൾ പോലുള്ളവയുമായി ബന്ധപ്പെട്ടിരിക്കാം.

2 / 5

സ്ഥിരമായി അമിതമായി കോട്ടുവായിടുന്നത് തലകറക്കം, ശ്വാസതടസ്സം അല്ലെങ്കിൽ കടുത്ത ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളോടൊപ്പം ഉണ്ടാകുകയും ചെയ്യുന്നുവെങ്കിൽ, വൈദ്യോപദേശം തേടുന്നത് നല്ലതാണ്. പല കേസുകളിലും, വ്യക്തമായ കാരണമില്ലാതെയും ഇത്തരത്തിൽ കോട്ടുവായിടൽ ഉണ്ടാകാറുണ്ട്.

3 / 5

ഉറക്കത്തിന്റെ ഗുണനിലവാരക്കുറവോ വിശ്രമക്കുറവോ കോട്ടുവായിടൽ വർദ്ധിപ്പിക്കുന്നതാണ്. ക്ഷീണമോ മാനസികമായുള്ള ചില പ്രശ്നങ്ങളോ അമിതമായ കോട്ടുവായിടലിന് കാരണമാകും. ഹൃദയ സംബന്ധമായ പ്രശ്നങ്ങളുള്ള വ്യക്തികളിൽ കോട്ടുവായിടൽ വർദ്ധിപ്പിക്കുന്നതിന് കാരണമായേക്കാം.

4 / 5

ചില സന്ദർഭങ്ങളിൽ, അപസ്മാരം പോലുള്ള അവസ്ഥകൾ വർദ്ധിക്കുമ്പോൾ കോട്ടുവായ്ക്ക് കാരണമാകും. വളരെ വിരളമാണെങ്കിലും, അമിതമായ കോട്ടുവായിടൽ ചിലരിൽ ബ്രെയിൻ ട്യൂമറിന്റെ ലക്ഷണമായും കണക്കാക്കുന്നു. നന്നായി ഉറങ്ങുകയും ആരോ​ഗ്യകരമായ ജീവതശൈലി പിന്തുടരുന്നതിലൂടെയും ഇത് കുറയ്ക്കാൻ സാധിക്കും.

5 / 5

എന്നാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ നിങ്ങൾക്ക് അമിതമായ കോട്ടുവായിടൽ ഉണ്ടെങ്കിൽ ഒരു ആരോഗ്യ വിദഗ്ദ്ധനെ സമീപിക്കുന്നതാണ് നല്ലത്.

ഭര്‍ത്താവിനോടൊപ്പം വെള്ളമടിച്ചാല്‍ ഗുണങ്ങള്‍ ഏറെ!
ഇനി ഓറഞ്ച് ജ്യൂസ് കയ്ക്കില്ല; ഇങ്ങനെ ചെയ്‌തോളൂ
കുടലിൻറെ ആരോഗ്യം സംരക്ഷിക്കാൻ കരിമ്പ് ചവച്ച് തന്നെ കഴിക്കൂ.
വൈറ്റമിൻ ബി12 അധികമുള്ള ഭക്ഷണപദാർത്ഥങ്ങൾ