5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Excessive Yawning: അമിതമായ കോട്ടുവായിടൽ എന്തിൻ്റെ ലക്ഷണമാണ്?: ഇത് ആരോ​ഗ്യത്തെ ബാധിക്കുമോ

Is Excessive Yawning ​​unhealthy: ഉറക്കത്തിന്റെ ഗുണനിലവാരക്കുറവോ വിശ്രമക്കുറവോ കോട്ടുവായിടൽ വർദ്ധിപ്പിക്കുന്നതാണ്. ക്ഷീണമോ മാനസികമായുള്ള ചില പ്രശ്നങ്ങളോ അമിതമായ കോട്ടുവായിടലിന് കാരണമാകും.

neethu-vijayan
Neethu Vijayan | Published: 31 Mar 2025 21:45 PM
ശരീരത്തിൻ്റെ ക്ഷീണമോ വിരസതയോ ആണ് പലപ്പോഴും കോട്ടുവായിടലിന് കാരണമാകുന്നത്. എന്നിരുന്നാലും, രാത്രിയും പകലും അമിതമായി കോട്ടുവായിടുന്നത് ഒരു ആരോഗ്യ പ്രശ്നത്തിന്റെ സൂചനയായിരിക്കാം. ഇടയ്ക്കിടെ കോട്ടുവായിടുന്നത് ഹൃദ്രോഗം അല്ലെങ്കിൽ മാനസികാരോഗ്യ വൈകല്യങ്ങൾ പോലുള്ളവയുമായി ബന്ധപ്പെട്ടിരിക്കാം.

1 / 5
സ്ഥിരമായി അമിതമായി കോട്ടുവായിടുന്നത് തലകറക്കം, ശ്വാസതടസ്സം അല്ലെങ്കിൽ കടുത്ത ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളോടൊപ്പം ഉണ്ടാകുകയും ചെയ്യുന്നുവെങ്കിൽ, വൈദ്യോപദേശം തേടുന്നത് നല്ലതാണ്. പല കേസുകളിലും, വ്യക്തമായ കാരണമില്ലാതെയും ഇത്തരത്തിൽ കോട്ടുവായിടൽ ഉണ്ടാകാറുണ്ട്.

2 / 5
ഉറക്കത്തിന്റെ ഗുണനിലവാരക്കുറവോ വിശ്രമക്കുറവോ കോട്ടുവായിടൽ വർദ്ധിപ്പിക്കുന്നതാണ്. ക്ഷീണമോ മാനസികമായുള്ള ചില പ്രശ്നങ്ങളോ  അമിതമായ കോട്ടുവായിടലിന് കാരണമാകും. ഹൃദയ സംബന്ധമായ പ്രശ്നങ്ങളുള്ള വ്യക്തികളിൽ കോട്ടുവായിടൽ വർദ്ധിപ്പിക്കുന്നതിന് കാരണമായേക്കാം.

3 / 5
ചില സന്ദർഭങ്ങളിൽ, അപസ്മാരം പോലുള്ള അവസ്ഥകൾ വർദ്ധിക്കുമ്പോൾ കോട്ടുവായ്ക്ക് കാരണമാകും. വളരെ വിരളമാണെങ്കിലും, അമിതമായ കോട്ടുവായിടൽ ചിലരിൽ ബ്രെയിൻ ട്യൂമറിന്റെ ലക്ഷണമായും കണക്കാക്കുന്നു. നന്നായി ഉറങ്ങുകയും ആരോ​ഗ്യകരമായ ജീവതശൈലി പിന്തുടരുന്നതിലൂടെയും ഇത് കുറയ്ക്കാൻ സാധിക്കും.

4 / 5
എന്നാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ നിങ്ങൾക്ക് അമിതമായ കോട്ടുവായിടൽ ഉണ്ടെങ്കിൽ ഒരു ആരോഗ്യ വിദഗ്ദ്ധനെ സമീപിക്കുന്നതാണ് നല്ലത്.

5 / 5