5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Electric Mosquito Repellents: കൊതുക് നശീകരണ ഉപകരണങ്ങൾ അപകടകാരികളോ?; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

Health Issues Affected By Mosquito Repellents: ഈ ദ്രാവക ലായനികൾ ശരീരത്തിൽ ഏൽക്കുന്നത് വിറയൽ, ഉത്കണ്ഠ, തുമ്മൽ, ശ്വാസതടസ്സം, ചർമ്മ അലർജികൾ, ജലദോഷം, ചുമ തുടങ്ങിയവയ്ക്ക് ഇടയാക്കുന്നതായി ആരോ​ഗ്യ വി​ദ​ഗ്ധർ പറയുന്നു. കൂടാതെ, ഈ പദാർത്ഥങ്ങളെ കാറ്റഗറി-2 കാർസിനോജനുകളായി പട്ടികപ്പെടുത്തിയിരിക്കുന്നു. ഇത് കാൻസർ രോ​ഗങ്ങളുടെ വർദ്ധനവിന് കാരണമാകുന്നു.

neethu-vijayan
Neethu Vijayan | Updated On: 30 Nov 2024 08:34 AM
കൊതുകിനെ തുരത്താൻ മിക്ക വീടുകളിലും കൊതുക് നശീകരണ ഉപകരണങ്ങൾ ഉപയോ​ഗിക്കുന്നു. എന്നാൽ അത് ആരോ​ഗ്യത്തിന് നല്ലതാണോ എന്ന് ചിന്തിച്ചിട്ടുണ്ടോ? കൊതുക് നശീകരണ ഉപകരണങ്ങൾ  ഡെങ്കി അല്ലെങ്കിൽ ചിക്കുൻഗുനിയ പോലുള്ള മാരക രോഗങ്ങളിൽ നിന്ന് നമ്മളെ സംരക്ഷിക്കുന്നു. (Image Credits: Social Media)

1 / 6
കൊതുകിനെ തുരത്താൻ കൊതുക് നശീകരണ ഉപകരണങ്ങൾ സഹായിക്കുമെങ്കിലും അത് ചില ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദ​ഗ്ധർ പറയുന്നു. കാരണം അതിൽ അടങ്ങിയിട്ടുള്ള ദ്രാവകത്തിൽ രാസവസ്തുക്കൾ ഉണ്ട്. അതാണ് ആരോ​ഗ്യപ്രശ്നമുണ്ടാക്കുന്നത്. (Image Credits: Social Media)

2 / 6
ട്രാൻസ്‌ഫ്ലൂത്രിൻ, ബ്യൂട്ടൈലേറ്റഡ് ഹൈഡ്രോക്‌സിടോലുയിൻ, സിട്രോനെല്ലോൾ, ഡൈമെതൈൽ ഒക്‌റ്റാഡീൻ, മണമില്ലാത്ത പാരഫിൻ (96 ശതമാനം w/v), നിരവധി സുഗന്ധ സംയുക്തങ്ങളുടെ (ബെൻസിൽ അസറ്റൽ) മിശ്രിതമാണ്  കൊതുക് നശീകരണ ഉപകരണങ്ങൾ നിർമ്മിക്കാൻ ഉപയോ​ഗിക്കുന്നത്. (Image Credits: Social Media)

3 / 6
ഈ ദ്രാവക ലായനികൾ ശരീരത്തിൽ ഏൽക്കുന്നത് വിറയൽ, ഉത്കണ്ഠ, തുമ്മൽ, ശ്വാസതടസ്സം, ചർമ്മ അലർജികൾ, ജലദോഷം, ചുമ തുടങ്ങിയവയ്ക്ക് ഇടയാക്കുന്നതായി ആരോ​ഗ്യ വി​ദ​ഗ്ധർ പറയുന്നു. കൂടാതെ, ഈ പദാർത്ഥങ്ങളെ കാറ്റഗറി-2 കാർസിനോജനുകളായി പട്ടികപ്പെടുത്തിയിരിക്കുന്നു. ഇത് കാൻസർ രോ​ഗങ്ങളുടെ വർദ്ധനവിന് കാരണമാകുന്നു. (Image Credits: Social Media)

4 / 6
കുട്ടികളിൽ പ്രതിരോധ സംവിധാനത്തെയും വികസിക്കുന്ന ഗർഭപിണ്ഡത്തിൻ്റെ തലച്ചോറിനെയും ഗുരുതരമായി ബാധിക്കും. മനുഷ്യരെ കൂടാതെ നായ്ക്കളെയും ഇവ ബാധിക്കുന്നു. ചർമ്മത്തിൻ്റെ സെൻസിറ്റിവിറ്റിക്കും ശ്വസന പ്രശ്നങ്ങൾക്കും കാരണമാകുന്ന ആരോമാറ്റിക് സംയുക്തങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് തലവേദന, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയ്ക്കും കാരണമാകുന്നു. (Image Credits: Social Media)

5 / 6
കൂടാതെ, ജനലുകളും വാതിലുകളും അടച്ചിരിക്കുന്ന ഒരു വീട്ടിൽ ഇവ ഉപയോഗിക്കുന്നത് കൂടുതൽ അപകടത്തിലാക്കിയേക്കാം. ഗർഭിണികൾ, നവജാതശിശുക്കൾ, കൊച്ചുകുട്ടികൾ, പ്രായമായവർ, വളർത്തുമൃഗങ്ങൾ എന്നിവരെല്ലാം അവയിൽ നിന്ന് അകന്നുനിൽക്കേണ്ടത് പ്രധാനമാണ്. (Image Credits: Social Media)

6 / 6