സ്നാപ്ഡ്രാഗണിൻ്റെ ഏറ്റവും പുതിയ ചിപ്സെറ്റും അൾട്രാ ഫാസ്റ്റ് ചാർജിംഗും; ഐകൂ 13 വിപണിയിൽ | Iqoo 13 Is Launched In Chinese Markets With Snapdragon 8 Elite Chipset And 120W Fast Charging Malayalam news - Malayalam Tv9

Iqoo 13 : സ്നാപ്ഡ്രാഗണിൻ്റെ ഏറ്റവും പുതിയ ചിപ്സെറ്റും അൾട്രാ ഫാസ്റ്റ് ചാർജിംഗും; ഐകൂ 13 വിപണിയിൽ

Published: 

30 Oct 2024 19:46 PM

Iqoo 13 Is Launched In Chinese Markets : ഐകൂവിൻ്റെ ഏറ്റവും പുതിയ മോഡലായ ഐകൂ 13 മോഡൽ വിപണിയിൽ. സ്നാപ്ഡ്രാഗണിൻ്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ എലീറ്റ് ചിപ്സെറ്റ് ആദ്യമായി ഉപയോഗിക്കുന്ന ഫോണുകളിൽ ഒന്നാണിത്.

1 / 5ഐകൂ

ഐകൂ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ഐകൂ 13 മോഡൽ വിപണിയിൽ. സ്നാപ്ഡ്രാഗണിൻ്റെ ഏറ്റവും പുതിയ ചിപ്സെറ്റും അട്രാ ഫാസ്റ്റ് ചാർജിംഗും സഹിതം ഏറെ സവിശേഷതകളുമായാണ് ഐകൂ 13 എത്തുക. നിലവിൽ ചൈനയിലാണ് ഫോൺ പുറത്തിറങ്ങിയത്. (Image Courtesy - Social Media)

2 / 5

സ്നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്സെറ്റാണ് ഫോണിൻ്റെ ഏറ്റവും വലിയ സവിശേഷത. ഈ ചിപ്സെറ്റ് ഉപയോഗിക്കുന്ന ആദ്യ മോഡലുകളിൽ ഒന്നാണിത്. ആൻഡ്രോയ്ഡ് 15 പ്രവർത്തിക്കുന്ന ഓക്സിജൻ ഒഎസ് 5 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്. (Image Courtesy - Social Media)

3 / 5

ഗെയിമാരെ പ്രത്യേകം പരിഗണിച്ചാണ് ഐകൂ മോഡൽ പുറത്തിറക്കിയിരിക്കുന്നത്. ക്യു2 ഗേമിങ് ചിപ്പ് അടക്കം ഗെയിമിങ് എക്സ്പീരിയൻസ് മെച്ചപ്പെടുമെന്ന് കമ്പനി അവകാശപ്പെടുന്നു. 16 ജിബി വരെ റാമും 1 ടിബി വരെ മെമ്മറിയും ഫോണിൽ ലഭിക്കും. 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറയും 32 മെഗാപിസൽ സെൽഫി ക്യാമറയും ഫോണിലുണ്ട്. (Image Courtesy - Iqoo Facebook)

4 / 5

6.82 ഇഞ്ച് 2കെ ബിഒഇ ക്യു10 8ടി എൽടിപിഒ 2.0 ഒഎൽഇഡി ഡിസ്പ്ലേയാണ് ഫോണിലുണ്ടാവുക. 6150 എംഎഎച്ച് ബാറ്ററിയും 120 വാട്ടിൻ്റെ അതിവേഗ ചാർജിംഗ് സപ്പോർട്ടും ഫോണിൻ്റെ സവിശേഷതയാണ്. ഐപി68, ഐപി69 വാട്ടർ, ഡസ്റ്റ് സുരക്ഷയും ഫോണിലുണ്ട്. (Image Courtesy - Social Media)

5 / 5

12 ജിബി + 256 ജിബിയുടെ ബേസിക് വേരിയൻ്റിന് 47,200 രൂപയാണ് ഇന്ത്യയിലെ ഏകദേശ വില. 16 ജിബി + 1 ടിബിയുടെ ഏറ്റവും പ്രീമിയം വേരിയൻ്റിന് 61,400 രൂപ നൽകണം. നിലവിൽ ചൈനയിലാണ് ഫോൺ ഇറങ്ങിയതെങ്കിലും ഏറെ വൈകാതെ ഇന്ത്യൻ മാർക്കറ്റിലും ഫോൺ എത്തും. (Image Courtesy - Social Media)

Related Stories
Sai Pallavi: ആള് സിമ്പിളാണെങ്കിലും പ്രതിഫലം അത്ര സിമ്പിളല്ല! അമരന്‍ ചിത്രത്തിന് സായ് പല്ലവി വാങ്ങുന്നത് കോടികൾ!
Bevco Holidays 2024: ദീപാവലി, നവംബർ -1 മദ്യശാലകൾ പ്രവർത്തിക്കില്ലേ?
Diwali 2024: ആശ്വസിക്കാം നാളെ സ്‌കൂളില്‍ പോകേണ്ടാ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമാണോ അവധിയുള്ളത്?
Kollam Sudhi: ‘ഭര്‍ത്താവ് മരിച്ചാല്‍ ജീവിതകാലം മുഴുവന്‍ കരയണോ, ചെറിയ പ്രായമല്ലേ’; വൈറലായി രേണു സുധിയുടെ ചിത്രങ്ങള്‍
Matthew Wade Retirement: വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ താരം മാത്യു വെയ്ഡ്; ഇനി പരിശീലക റോളിൽ
Suriya : ‘കരിയറും ബന്ധുക്കളെയും ഉപേക്ഷിച്ചു അന്ന് എനിക്കൊപ്പം അവൾ വന്നു, ഇന്ന് ഈ മാറ്റം ജ്യോതികയ്ക്കു വേണ്ടി’; തുറന്നുപറഞ്ഞ് സൂര്യ
ബാത്റൂമിൽ ഇവ വയ്ക്കാറുണ്ടോ? പെട്ടെന്ന് മാറ്റിക്കോളൂ
പന്ത്, ശ്രേയാസ്, രാഹുൽ; ഐപിഎൽ ക്യാപ്റ്റന്മാർക്ക് കഷ്ടകാലം
ദീപാവലിയെക്കുറിച്ച് ഈ കാര്യങ്ങള്‍ അറിയാമോ?
അൽപം വായിച്ചാൽ ഇത്രയും ​ഗുണങ്ങളോ..