മറ്റാര്‍ക്കുമില്ല ഈ നേട്ടം; ആ റെക്കോഡും കോഹ്ലി കൊണ്ടുപോയി | IPL 2025, Virat Kohli becomes highest run scorer against Chennai Super Kings in Indian Premier League history Malayalam news - Malayalam Tv9

Virat Kohli: മറ്റാര്‍ക്കുമില്ല ഈ നേട്ടം; ആ റെക്കോഡും കോഹ്ലി കൊണ്ടുപോയി

Published: 

29 Mar 2025 16:03 PM

Virat Kohli IPL Record: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ റെക്കോഡ് നേട്ടവുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിരാട് കോഹ്ലി. സിഎസ്‌കെയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി കോഹ്ലി മാറി

1 / 5ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ റെക്കോഡ് നേട്ടവുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിരാട് കോഹ്ലി. സിഎസ്‌കെയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി കോഹ്ലി മാറി (Image Credits: PTI)

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ റെക്കോഡ് നേട്ടവുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിരാട് കോഹ്ലി. സിഎസ്‌കെയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി കോഹ്ലി മാറി (Image Credits: PTI)

2 / 5

ശിഖര്‍ ധവാന്റെ റെക്കോഡാണ് കോഹ്ലി മറികടന്നത്. 1057 റണ്‍സാണ് ധവാന്‍ സിഎസ്‌കെയ്‌ക്കെതിരെ അടിച്ചുകൂട്ടിയത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിന് മുമ്പ് 1053 റണ്‍സാണ് കോഹ്ലി ചെന്നൈയ്‌ക്കെതിരെ നേടിയിരുന്നത്.

3 / 5

അഞ്ച് റണ്‍സ് കൂടി നേടിയപ്പോഴാണ് കോഹ്ലി ധവാന്റെ റെക്കോഡ് മറികടന്നത്. 31 റണ്‍സാണ് കോഹ്ലി കഴിഞ്ഞ മത്സരത്തിലെടുത്തത്. ഇതോടെ സിഎസ്‌കെയ്‌ക്കെതിരെ താരം ആകെ നേടിയ റണ്‍സ് 1084 ആയി. ഐപിഎല്‍ ചരിത്രത്തില്‍ രണ്ടേ രണ്ട് ബാറ്റര്‍മാരെ സിഎസ്‌കെയ്‌ക്കെതിരെ ആയിരമോ അതില്‍ കൂടുതലോ റണ്‍സ് നേടിയിട്ടുള്ളൂ. ധവാനും കോഹ്ലിയും.

4 / 5

എന്നാല്‍ ചാമ്പ്യന്‍സ് ലീഗ് ടി20 കൂടി ഉള്‍പ്പെടുത്തിയാല്‍ സിഎസ്‌കെയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടം ധവാനാണ്. ചാമ്പ്യന്‍സ് ലീഗ് ടി20 കൂടി പരിഗണിക്കുമ്പോള്‍ ധവാന്‍ സിഎസ്‌കെയ്‌ക്കെതിരെ 1105 റണ്‍സ് നേടിയിട്ടുണ്ട്.

5 / 5

ഐപിഎല്ലില്‍ സിഎസ്‌കെയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ ബാറ്റര്‍ രോഹിത് ശര്‍മയാണ്. 896 റണ്‍സ്. ദിനേശ് കാര്‍ത്തിക്കാണ് നാലാമത്. 727 റണ്‍സ്.

മലബന്ധം അകറ്റാൻ കഴിക്കാം ഈന്തപ്പഴം
ദിവസവും വാള്‍നട് കഴിച്ചാൽ
മുഖത്തിന് നിറം കൂട്ടാൻ മാവില വെള്ളം! പരീക്ഷിച്ച് നോക്കൂ
നെയിൽപോളിഷ് കട്ടിയായാൽ കളയല്ലേ! ഇങ്ങനെ ചെയ്യൂ