ഐപിഎൽ കിരീടം നേടിയിട്ടും അർഹിച്ച അംഗീകാരം ലഭിച്ചില്ല; അതുകൊണ്ടാണ് കൊൽക്കത്ത വിട്ടതെന്ന് ശ്രേയാസ് അയ്യർ | IPL 2025 Shreyas Iyer Reveals He Left KKR Beacuse He Didnt Get Recognition He Deserved Malayalam news - Malayalam Tv9

IPL 2025: ഐപിഎൽ കിരീടം നേടിയിട്ടും അർഹിച്ച അംഗീകാരം ലഭിച്ചില്ല; അതുകൊണ്ടാണ് കൊൽക്കത്ത വിട്ടതെന്ന് ശ്രേയാസ് അയ്യർ

Published: 

11 Mar 2025 18:52 PM

Shreyas Iyer Reveals Why He Left KKR: അർഹിച്ച അംഗീകാരം ലഭിക്കാത്തതുകൊണ്ടാണ് താൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിട്ടതെന്ന് ശ്രേയാസ് അയ്യർ. തനിക്ക് ബഹുമാനം ലഭിച്ചില്ലെന്നും അതാണ് ഏറ്റവും പ്രധാനപ്പെട്ടത് എന്നും ശ്രേയാസ് പറഞ്ഞു.

1 / 5ഐപിഎൽ കിരീടം നേടിയിട്ടും അർഹിച്ച അംഗീകാരം ലഭിക്കാത്തതുകൊണ്ടാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിട്ടതെന്ന് ശ്രേയാസ് അയ്യർ. തനിക്ക് അതാണ് ഏറ്റവും പ്രധാനപ്പെട്ടത് എന്നും ശ്രേയാസ് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ശ്രേയാസ് അയ്യരിൻ്റെ വെളിപ്പെടുത്തൽ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിട്ട ശ്രേയാസിനെ ഇക്കഴിഞ്ഞ ലേലത്തിൽ പഞ്ചാബ് കിംഗ്സ് ടീമിലെത്തിച്ചിരുന്നു. (Image Courtesy - Social Media)

ഐപിഎൽ കിരീടം നേടിയിട്ടും അർഹിച്ച അംഗീകാരം ലഭിക്കാത്തതുകൊണ്ടാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിട്ടതെന്ന് ശ്രേയാസ് അയ്യർ. തനിക്ക് അതാണ് ഏറ്റവും പ്രധാനപ്പെട്ടത് എന്നും ശ്രേയാസ് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ശ്രേയാസ് അയ്യരിൻ്റെ വെളിപ്പെടുത്തൽ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിട്ട ശ്രേയാസിനെ ഇക്കഴിഞ്ഞ ലേലത്തിൽ പഞ്ചാബ് കിംഗ്സ് ടീമിലെത്തിച്ചിരുന്നു. (Image Courtesy - Social Media)

2 / 5

"എനിക്ക് അസ്വസ്ഥതയൊന്നും ഉണ്ടായിരുന്നില്ല. ഐപിഎൽ ട്രോഫി നേടുകയെന്നതായിരുന്നു പ്രധാന ലക്ഷ്യം. അത് നടന്നു. ഐപിഎൽ വിജയിച്ചെങ്കിലും എനിക്ക് അർഹിക്കുന്ന അംഗീകാരം ലഭിച്ചില്ലെന്ന് എനിക്ക് തോന്നി. എന്നാൽ, നിങ്ങൾക്ക് സത്യസന്ധതയുണ്ടെങ്കിൽ, ആരും കാണുന്നില്ലെങ്കിലും ശരിയായ കാര്യങ്ങൾ ചെയ്യുന്നത് തുടരുക എന്നതാണ് വേണ്ടത്. അതാണ് ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത്."- ശ്രേയാസ് അയ്യർ പറഞ്ഞു. (Image Courtesy - Social Media)

3 / 5

"അംഗീകാരമെന്ന് പറഞ്ഞാൽ, ബഹുമാനമാണ് ഉദ്ദേശിച്ചത്. കളിക്കളത്തിൽ ഞാൻ നടത്തുന്ന പരിശ്രമങ്ങൾക്ക് എനിക്ക് ബഹുമാനം ലഭിക്കണം. ചിലപ്പോഴൊക്കെ അത് ആരും ശ്രദ്ധിക്കാതെ പോയെന്ന് എനിക്ക് തോന്നി. പക്ഷേ, എൻ്റെ പരിശ്രമങ്ങളിൽ ഞാൻ പൂർണ സംതൃപ്തനായിരുന്നു."- ശ്രേയാസ് അയ്യർ പ്രതികരിച്ചു. (Image Courtesy - Social Media)

4 / 5

"ബാറ്റ് ചെയ്യാൻ എളുപ്പമുള്ള പിച്ചായിരുന്നില്ല അത്. ബൗളർമാർ വളരെ നന്നായാണ് എറിഞ്ഞിരുന്നത്. സിംഗിളെടുക്കാൻ ബുദ്ധിമുട്ടായിരുന്നു. ഒന്നോരണ്ടോ സിക്സർ അടിക്കാൻ പറ്റിയാൽ കളി നമുക്ക് അനുകൂലമാക്കാൻ കഴിയുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ഭാഗ്യവശാൽ നിർണായക സമയങ്ങളിൽ എനിക്ക് അതിന് കഴിഞ്ഞിട്ടുണ്ട്."- ചാമ്പ്യൻസ് ട്രോഫി ഫൈനൽ പ്രകടനവുമായി ബന്ധപ്പെട്ട് ശ്രേയാസ് പറഞ്ഞു. (Image Courtesy - Social Media)

5 / 5

ഐപിഎൽ ലേലത്തിൽ 26.75 കോടി രൂപയ്ക്കാണ് ശ്രേയാസ് അയ്യറെ പഞ്ചാബ് കിംഗ്സ് ടീമിലെത്തിച്ചത്. അതുവരെയുള്ള ഐപിഎൽ റെക്കോർഡായിരുന്നു ഈ തുക. എന്നാൽ, അല്പസമയത്തിന് ശേഷം ഡൽഹി ക്യാപിറ്റൽസ് മുൻ ക്യാപ്റ്റൻ ഋഷഭ് പന്തിനെ 27 കോടി രൂപയ്ക്ക് ടീമിലെത്തിച്ച ലക്നൗ സൂപ്പർ ജയൻ്റ്സ് ഈ റെക്കോർഡ് തകർത്തു. (Image Courtesy - Social Media)

13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ