വെറുതെയല്ല ശശാങ്ക് ശ്രേയസിന് സ്‌ട്രൈക്ക് കൈമാറാത്തത്; അതിന് കാരണമുണ്ട്‌ | IPL 2025, Shashank Singh reveals the reason why he didn't hand over strike to Shreyas Iyer in the last over to score a century Malayalam news - Malayalam Tv9

IPL 2025: വെറുതെയല്ല ശശാങ്ക് ശ്രേയസിന് സ്‌ട്രൈക്ക് കൈമാറാത്തത്; അതിന് കാരണമുണ്ട്‌

jayadevan-am
Updated On: 

26 Mar 2025 15:25 PM

Shashank Singh on Shreyas Iyer: ശ്രേയസ് അയ്യര്‍, പ്രിയാന്‍ഷ് ആര്യ, ശശാങ്ക് സിങ് എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പിച്ചത്. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സാണ് പഞ്ചാബ് നേടിയത്. ഗുജറാത്തിന്റെ പോരാട്ടം 232 റണ്‍സില്‍ അവസാനിച്ചു

1 / 5ശ്രേയസ് അയ്യര്‍ (പുറത്താകാതെ 42 പന്തില്‍ 97), പ്രിയാന്‍ഷ് ആര്യ (23 പന്തില്‍ 47), ശശാങ്ക് സിങ് (പുറത്താകാതെ 16 പന്തില്‍ 44) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പിച്ചത്. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സാണ് പഞ്ചാബ് നേടിയത്. ഗുജറാത്തിന്റെ പോരാട്ടം 232 റണ്‍സില്‍ അവസാനിച്ചു (Image Credits: PTI)

ശ്രേയസ് അയ്യര്‍ (പുറത്താകാതെ 42 പന്തില്‍ 97), പ്രിയാന്‍ഷ് ആര്യ (23 പന്തില്‍ 47), ശശാങ്ക് സിങ് (പുറത്താകാതെ 16 പന്തില്‍ 44) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പിച്ചത്. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സാണ് പഞ്ചാബ് നേടിയത്. ഗുജറാത്തിന്റെ പോരാട്ടം 232 റണ്‍സില്‍ അവസാനിച്ചു (Image Credits: PTI)

2 / 5പഞ്ചാബിന്റെ ഇന്നിങ്‌സിലെ അവസാന ഓവറിലെ എല്ലാ പന്തും ശശാങ്കാണ് നേരിട്ടത്. താരം ആ ഓവറില്‍ നേടിയ 22 റണ്‍സ് പഞ്ചാബിന്റെ വിജയത്തില്‍ നിര്‍ണായകമായി. സ്‌ട്രൈക്ക് കിട്ടാത്തതിനാല്‍ ശ്രേയസിന് സെഞ്ചുറി തികയ്ക്കാനുമായില്ല (Image Credits: PTI)

പഞ്ചാബിന്റെ ഇന്നിങ്‌സിലെ അവസാന ഓവറിലെ എല്ലാ പന്തും ശശാങ്കാണ് നേരിട്ടത്. താരം ആ ഓവറില്‍ നേടിയ 22 റണ്‍സ് പഞ്ചാബിന്റെ വിജയത്തില്‍ നിര്‍ണായകമായി. സ്‌ട്രൈക്ക് കിട്ടാത്തതിനാല്‍ ശ്രേയസിന് സെഞ്ചുറി തികയ്ക്കാനുമായില്ല (Image Credits: PTI)

3 / 5എന്തുകൊണ്ടാണ് ശ്രേയസിന് സ്‌ട്രൈക്ക് കൈമാറാത്തതെന്ന് ശശാങ്ക് വെളിപ്പെടുത്തി. തന്റെ സെഞ്ചുറിയെക്കുറിച്ച് ചിന്തിക്കരുതെന്നും, കഴിയുന്നത്ര ബൗണ്ടറികള്‍ അടിക്കണമെന്നുമായിരുന്നു ശശാങ്കിന് ശ്രേയസ് നല്‍കിയ നിര്‍ദ്ദേശം. ശശാന്ത് അത് കൃത്യമായി ചെയ്തു (Image Credits: PTI)

എന്തുകൊണ്ടാണ് ശ്രേയസിന് സ്‌ട്രൈക്ക് കൈമാറാത്തതെന്ന് ശശാങ്ക് വെളിപ്പെടുത്തി. തന്റെ സെഞ്ചുറിയെക്കുറിച്ച് ചിന്തിക്കരുതെന്നും, കഴിയുന്നത്ര ബൗണ്ടറികള്‍ അടിക്കണമെന്നുമായിരുന്നു ശശാങ്കിന് ശ്രേയസ് നല്‍കിയ നിര്‍ദ്ദേശം. ശശാന്ത് അത് കൃത്യമായി ചെയ്തു (Image Credits: PTI)

4 / 5

തന്റെ സെഞ്ചുറിയെകുറിച്ച് വിഷമിക്കേണ്ടയെന്ന് ശ്രേയസ് അവസാന ഓവറിലെ ആദ്യ പന്തില്‍ തന്നെ തന്നോട് പറഞ്ഞെന്ന് ശശാങ്ക് സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു. പന്ത് നിരീക്ഷിച്ച് കൃത്യമായി പ്രതികരിക്കുകയെന്നാണ് ശ്രേയസ് പറഞ്ഞതെന്നും ശശാങ്ക് വെളിപ്പെടുത്തി (Image Credits: PTI)

5 / 5

താന്‍ സ്‌കോര്‍ബോര്‍ഡില്‍ നോക്കിയിരുന്നില്ല. ആദ്യ പന്ത് അടിച്ചുകഴിഞ്ഞാണ് ശ്രേയസ് 97ലാണെന്ന് ശ്രദ്ധിച്ചത്. സിംഗിളെടുക്കണമോയെന്ന് താന്‍ ചോദിക്കാനിരുന്നപ്പോള്‍ ശ്രേയസ് തന്റെ അടുത്തേക്ക് വന്നു. 100നെക്കുറിച്ച് വിഷമിക്കേണ്ടെന്ന് പറഞ്ഞു. എല്ലാ പന്തുകളും ബൗണ്ടറി പായിക്കാന്‍ ശ്രേയസ് പറഞ്ഞപ്പോള്‍ തനിക്ക് ആത്മവിശ്വാസം തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു (Image Credits: PTI)

തൈരിനൊപ്പം ഇവ കഴിക്കല്ലേ പണികിട്ടും
ഈ ഭക്ഷണങ്ങൾ പാവയ്ക്കയുടെ കൂടെ കഴിക്കരുത്..!
കിവിയുടെ തൊലിയിൽ ഇത്രയും കാര്യങ്ങളുണ്ടോ ?
വീണ്ടും മണവാട്ടിയായി അഹാന കൃഷ്ണ