ക്യാപ്റ്റനായി തിരിച്ചെത്താന്‍ സഞ്ജു, വിക്കറ്റ് കീപ്പിങിന് ക്ലിയറന്‍സ് തേടി എന്‍സിഎയിലേക്ക്‌ | IPL 2025, Sanju Samson Reports To The NCA to seek clearance to keep wickets, report Malayalam news - Malayalam Tv9

IPL 2025: ക്യാപ്റ്റനായി തിരിച്ചെത്താന്‍ സഞ്ജു, വിക്കറ്റ് കീപ്പിങിന് ക്ലിയറന്‍സ് തേടി എന്‍സിഎയിലേക്ക്‌

Published: 

31 Mar 2025 14:01 PM

Sanju Samson: ഏപ്രില്‍ അഞ്ചിനാണ് രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത മത്സരം. പഞ്ചാബ് കിങ്‌സിനെ അവരുടെ ഹോം ഗ്രൗണ്ടിലാണ് അടുത്ത മത്സരത്തില്‍ റോയല്‍സിന് നേരിടേണ്ടത്‌

1 / 5സഞ്ജു സാംസണ്‍ ബെംഗളൂരുവിലെ ബി‌സി‌സി‌ഐയുടെ സെന്റർ ഓഫ് എക്‌സലൻസിലേക്ക് മടങ്ങിയതായി റിപ്പോര്‍ട്ട്. വിക്കറ്റ് കീപ്പിംഗിനുള്ള ക്ലിയറന്‍സിനായാണ് താരം നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്ക് എത്തിയതെന്നാണ് റിപ്പോര്‍ട്ട്‌ (Image Credits : PTI)

സഞ്ജു സാംസണ്‍ ബെംഗളൂരുവിലെ ബി‌സി‌സി‌ഐയുടെ സെന്റർ ഓഫ് എക്‌സലൻസിലേക്ക് മടങ്ങിയതായി റിപ്പോര്‍ട്ട്. വിക്കറ്റ് കീപ്പിംഗിനുള്ള ക്ലിയറന്‍സിനായാണ് താരം നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്ക് എത്തിയതെന്നാണ് റിപ്പോര്‍ട്ട്‌ (Image Credits : PTI)

2 / 5

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കിടെ പരിക്കേറ്റ താരത്തിന് ബാറ്റിംഗിനുള്ള അനുമതി മാത്രമാണ് ലഭിച്ചത്. ഈ പശ്ചാത്തലത്തില്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ റിയാന്‍ പരാഗാണ് രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചത്.

3 / 5

ആദ്യ മൂന്ന് മത്സരങ്ങളില്‍ ഇമ്പാക്ട് പ്ലയറായി മാത്രമാണ് സഞ്ജു കളിച്ചത്. എന്‍സിഎയുടെ അനുമതി ലഭിച്ചാല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത മത്സരം മുതല്‍ സഞ്ജു ക്യാപ്റ്റനാകും.

4 / 5

ഏപ്രില്‍ അഞ്ചിനാണ് രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത മത്സരം. പഞ്ചാബ് കിങ്‌സിനെ അവരുടെ ഹോം ഗ്രൗണ്ടിലാണ് അടുത്ത മത്സരത്തില്‍ റോയല്‍സിന് നേരിടേണ്ടത്‌

5 / 5

ഐപിഎല്‍ 2025 സീസണിലെ സണ്‍റൈസേഴ്‌സിനെതിരായ ആദ്യ മത്സരത്തില്‍ 37 പന്തില്‍ 66 റണ്‍സെടുത്ത് സഞ്ജു തിളങ്ങിയിരുന്നു. 11 പന്തില്‍ 13, 16 പന്തില്‍ 20 എന്നിങ്ങനെയാണ് പിന്നീട് ഇതുവരെ നടന്ന മത്സരങ്ങളിലെ പ്രകടനം.

ഈ ചെടികൾ വീട്ടിലുണ്ടോ? പാമ്പ് ഒരിക്കലും വരില്ല
നിലവിളക്ക് കരിന്തിരി കത്തിയാൽ ദോഷമോ?
സ്ത്രീകൾ എന്തിനാണ് ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത്?
ഗർഭിണികൾ പൈനാപ്പിൾ കഴിച്ചാൽ ഗർഭം അലസുമോ?