AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: “കളി ജയിക്കണം, വേറെ വഴിയില്ല”; പോയിൻ്റ് നില മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് രാഹുൽ ദ്രാവിഡ്

IPL 2025 - Rahul Dravid: ഐപിഎലിൽ എത്രയും വേഗം മത്സരങ്ങൾ വിജയിക്കേണ്ടതുണ്ടെന്ന് രാജസ്ഥാൻ റോയൽസ് പരിശീലകൻ രാഹുൽ ദ്രാവിഡ്. അതല്ലാതെ മറ്റ് വഴികളില്ല. എങ്കിലേ പോയിൻ്റ് ടേബിളിൽ സ്ഥാനം മെച്ചപ്പെടുത്താനാവൂ എന്നും അദ്ദേഹം പറഞ്ഞു.

abdul-basith
Abdul Basith | Published: 24 Apr 2025 08:39 AM
ബെംഗളൂരുവിനെതിരായ കളി ജയിക്കാതെ വേറെ വഴിയില്ലെന്ന് രാജസ്ഥാൻ റോയൽസ് പരിശീലകൻ രാഹുൽ ദ്രാവിഡ്. ബെംഗളൂരുവിനെതിരെ മാത്രമല്ല, ഇനിയുള്ള എല്ലാ മത്സരങ്ങളിലും വിജയിക്കേണ്ടതുണ്ട്. പോയിൻ്റ് നില മെച്ചപ്പെടുത്തിയെങ്കിലേ പോയിൻ്റ് ടേബിളിൽ സ്ഥാനം മെച്ചപ്പെടുത്താൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. (Image Courtesy - Social Media)

1 / 5
"വേഗം തന്നെ കളികൾ വിജയിക്കണം. മറ്റ് വഴികളില്ല. ഈ കളി വളരെ നിർണായകമാണ്. ഇത് മാത്രമല്ല, ഇനിയുള്ള എല്ലാ മത്സരങ്ങളും നിർണായകമാണ്. ഇപ്പോഴുള്ള അവസ്ഥ പരിഗണിക്കുമ്പോൾ ഇനി പിഴവുകളൊന്നും വരുത്താൻ ഞങ്ങൾക്കാവില്ല. ടൂർണമെൻ്റ് പാതിയായിരിക്കുന്നു."- ദ്രാവിഡ് പറഞ്ഞു.

2 / 5
"മത്സരങ്ങൾ വിജയിച്ച് എത്രയും വേഗം പോയിൻ്റ് ടേബിളിലെ സ്ഥാനം മെച്ചപ്പെടുത്തേണ്ടതുണ്ട്. മത്സരങ്ങൾ വേഗത്തിൽ ജയിച്ചുതുടങ്ങുകയല്ലാതെ മറ്റ് മാർഗങ്ങളില്ല. ഇനി ഒരു തരത്തിലുള്ള പിഴവുകൾക്കും അവസരമില്ല. നന്നായി കളിക്കണം. ചില ക്ലോസ് ഗെയിമുകൾ നമ്മൾ തോറ്റു. പക്ഷേ, നന്നായിത്തന്നെയാണ് ടീം കളിച്ചത്."- അദ്ദേഹം തുടർന്നു.

3 / 5
"ചില പന്തുകളിൽ സ്കോർ ചെയ്യാനായിരുന്നെങ്കിൽ ഒരുപക്ഷേ, ഞങ്ങളിപ്പോൾ കുറച്ചുകൂടി മെച്ചപ്പെട്ട നിലയിലായേനെ. പക്ഷേ, ഇത്തരം നിർണായക അവസരങ്ങളിൽ നന്നായി കളിക്കണം. അതിന് ഞങ്ങൾക്കിതുവരെ കഴിഞ്ഞില്ല. സഞ്ജു എന്ന് തിരികെയെത്തുമെന്നറിയില്ല. എത്രയും വേഗം അതിന് കഴിയുമെന്ന് കരുതുന്നു."- ദ്രാവിഡ് വ്യക്തമാക്കി.

4 / 5
ഇന്ന് ആർസിബിയുടെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. എട്ട് മത്സരങ്ങൾ കളിച്ച രാജസ്ഥാൻ റോയൽസ് വെറും രണ്ട് മത്സരങ്ങളിലാണ് വിജയിച്ചത്. കേവലം നാല് പോയിൻ്റുമായി പട്ടികയിൽ എട്ടാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്. ബെംഗളൂരു 8 മത്സരങ്ങളിൽ അഞ്ച് ജയവുമായി നാലാമതാണ്.

5 / 5