മാഡി ഹാമില്‍ട്ടണുമായി ഡേറ്റിങിലെന്ന് അഭ്യൂഹം, തുടര്‍ച്ചയായി ഫോം ഔട്ട്; ജയ്‌സ്വാള്‍ മറ്റൊരു പൃഥി ഷായാകുമോ | IPL 2025, Only one half century in five matches, Yashwasi Jaiswal's out of form spell a blow for Rajasthan Royals Malayalam news - Malayalam Tv9

IPL 2025: മാഡി ഹാമില്‍ട്ടണുമായി ഡേറ്റിങിലെന്ന് അഭ്യൂഹം, തുടര്‍ച്ചയായി ഫോം ഔട്ട്; ജയ്‌സ്വാള്‍ മറ്റൊരു പൃഥി ഷായാകുമോ

jayadevan-am
Published: 

11 Apr 2025 13:52 PM

Yashasvi Jaiswal: ലേലത്തിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ്‌ നിലനിര്‍ത്തിയ താരങ്ങളിലൊരാളാണ് യശ്വസി ജയ്‌സ്വാള്‍. 18 കോടി രൂപയ്ക്കാണ് ജയ്‌സ്വാളിനെ നിലനിര്‍ത്തിയത്. മുന്‍സീസണില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ഈ സീസണില്‍ ജയ്‌സ്വാളിന് കാര്യമായി തിളങ്ങാനായില്ല

1 / 5താരലേലത്തിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ്‌ നിലനിര്‍ത്തിയ താരങ്ങളിലൊരാളാണ് യശ്വസി ജയ്‌സ്വാള്‍. 18 കോടി രൂപയ്ക്കാണ് ജയ്‌സ്വാളിനെ നിലനിര്‍ത്തിയത്. മുന്‍സീസണില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ഈ സീസണില്‍ ജയ്‌സ്വാളിന് കാര്യമായി തിളങ്ങാനായില്ല (Image Credits: PTI, Social Media)

താരലേലത്തിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ്‌ നിലനിര്‍ത്തിയ താരങ്ങളിലൊരാളാണ് യശ്വസി ജയ്‌സ്വാള്‍. 18 കോടി രൂപയ്ക്കാണ് ജയ്‌സ്വാളിനെ നിലനിര്‍ത്തിയത്. മുന്‍സീസണില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ഈ സീസണില്‍ ജയ്‌സ്വാളിന് കാര്യമായി തിളങ്ങാനായില്ല (Image Credits: PTI, Social Media)

2 / 5അഞ്ച് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ജയ്‌സ്വാളിന് അര്‍ധശതകം നേടാനായത്. സണ്‍റൈസേഴ്‌സിനെതിരായ ആദ്യ മത്സരത്തില്‍ നേടിയത് ഒരു റണ്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ രണ്ടാം മത്സരത്തില്‍ 24 പന്തില്‍ 29 റണ്‍സ്.

അഞ്ച് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ജയ്‌സ്വാളിന് അര്‍ധശതകം നേടാനായത്. സണ്‍റൈസേഴ്‌സിനെതിരായ ആദ്യ മത്സരത്തില്‍ നേടിയത് ഒരു റണ്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ രണ്ടാം മത്സരത്തില്‍ 24 പന്തില്‍ 29 റണ്‍സ്.

3 / 5ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തി. ആ മത്സരത്തില്‍ നേടിയത് നാല് റണ്‍സ്. എന്നാല്‍ തുടര്‍ന്ന് പഞ്ചാബ് കിങ്‌സിനെതിരെ നടന്ന മത്സരത്തില്‍ തിളങ്ങി. 45 പന്തില്‍ 67 റണ്‍സ്. സീസണിലെ ആദ്യ അര്‍ധശതകം.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തി. ആ മത്സരത്തില്‍ നേടിയത് നാല് റണ്‍സ്. എന്നാല്‍ തുടര്‍ന്ന് പഞ്ചാബ് കിങ്‌സിനെതിരെ നടന്ന മത്സരത്തില്‍ തിളങ്ങി. 45 പന്തില്‍ 67 റണ്‍സ്. സീസണിലെ ആദ്യ അര്‍ധശതകം.

4 / 5

എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടന്ന മത്സരത്തില്‍ വീണ്ടും നിറംമങ്ങി. ഏഴ് പന്തില്‍ ആറു റണ്‍സിന് ഔട്ട്. അതിനിടെ, ജയ്‌സ്വാള്‍ ഇപ്പോള്‍ ക്രിക്കറ്റില്‍ ശ്രദ്ധിക്കുന്നില്ലെന്ന് വിമര്‍ശിച്ച് മുന്‍ പാക് താരം ബാസിത് അലി രംഗത്തെത്തി. ക്രിക്കറ്റില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പൃഥി ഷായുടെ അവസ്ഥ വരുമെന്ന് ബാസിത് അലി ഓര്‍മിപ്പിച്ചു. ക്രിക്കറ്റിനെ സ്‌നേഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.

5 / 5

അതേസമയം, ബ്രിട്ടീഷ് യുവതി മാഡി ഹാമില്‍ട്ടണുമായി താരം ഡേറ്റിങിലാണെന്ന് അഭ്യൂഹം പ്രചരിക്കുന്നുണ്ട്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരം കാണാന്‍ മാഡി ഗാലറിയിലെത്തിയിരുന്നു. മൂന്ന് വര്‍ഷത്തിനിടെ പലപ്പോഴും ജയ്‌സ്വാള്‍ കളിക്കുന്ന മത്സരങ്ങളില്‍ മാഡി ഗാലറിയിലെത്താറുണ്ട് എന്നാല്‍ അഭ്യൂഹങ്ങളെക്കുറിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല.

Related Stories
IPL 2025: വാംഖഡെയിൽ മഴപ്പേടി; മുംബൈ – ഗുജറാത്ത് മത്സരം മുടങ്ങിയേക്കുമെന്ന് സൂചന
Dileep: ‘എന്റെ പ്രശ്‌നങ്ങള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല, അവള്‍ പഠിച്ച് ഡോക്ടറായി, അവളെന്റെ വലിയ ബലമാണ്’
Shah Rukh Khan Met Gala 2025: ആദ്യ മെറ്റ് ഗാലയിൽ കസറി കിങ് ഖാൻ; ചിത്രങ്ങൾ വൈറൽ
Thrissur Pooram 2025: കുട്ടികളുടെ കൈയില്‍ റിസ്റ്റ് ബാന്‍ഡ്, മിനി കണ്‍ട്രോള്‍ റൂമുകള്‍; തൃശൂര്‍ പൂരത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍
Healthy Foodstyles: ഭക്ഷണം കഴിച്ചതിനുശേഷം വയറു വീർക്കുന്നതുപോലെ തോന്നാറുണ്ടോ! ദഹനം എളുപ്പമാക്കും ഈ ചേരുവകൾ
‘പാട്ടും പ്രാർത്ഥനകളും കേൾക്കേണ്ടവർ അമ്പലത്തിലേക്ക് പോകൂ’; ലൗഡ് സ്പീക്കറിൽ ക്ഷേത്രത്തിൽ നിന്ന് ശബ്ദകോലാഹലം; വിമർശനവുമായി അഹാന
ഫ്രിഡ്ജില്‍ ഭക്ഷണം വെക്കുമ്പോള്‍ ഇവ ശ്രദ്ധിക്കാം
മമ്മൂട്ടിയും സുൽഫത്തും ഒരുമിച്ചിട്ട് 46 വർഷം ..
സപ്പോട്ട കഴിക്കാറുണ്ടോ? സൂപ്പറാണ്‌
ശരീരത്തിലെ ചുളിവുകൾ തടയാനുള്ള ചില മാർഗങ്ങൾ