5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: അവസാന ഓവറിൽ രണ്ട് സിക്സറടിച്ചാൽ മതിയാവുമോ?; 9ആം നമ്പരിൽ ധോണി ഇറങ്ങുന്നതിനെതിരെ മുൻ താരങ്ങളും സോഷ്യൽ മീഡിയയും

IPL 2025 MS Dhoni: എംഎസ് ധോണിയെ വിമർശിച്ച് മുൻ താരങ്ങളും സോഷ്യൽ മീഡിയയും. ചെന്നൈ സൂപ്പർ കിംഗ്സിലെ ധോണിയുടെ ബാറ്റിംഗ് പൊസിഷനെയാണ് ആരാധകർ വിമർശിക്കുന്നത്.

abdul-basith
Abdul Basith | Updated On: 29 Mar 2025 11:34 AM
എംഎസ് ധോണിയുടെ ബാറ്റിംഗ് പൊസിഷനെതിരെ വിമർശനവുമായി മുൻ താരങ്ങളും സോഷ്യൽ മീഡിയയും. അശ്വിനും ശേഷം 9ആം നമ്പറിൽ ധോണി ഇറങ്ങുന്നത് നല്ലതല്ലെന്നാണ് വിമർശനം. ജയിക്കാൻ ഏറെ റൺസ് വേണ്ട സമയത്ത് അവസാന ഓവറിൽ വന്ന് രണ്ട് സിക്സറടിച്ചാൽ മതിയാവില്ല എന്നും വിമർശനമുയരുന്നുണ്ട്. (Image Courtesy - Social Media)

1 / 5
17 വർഷത്തിന് ശേഷം ഇതാദ്യമായാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ചെന്നൈ സൂപ്പർ കിംഗ്സിനെ ചെപ്പോക്കിൽ തോല്പിക്കുന്നത്. 50 റൺസിനായിരുന്നു ആർസിബിയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 196 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുക്കാനേ സാധിച്ചുള്ളൂ.

2 / 5
മത്സരത്തിൽ ഒൻപതാം സ്ഥാനത്തിറങ്ങിയ എംഎസ് ധോണി 16 പന്തുകൾ നേരിട്ട് 30 റൺസ് നേടി പുറത്താവാതെ നിന്നു. 66 റൺസ് വിജയലക്ഷ്യം വേണ്ട അവസാന ഓവറിൽ 16 റൺസാണ് ധോണി നേടിയത്. കൃണാൽ പാണ്ഡ്യ എറിഞ്ഞ ഓവറിലെ മൂന്നും നാലും പന്തിൽ സിക്സർ നേടിയ ധോണി അവസാന പന്തിൽ ബൗണ്ടറിയും കണ്ടെത്തി.

3 / 5
ചെന്നൈയുടെ ബാറ്റിംഗ് നിരയിൽ എംഎസ് ധോണി നേരത്തെ ഇറങ്ങണമെന്ന് കഴിഞ്ഞ സീസണുകളിൽ തന്നെ ആവശ്യമുയർന്നിരുന്നു. മുംബൈ ഇന്ത്യൻസിനെതിരായ കഴിഞ്ഞ മത്സരത്തിൽ ധോണി അശ്വിന് മുകളിൽ എട്ടാമതാണ് ഇറങ്ങിയത്. ചെന്നൈ ഏറെക്കുറെ ജയമുറപ്പിച്ച സമയത്തായിരുന്നു ധോണിയുടെ എൻട്രി. ഈ കളി ധോണി റണ്ണെടുക്കാതെ നോട്ടൗട്ടായിരുന്നു.

4 / 5
ജയമുറപ്പായ മത്സരങ്ങളിൽ നേരത്തെ ഇറങ്ങുന്ന ധോണി ബുദ്ധിമുട്ടേറിയ വിജയലക്ഷ്യം പിന്തുടരുമ്പോൾ ബാറ്റിംഗ് ഓർഡറിൽ പിന്നിലേക്കിറങ്ങുകയാണെന്നത് കഴിഞ്ഞ സീസണുകളിൽ തന്നെ ഉയർന്ന ആരോപണമാണ്. ഒരു വിക്കറ്റ് കീപ്പറായി മാത്രം ധോണി ടീമിൽ തുടരുന്നത് ശരിയല്ലെന്നും വിമർശനമുണ്ട്.

5 / 5