ഹൈ ഇന്‍വെസ്റ്റ്‌മെന്റ്, ലോ റിട്ടേണ്‍ ! മോശം ബാറ്റിങ് പ്രകടനത്തിനിടെ ഋഷഭ് പന്തിന് അടുത്ത 'പണി' | IPL 2025, Lucknow Super Giants captain Rishabh Pant fined Rs 12 lakh for a slow over-rate against Mumbai Indians Malayalam news - Malayalam Tv9

IPL 2025: ഹൈ ഇന്‍വെസ്റ്റ്‌മെന്റ്, ലോ റിട്ടേണ്‍ ! മോശം ബാറ്റിങ് പ്രകടനത്തിനിടെ ഋഷഭ് പന്തിന് അടുത്ത ‘പണി’

jayadevan-am
Published: 

05 Apr 2025 13:11 PM

Rishabh Pant fined: പന്തിന്റെ പ്രകടനത്തില്‍ ആരാധകര്‍ കടുത്ത അതൃപ്തിയിലാണ്. 'ഹൈ ഇന്‍വെസ്റ്റ്‌മെന്റ്, ലോ റിട്ടേണ്‍' എന്നാണ് സമൂഹമാധ്യമങ്ങളിലെ പരിഹാസം. 27 കോടി രൂപയ്ക്കാണ് ലഖ്‌നൗ പന്തിനെ സ്വന്തമാക്കിയത്

1 / 5കഴിഞ്ഞ ദിവസം മുംബൈയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ വിജയിച്ചെങ്കിലും ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ മങ്ങിയ പ്രകടനം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് തലവേദനയാകുന്നു. മുംബൈയ്‌ക്കെതിരെ ആറു പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് പന്ത് നേടിയത് (Image Credits: PTI)

കഴിഞ്ഞ ദിവസം മുംബൈയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ വിജയിച്ചെങ്കിലും ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ മങ്ങിയ പ്രകടനം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് തലവേദനയാകുന്നു. മുംബൈയ്‌ക്കെതിരെ ആറു പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് പന്ത് നേടിയത് (Image Credits: PTI)

2 / 5പഞ്ചാബ് കിങ്‌സിനെതിരെ മത്സരത്തില്‍ പന്ത് നേടിയത് അഞ്ച് പന്തില്‍ രണ്ട് റണ്‍സ് മാത്രം. സണ്‍റൈസേഴ്‌സിനെതിരെ നേടിയത് 15 പന്തില്‍ 15 റണ്‍സ്.

പഞ്ചാബ് കിങ്‌സിനെതിരെ മത്സരത്തില്‍ പന്ത് നേടിയത് അഞ്ച് പന്തില്‍ രണ്ട് റണ്‍സ് മാത്രം. സണ്‍റൈസേഴ്‌സിനെതിരെ നേടിയത് 15 പന്തില്‍ 15 റണ്‍സ്.

3 / 5മുന്‍ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായി. ആറു പന്ത് നേരിട്ടെങ്കിലും താരത്തിന് ആ മത്സരത്തില്‍ ഒരു റണ്‍സ് പോലും എടുക്കാന്‍ സാധിച്ചില്ല. ഇതുവരെ നാല് മത്സരങ്ങളില്‍ നിന്ന് വെറും 19 റണ്‍സാണ് പന്ത് നേടിയത്. ഇതില്‍ രണ്ടക്കം കടക്കാന്‍ സാധിച്ചത് ഒരു മത്സരത്തില്‍ മാത്രം.

മുന്‍ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായി. ആറു പന്ത് നേരിട്ടെങ്കിലും താരത്തിന് ആ മത്സരത്തില്‍ ഒരു റണ്‍സ് പോലും എടുക്കാന്‍ സാധിച്ചില്ല. ഇതുവരെ നാല് മത്സരങ്ങളില്‍ നിന്ന് വെറും 19 റണ്‍സാണ് പന്ത് നേടിയത്. ഇതില്‍ രണ്ടക്കം കടക്കാന്‍ സാധിച്ചത് ഒരു മത്സരത്തില്‍ മാത്രം.

4 / 5

പന്തിന്റെ മോശം പ്രകടനത്തില്‍ ആരാധകര്‍ കടുത്ത അതൃപ്തിയിലാണ്. 'ഹൈ ഇന്‍വെസ്റ്റ്‌മെന്റ്, ലോ റിട്ടേണ്‍' എന്നാണ് സമൂഹമാധ്യമങ്ങളിലെ പരിഹാസം. 27 കോടി രൂപയ്ക്കാണ് ലഖ്‌നൗ പന്തിനെ സ്വന്തമാക്കിയത്.

5 / 5

അതിനിടെ, മുംബൈയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ താരത്തിന് 12 ലക്ഷം രൂപ പിഴശിക്ഷയും ലഭിച്ചു. കുറഞ്ഞ ഓവര്‍ റേറ്റിന്റെ പേരിലാണ് നടപടി

പ്രിയ വാര്യരുടെ സൗന്ദര്യ രഹസ്യം ഇതായിരുന്നോ?
കുടിക്കുന്നതിനു മുമ്പ് വെള്ളത്തിൽ ഒരു നുള്ള് ഉപ്പ് ചേർത്താൽ
ഏറ്റവും കൂടുതൽ നാരുകൾ അടങ്ങിയ പച്ചക്കറികൾ
ഓര്‍മ്മ പോകാതിരിക്കാന്‍ ഓര്‍ത്തുവയ്ക്കാം ഇക്കാര്യങ്ങള്‍