കളിക്കാനോ അവസരമില്ല, പകരക്കാരനായി ഫീല്‍ഡിംഗിന് എത്തിയപ്പോള്‍ പരിക്കും; ഗ്ലെന്‍ ഫിലിപ്‌സിന്റെ അവസ്ഥ | IPL 2025, Glenn Phillips gets injured after coming in as sub vs SRH Malayalam news - Malayalam Tv9

Glenn Phillips: കളിക്കാനോ അവസരമില്ല, പകരക്കാരനായി ഫീല്‍ഡിംഗിന് എത്തിയപ്പോള്‍ പരിക്കും; ഗ്ലെന്‍ ഫിലിപ്‌സിന്റെ അവസ്ഥ

jayadevan-am
Published: 

07 Apr 2025 13:50 PM

Glenn Phillips Injury: പകരക്കാരന്‍ ഫീല്‍ഡറായാണ് താരം മൈതാനതെത്തതിയത്. എന്നാല്‍ മൈതാനത്ത് എത്തിയതിന് പിന്നാലെ പരിക്കേല്‍ക്കാനായിരുന്നു താരത്തിന്റെ വിധി. സണ്‍റൈസേഴ്‌സിന്റെ ആറാം ഓവറിലെ നാലാം പന്തിലായിരുന്നു സംഭവം

1 / 5ക്രിക്കറ്റില്‍ എല്ലാമടങ്ങിയ പാക്കേജാണ് ന്യൂസിലന്‍ഡിന്റെ ഗ്ലെന്‍ ഫിലിപ്‌സ്. മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുന്ന വെടിക്കെട്ട് ബാറ്റര്‍. നിര്‍ണായക ഘട്ടങ്ങളില്‍ വിക്കറ്റ് വീഴ്ത്താന്‍ കെല്‍പുള്ള സ്പിന്നര്‍. പോരാത്തതിന്, പന്ത് എവിടെ പോയാലും ചാടിപ്പിടിക്കാന്‍ അസാമാന്യ കഴിവുള്ള ലോകോത്തര ഫീല്‍ഡര്‍ (Image Credits: PTI)

ക്രിക്കറ്റില്‍ എല്ലാമടങ്ങിയ പാക്കേജാണ് ന്യൂസിലന്‍ഡിന്റെ ഗ്ലെന്‍ ഫിലിപ്‌സ്. മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുന്ന വെടിക്കെട്ട് ബാറ്റര്‍. നിര്‍ണായക ഘട്ടങ്ങളില്‍ വിക്കറ്റ് വീഴ്ത്താന്‍ കെല്‍പുള്ള സ്പിന്നര്‍. പോരാത്തതിന്, പന്ത് എവിടെ പോയാലും ചാടിപ്പിടിക്കാന്‍ അസാമാന്യ കഴിവുള്ള ലോകോത്തര ഫീല്‍ഡര്‍ (Image Credits: PTI)

Twitter
2 / 5 കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഐപിഎല്ലില്‍ താരത്തിന് പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കുന്നതേയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമാണ് ഗ്ലെന്‍ ഫിലിപ്‌സ്. കാത്തിരിപ്പിന് ശേഷം കഴിഞ്ഞ ദിവസം നടന്ന സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ ഫിലിപ്‌സിന് കളിക്കളത്തിലിറങ്ങാന്‍ അവസരം ലഭിച്ചു. പക്ഷേ, ആ അവസരം ലഭിച്ചത് പ്ലേയിങ് ഇലവനില്‍ അല്ലെന്ന് മാത്രം.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഐപിഎല്ലില്‍ താരത്തിന് പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കുന്നതേയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമാണ് ഗ്ലെന്‍ ഫിലിപ്‌സ്. കാത്തിരിപ്പിന് ശേഷം കഴിഞ്ഞ ദിവസം നടന്ന സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ ഫിലിപ്‌സിന് കളിക്കളത്തിലിറങ്ങാന്‍ അവസരം ലഭിച്ചു. പക്ഷേ, ആ അവസരം ലഭിച്ചത് പ്ലേയിങ് ഇലവനില്‍ അല്ലെന്ന് മാത്രം.

Twitter
3 / 5ഗുജറാത്ത് ബൗള്‍ ചെയ്യുന്നതിനിടെ പകരക്കാരന്‍ ഫീല്‍ഡറായാണ് താരം മൈതാനതെത്തതിയത്. എന്നാല്‍ മൈതാനത്ത് എത്തിയതിന് പിന്നാലെ പരിക്കേല്‍ക്കാനായിരുന്നു താരത്തിന്റെ വിധി. സണ്‍റൈസേഴ്‌സിന്റെ ആറാം ഓവറിലെ നാലാം പന്തിലായിരുന്നു സംഭവം.

ഗുജറാത്ത് ബൗള്‍ ചെയ്യുന്നതിനിടെ പകരക്കാരന്‍ ഫീല്‍ഡറായാണ് താരം മൈതാനതെത്തതിയത്. എന്നാല്‍ മൈതാനത്ത് എത്തിയതിന് പിന്നാലെ പരിക്കേല്‍ക്കാനായിരുന്നു താരത്തിന്റെ വിധി. സണ്‍റൈസേഴ്‌സിന്റെ ആറാം ഓവറിലെ നാലാം പന്തിലായിരുന്നു സംഭവം.

4 / 5

പ്രസിദ്ധ് കൃഷ്ണയാണ് ബൗള്‍ ചെയ്യാനെത്തിയത്. ബാറ്റ് ചെയ്യുകയായിരുന്ന ഇഷാന്‍ കിഷന്‍ സിംഗിളിന് ശ്രമിച്ചു. പോയിന്റില്‍ ഫീല്‍ഡ്‌ ചെയ്യുകയായിരുന്ന ഫിലിപ്‌സ് പെട്ടെന്ന് കൈപിടിയിലൊതുക്കിയെങ്കിലും പിന്നാലെ വേദന കൊണ്ട് പുളഞ്ഞു.

5 / 5

പരിക്കേറ്റ ഉടനെ സഹതാരങ്ങളും മെഡിക്കല്‍ ടീമും താരത്തെ മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോയി. കാലിനായിരുന്നു പരിക്ക്. മുടന്തിക്കൊണ്ടാണ് താരം പുറത്തേക്ക് പോയത്. പരിക്കിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് വ്യക്തമല്ല.

താരനെ അകറ്റാൻ ഇത്ര എളുപ്പമോ?
ഇവരെ സുഹൃത്താക്കരുത്, കൂടെ നിന്ന് ചതിക്കും
ആര്‍ത്തവസമയത്ത് അച്ചാര്‍ തൊട്ടാല്‍ കേടാകുമോ?
കിഡ്‌നി സ്‌റ്റോണ്‍ നിസാരമല്ല, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം