5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ഡ്രസിങ് റൂമിൽ കുടുംബാംഗങ്ങൾക്ക് പ്രവേശനമില്ല; ടീം ബസിൽ യാത്ര നിർബന്ധം: ഐപിഎലിൽ പുതിയ നിയമങ്ങൾ

BCCI Introduces New Rules For IPL 2025: ഐപിഎലുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങളുമായി ബിസിസിഐ. രാജ്യാന്തര താരങ്ങൾക്കായി ഏർപ്പെടുത്തിയ പുതിയ നിയമങ്ങളോട് സമാനമാണ് ഐപിഎലിലെ പുതിയ നിയമങ്ങൾ.

abdul-basith
Abdul Basith | Published: 04 Mar 2025 16:35 PM
ഐപിഎലിൽ പുതിയ നിയമങ്ങളവതരിപ്പിച്ച് ബിസിസിഐ. ഡ്രസിങ് റൂമിൽ ഇനിമുതൽ കുടുംബാങ്ങൾക്ക് പ്രവേശനമുണ്ടാവില്ല. എല്ലാ താരങ്ങളും ടീം ബസിൽ തന്നെ യാത്ര ചെയ്യേണ്ടതുണ്ടെന്നും പുതിയ നിയമങ്ങളിൽ ബിസിസിഐ പറയുന്നു. ഫ്രാഞ്ചൈസികൾക്ക് ഈ നിയമങ്ങൾ ഇമെയിലായി അയച്ചിട്ടുണ്ട്. (Image Courtesy - Social Media)

1 / 5
പ്രാക്ടീസ് ദിവസങ്ങളിൽ പോലും ടീം അംഗങ്ങളുടെയും സപ്പോർട്ട് സ്റ്റാഫിൻ്റെയും കുടുംബക്കാർക്ക് ഡ്രസിങ് റൂമിൽ പ്രവേശിക്കാൻ അനുവാദമില്ല. ടീം ഒരുമിച്ച് ടീം ബസിൽ തന്നെ യാത്ര ചെയ്യണം. മാച്ചുള്ള ദിവസങ്ങളിൽ മെയിൻ ട്രാക്കിൽ ഫിറ്റ്നസ് ടെസ്റ്റ് നടത്താൻ പാടില്ല എന്നും നിർദ്ദേശമുണ്ട്. സാധാരണയായി മത്സരത്തിന് മുൻപ് ഫിറ്റ്നസ് ടെസ്റ്റ് നടത്താറുണ്ടായിരുന്നു. (Image Courtesy - Social Media)

2 / 5
ഏറ്റവുമധികം റൺസ് നേടുന്നവർക്കുള്ള ഓറഞ്ച് ക്യാപ്പും വിക്കറ്റ് നേടുന്നവർക്കുള്ള പർപ്പിൾ ക്യാപ്പും രണ്ട് ഓവറുകളിലെങ്കിലും ധരിക്കണം. പ്രസൻ്റേഷൻ സെറിമണിയിലും ഈ തൊപ്പികൾ ധരിക്കണം. താരങ്ങൾ സ്ലീവ്‌ലസ് ജഴ്സികൾ ഇടാൻ പാടില്ല. മാർച്ച് 20ന് ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ എല്ലാ ക്യാപ്റ്റന്മാരും പങ്കെടുക്കുന്ന ഒരു മീറ്റിങ് ബിസിസിഐ വിളിച്ചിട്ടുണ്ട്. (Image Credits- PTI)

3 / 5
ഓപ്പൺ നെറ്റ് അനുവദനീയമല്ല, മാച്ച് ദിവസങ്ങളിൽ പ്രാക്ടീസ് അനുവദിക്കില്ല. വേണമെങ്കിൽ ടീം അംഗങ്ങൾക്ക് രണ്ട് ബാച്ചായി യാത്ര ചെയ്യാം. പക്ഷേ, ടീം ബസിൽ തന്നെ യാത്ര ചെയ്യണം. അക്രഡിറ്റേഷനില്ലാത്തവർക്കെതിരെ നടപടിയെടുക്കും. ടീം അംഗങ്ങളോ സപ്പോർട്ട് സ്റ്റാഫോ എൽഇഡി ബോർഡുകൾക്ക് മുന്നിൽ ഇരിക്കരുത്. (Image Courtesy - Social Media)

4 / 5
മാർച്ച് 22 മുതലാണ് ഐപിഎൽ 2025 ആരംഭിക്കുക. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ് ഉദ്ഘാടന മത്സരം. ക്വാളിഫയർ വൺ, എലിമിനേറ്റർ മത്സരങ്ങൾ ഹൈദരാബാദിലും ക്വാളിഫയർ 2 ഫൈനൽ മത്സരങ്ങൾ കൊൽക്കത്തയിലും നടക്കും. മെയ് 25നാണ് ഐപിഎൽ അവസാനിക്കുക. (Image Courtesy - Social Media)

5 / 5