വിലകുറഞ്ഞ ഐഫോണിലുണ്ടാവുക ഒരു ക്യാമറയും ഒഎൽഇഡി ഡിസ്പ്ലേയും; വിശദാംശങ്ങൾ അറിയാം | iPhone SE 4 To Feature Single Rear Camera A18 Bionic Chip And OLED Display According To Reports Malayalam news - Malayalam Tv9

iPhone SE 4: വിലകുറഞ്ഞ ഐഫോണിലുണ്ടാവുക ഒരു ക്യാമറയും ഒഎൽഇഡി ഡിസ്പ്ലേയും; വിശദാംശങ്ങൾ അറിയാം

Published: 

12 Jan 2025 10:50 AM

iPhone SE 4 Features Out: ഐഫോൺ എസ്ഇ 4ൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വിലകുറഞ്ഞ ഐഫോണായ ഐഫോൺ എസ്ഇ 4ൽ സിംഗിൾ റിയർ ക്യാമറയും എ18 ബയോണിക് ചിപ്പും ആണെന്നാണ് വിവരങ്ങൾ. എന്നാണ് ഫോൺ പുറത്തിറങ്ങുകയെന്ന് വ്യക്തമല്ല.

1 / 5വിലകുറഞ്ഞ ഐഫോൺ ആയ ഐഫോൺ എസ്ഇ 4 മോഡലിൻ്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ഫോണിലുണ്ടാവുക ഒരു ക്യാമറയും ഒഎൽഇഡി ഡിസ്പ്ലേയുമാണെന്നാണ് റിപ്പോർട്ടുകൾ. ആപ്പിളിൻ്റെ എ18 ബയോണിക് ചിപ് ആവും ഫോണിലുണ്ടാവുക എന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. (Image Courtesy - Social Media)

വിലകുറഞ്ഞ ഐഫോൺ ആയ ഐഫോൺ എസ്ഇ 4 മോഡലിൻ്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ഫോണിലുണ്ടാവുക ഒരു ക്യാമറയും ഒഎൽഇഡി ഡിസ്പ്ലേയുമാണെന്നാണ് റിപ്പോർട്ടുകൾ. ആപ്പിളിൻ്റെ എ18 ബയോണിക് ചിപ് ആവും ഫോണിലുണ്ടാവുക എന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. (Image Courtesy - Social Media)

2 / 5

പോക്കറ്റ് കീറാതെ ഐഫോൺ വാങ്ങണമെന്നാഗ്രഹമുള്ളവരെ ലക്ഷ്യമിട്ടാണ് ഐഫോൺ എസ്ഇ പുറത്തിറക്കുന്നത്. ഈ പരമ്പരയിലെ നാലാം തലമുറയാണ് ഇനി പുറത്തിറങ്ങുക. ഐഫോൺ 16ഇ എന്നാണ് ഈ ഫോൺ അറിയപ്പെടുക എന്നാണ് റിപ്പോർട്ട്. ഐഫോൺ 16 സീരീസിലെ ഏറ്റവും വിലകുറഞ്ഞ ഫോൺ ആയാണ് ഇത് അവതരിപ്പിക്കുക. (Image Courtesy - Social Media)

3 / 5

6.06 ഇഞ്ച് ഫുൾ എച്ച്ഡി എൽടിപിഎസ് ഒഎൽഇഡി ഡിസ്പ്ലേ ആണ് ഫോണിലുണ്ടാവുക. സ്ക്രീന് നോച്ച് ഡിസൈനാവും. ഫോണിൽ ഫേസ് ഐഡി സപ്പോർട്ടുണ്ടാവും. 48 മെഗാപിക്സലിൻ്റെ സിംഗിൾ ക്യാമറയാവും പിൻഭാഗത്തുണ്ടാവുക. മെറ്റൽ മിഡിൽ ഫ്രെയിമും വാട്ടർപ്രൂഫ് ബിൽഡും ഫോണിൻ്റെ പ്രത്യേകതകളാണ്. (Image Courtesy - Social Media)

4 / 5

നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകളിൽ, ഈ ഫോണിലുണ്ടാവുക ഡ്യുവൽ ക്യാമറയാവുമെന്നായിരുന്നു സൂചനകൾ. മുൻപ് പുറത്തുവന്ന മൂന്ന് ഐഫോൺ എസ്ഇ മോഡലുകളിലും ക്യാമറ സിംഗിൾ ആയിരുന്നു. ഇത് ഇത്തവണ മാറുമെന്നും ഇരട്ട ക്യാമറ ആദ്യമായി ഉപയോഗിക്കുമെന്നും സൂചനകളുണ്ടായിരുന്നു. (Image Courtesy - Social Media)

5 / 5

ഈ വിവരങ്ങളൊക്കെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലാണ് പ്രചരിച്ചത്. ഇക്കാര്യത്തിൽ കമ്പനിയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. 2016ൽ ആദ്യ ഫോൺ റിലീസ് ചെയ്ത ഈ സീരീസിലെ രണ്ടാമത്തെ ഫോൺ 2020ലാണ് ഇറങ്ങിയത്. രണ്ട് കൊല്ലത്തിന് ശേഷം 2022ൽ ഐഫോൺ എസ്ഇ 3 പുറത്തിറങ്ങി. (Image Courtesy - Social Media)

Related Stories
BTS Jhope: ബിടിഎസ് താരം ജെ-ഹോപ് ഇന്ത്യയിലേക്ക്? ആരാധകർക്ക് കൊടുത്ത മറുപടി ശ്രദ്ധ നേടുന്നു
Maha Kumbh Mela 2025 : മഹാകുംഭമേളയും കുംഭമേളയും തമ്മിലുള്ള വ്യത്യാസമെന്ത്? ഇക്കാര്യങ്ങള്‍ അറിയാമോ?-pg
Stains ​In Clothes: തുണികളിലെ ചായ കറ ഇനി ഞൊടിയിടയിൽ നീക്കാം… ഇങ്ങനെ ചെയ്ത് നോക്കൂ
Nagarjuna Akkineni: കണ്ടാല്‍ പറയുമോ പ്രായം 65 കടന്നെന്ന്; ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി നാഗാര്‍ജുന
Diya Krishna: ‘എന്നെപ്പോലെ നീയും നൃത്തം ചെയ്യുന്നത് ഞാന്‍ കണ്ടു’; സ്‌കാനിങ് ചിത്രം പങ്കുവെച്ച് ദിയ കൃഷ്ണ
Yuzvendra Chahal And RJ Mahvash : യുസ്‌വേന്ദ്ര ചഹലുമൊപ്പമുള്ള ചിത്രത്തില്‍ അഭ്യൂഹം; പിആര്‍ ടീമിന്റെ വേല തന്നോട് വേണ്ടെന്ന് മറുപടി; ആരാണ് ആര്‍ജെ മഹ്‌വാഷ്‌ ?
സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ
ചെറിയ വീടുകളില്‍ വൈദ്യുതി കണക്ഷന് ഉടമസ്ഥാവകാശ രേഖ വേണോ ?
ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ മികച്ച വിക്കറ്റ് വേട്ടക്കാർ
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്