ഐഫോൺ 17 എയറിൻ്റെ വില പ്രോ മോഡലുകളെക്കാൾ കുറവായിരിക്കുമെന്ന് വിവരം; ഫോൾഡബിൾ ഐഫോൺ 2026ൽ | iPhone 17 Air to Be Less Costly Than iPhone 17 Pro Models Foldable iPhone Expected in 2026 Malayalam news - Malayalam Tv9

iPhone 17 Air : ഐഫോൺ 17 എയറിൻ്റെ വില പ്രോ മോഡലുകളെക്കാൾ കുറവായിരിക്കുമെന്ന് വിവരം; ഫോൾഡബിൾ ഐഫോൺ 2026ൽ

Published: 

16 Dec 2024 11:50 AM

iPhone 17 Air to Be Less Costly : ഐഫോൺ എയർ മോഡൽ ഫോണിൻ്റെ വില പ്രോ മോഡലുകളെക്കാൾ കുറവായിരിക്കുമെന്ന് സൂചന. ഐഫോൺ ഫോൾഡബിൾ 2026ൽ പുറത്തിറങ്ങുമെന്നും സൂചനയുണ്ട്.

1 / 5ഐഫോൺ 17 എയർ ഫോണിൻ്റെ വില പ്രോ മോഡലുകളെക്കാൾ കുറവായിരിക്കുമെന്ന് റിപ്പോർട്ട്. 2025ലാണ് ഐഫോൺ എയർ പുറത്തിറങ്ങുക. വിലകുറഞ്ഞ ഐഫോൺ എന്ന ലേബലിലാണ് എയർ മോഡൽ പുറത്തിറങ്ങുക. ഈ മോഡലിലാണ് ഇപ്പോൾ പുതിയ അപ്ഡേറ്റ് എത്തിയത്. (Image Credits - Getty Images)

ഐഫോൺ 17 എയർ ഫോണിൻ്റെ വില പ്രോ മോഡലുകളെക്കാൾ കുറവായിരിക്കുമെന്ന് റിപ്പോർട്ട്. 2025ലാണ് ഐഫോൺ എയർ പുറത്തിറങ്ങുക. വിലകുറഞ്ഞ ഐഫോൺ എന്ന ലേബലിലാണ് എയർ മോഡൽ പുറത്തിറങ്ങുക. ഈ മോഡലിലാണ് ഇപ്പോൾ പുതിയ അപ്ഡേറ്റ് എത്തിയത്. (Image Credits - Getty Images)

2 / 5

വിലകുറഞ്ഞ ഐഫോൺ എന്നതിനൊപ്പം ഐഫോൺ 17 എയർ മോഡലിൽ ഫീച്ചറുകളും കുറവായിരിക്കും. ഈ മോഡലിൻ്റെ വില ഐഫോൺ 17 സീരീസിലെ പ്രോ മോഡലുകളെക്കാൾ കുറവായിരിക്കുമെന്നാണ് വിവരം. ഐഫോണിലെ പല ഫീച്ചറുകളും ഈ മോഡലിൽ ഉണ്ടാവില്ലെന്നും സൂചനയുണ്ട്. (Image Credits - Getty Images)

3 / 5

ഐഫോൺ ഫോൾഡബിൾ ഫോണിൻ്റെ നിർമ്മാണത്തിലാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ ഫോൾഡബിൾ ഫോൺ 2026ൽ പുറത്തുവന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ ആപ്പിളിൻ്റെ ഭാഗത്തുനിന്ന് ഔദ്യോഗിക റിപ്പോർട്ടുകളുണ്ടായിട്ടില്ല. (Image Credits - Getty Images)

4 / 5

ആപ്പിളിൻ്റെ മാർക്കറ്റ് സമീപകാലത്ത് ഇടിഞ്ഞതിനെ തുടർന്നാണ് വിലകുറഞ്ഞ മോഡലുകൾ പരീക്ഷിക്കാൻ കമ്പനി തീരുമാനിച്ചത്. 2022ൽ ഐഫോൺ 14 പ്ലസ് പുറത്തുവന്നതിന് ശേഷം ഇതാദ്യമായാണ് ഒരു പുതിയ മോഡൽ പുറത്തിറങ്ങും. കനം കുറഞ്ഞ ഫോണാവും ഐഫോൺ 17 എയർ. (Image Credits - Getty Images)

5 / 5

ലളിതവത്കരിച്ച ക്യാമറയാവും ഐഫോൺ എയറിൽ ഉണ്ടാവുക. ഐഫോണിൻ്റെ ഏറ്റവും വലിയ പ്രത്യേകതയാണ് ക്യാമറ. അതിൽ തന്നെ ഡൗൺഗ്രേഡ് ചെയ്യാനാണ് ആപ്പിളിൻ്റെ തീരുമാനം. ഇത് ആപ്പിളിന് തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലുകളുമുണ്ട്. (Image Credits - Getty Images)

2024-ൽ ​ഗൂ​ഗിൾ സെർച്ച് ലിസ്റ്റിൽ ഇടംനേടിയ കായികതാരങ്ങൾ
ആറ് വിക്കറ്റ് നേട്ടം; ബുംറയ്ക്ക് വീണ്ടും പുതിയ റെക്കോർഡ്
തൈറോയ്ഡ് ഉള്ളവർ ഇവ കഴിക്കല്ലേ; പണി കിട്ടും
മുടിയുടെ ആരോ​ഗ്യത്തിന് ബെസ്റ്റ് വാൾനട്ടോ ബദാമോ?