5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

iPhone 16 : ഓർഡർ ചെയ്ത് 10 മിനിട്ടിനകം ഐഫോൺ 16 വീട്ടിലെത്തും; എങ്ങനെയെന്നറിയണ്ടേ?

​iPhone 16 Will Be Delivered Within 10 Minutes : ഓർഡർ ചെയ്ത് 10 മിനിട്ടിനകം ഐഫോൺ 16 വീട്ടിലെത്തും. രണ്ട് ഡെലിവറി ആപ്പുകളാണ് ഈ സേവനം അവതരിപ്പിച്ചിരിക്കുന്നത്. ഇന്നാണ് ഐഫോൺ 16 സീരീസ് വില്പന ആരംഭിച്ചത്.

abdul-basith
Abdul Basith | Published: 20 Sep 2024 22:34 PM
ഐഫോൺ 16 സീരീസ് ഇന്ന് മുതലാണ് വിപണിയിലെത്തിയത്. പുതിയ ഐഫോൺ സ്വന്തമാക്കാൻ ഇന്ത്യയിൽ നീണ്ട ക്യൂവിൽ നിൽക്കുന്ന വിഡിയോകളൊക്കെ പുറത്തുവന്നിരുന്നു. ആപ്പിൾ സ്റ്റോറുകളിൽ ക്യൂനിന്ന് കുഴഞ്ഞ് ഫോൺ സ്വന്തമാക്കുന്നതിന് പകരം വെറും 10 മിനിട്ട് കൊണ്ട് ഐഫോൺ 16 കയ്യിൽ കിട്ടുമെങ്കിലോ? അതിനൊരു വഴിയുണ്ട്. (Image Credits - PTI)

1 / 5
ഹൈപ്പർലോക്കൽ ഡെലിവറി പ്ലാറ്റ്ഫോമുകളായ ബ്ലിങ്കിറ്റും ബിഗ് ബാസ്കറ്റുമാണ് 10 മിനിട്ടിൽ ഐഫോൺ 16 സേവനം ആരംഭിച്ചിരിക്കുന്നത്. ഈ രണ്ട് ആപ്പുകളും ഉപയോഗിച്ച് ഇന്ത്യയുടെ തിരഞ്ഞെടുത്ത നഗരങ്ങളിൽ ഡിസ്കൗണ്ടുകളടക്കം വെറും 10 മിനിട്ടിൽ ഐഫോൺ 16 സ്വന്തമാക്കാനാവും. (Image Credits - PTI)

2 / 5
കേരളത്തിൽ ബിഗ് ബാസ്കറ്റ്, ബ്ലിങ്കിറ്റ് സേവനങ്ങളുണ്ട്. ഈയടുത്താണ് ബ്ലിങ്കിറ്റ് സേവനം ആരംഭിച്ചത്. നിലവിൽ എറണാകുളം ജില്ലയിലെ കുറച്ച് പ്രദേശങ്ങളിൽ മാത്രമാണ് ബ്ലിങ്കിറ്റ് ഉള്ളത്. ബിഗ് ബാസ്കറ്റ് സേവനം കുറേക്കൂടി സ്ഥലങ്ങളിലുണ്ട്. എന്നാൽ, കേരളത്തിലെവിടെയും 10 മിനിട്ടിൽ ഐഫോൺ 16 ലഭിക്കുന്ന സേവനം ഇല്ലെന്നാണ് സൂചന. (Image Credits - PTI)

3 / 5
ഡൽഹി എൻസിആർ, ബെംഗളൂരു, മുംബൈ, പൂനെ എന്നീ നഗരങ്ങളിലാണ് ഈ സേവനം ലഭ്യമാവുക. ആപ്പിൾ റീസെല്ലറായ യുണികോണുമായി സഹകരിച്ചാണ് സേവനം. ഐസിഐസിഐ, എസ്ബിഐ, കൊടാങ്ക് മഹീന്ദ്ര എന്നീ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകളിൽ 5000 രൂപയുടെ ഇൻസ്റ്റൻ്റ് ക്യാഷ്ബാക്കും ലഭിക്കും. (Image Courtesy - Big Basket Facebook)

4 / 5
നിലവിൽ ഐഫോൺ 16 മാത്രമാണ് ബ്ലിങ്കിറ്റ് ഡെലിവർ ചെയ്യുന്നത്. വരുന്ന ദിവസങ്ങളിൽ ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നീ മോഡലുകൾ കൂടി ഡെലിവർ ചെയ്യുമെന്ന് കമ്പനി അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 8 മണിക്കാണ് ഓർഡറുകൾ സ്വീകരിച്ചുതുടങ്ങിയത്. (Image Credits - PTI)

5 / 5