പേര് മാത്രം മാറ്റിയിട്ട് കാര്യമില്ലെന്ന് ഐഫോൺ പ്രേമികൾ; 16 സീരീസിന് തണുപ്പൻ പ്രതികരണം | iPhone 16 Series Pre Orders Lower Than iPhone 15 Series Reports Suggest Malayalam news - Malayalam Tv9

iPhone 16 Series : പേര് മാത്രം മാറ്റിയിട്ട് കാര്യമില്ലെന്ന് ഐഫോൺ പ്രേമികൾ; 16 സീരീസിന് തണുപ്പൻ പ്രതികരണം

Published: 

16 Sep 2024 13:31 PM

iPhone 16 Series Pre Orders Lower : ഐഫോൺ 16 സീരീസുകൾക്ക് ലഭിച്ച പ്രീ ഓർഡറുകൾ താരതമ്യേന കുറവാണെന്ന് റിപ്പോർട്ടുകൾ. ഐഫോൺ 15 സീരീസുകൾക്ക് ലഭിച്ച സ്വീകരണം പരിഗണിക്കുമ്പോൾ പുതിയ സീരീസിന് 13 ശതമാനം ഓർഡറുകൾ കുറവാണ് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ.

1 / 5ഐഫോൺ 16 സീരീസിന് തണുപ്പൻ പ്രതികരണം. ഐഫോൺ 15 സീരീസുകളെ അപേക്ഷിച്ച് ഐഫോൺ 16 സീരീസുകൾക്ക് ലഭിച്ച പ്രീ ബുക്കിങ് വളരെ കുറവാണെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാര്യമായ മാറ്റങ്ങളില്ലാതെയുള്ള അപ്ഡേറ്റുകളിൽ ആളുകൾക്ക് താത്പര്യം കുറയുകയാണെന്നാണ് സൂചനകൾ. (Image Courtesy - Apple Website)

ഐഫോൺ 16 സീരീസിന് തണുപ്പൻ പ്രതികരണം. ഐഫോൺ 15 സീരീസുകളെ അപേക്ഷിച്ച് ഐഫോൺ 16 സീരീസുകൾക്ക് ലഭിച്ച പ്രീ ബുക്കിങ് വളരെ കുറവാണെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാര്യമായ മാറ്റങ്ങളില്ലാതെയുള്ള അപ്ഡേറ്റുകളിൽ ആളുകൾക്ക് താത്പര്യം കുറയുകയാണെന്നാണ് സൂചനകൾ. (Image Courtesy - Apple Website)

2 / 5

ആപ്പിൾ 16ലെ ഫീച്ചറുകളിൽ വലിയ പുരോഗതിയില്ലെന്നാണ് പൊതുവായ അഭിപ്രായം. ആപ്പിൾ 15 സീരീസിൽ നിന്ന് 16 സീരീസ് അത്ര വ്യത്യസ്തമല്ല. അതുകൊണ്ട് തന്നെ ആളുകൾക്ക് പുതിയ സീരീസിനോട് വലിയ താത്പര്യമില്ലെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. (Image Credits - SOPA Images/Getty Images)

3 / 5

ഈ മാസം 13 നാണ് 16 സീരീസിനുള്ള പ്രീ ബുക്കിങ് ആരംഭിച്ചത്. ഇതുവരെ ഏകദേശം മൂന്ന് കോടി 70 ലക്ഷം ഫോണുകൾക്ക് പ്രീ ഓർഡർ ലഭിച്ചു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ 15 സീരീസ് ഫോണുകൾക്ക് ഇക്കാലയളവിൽ ലഭിച്ച പ്രീ ഓർഡറുകളെക്കാൾ 13 ശതമാനം കുറവാണ് ഇത്. (Image Credits - Justin Sullivan/Getty Images)

4 / 5

ഐഫോണ്‍ 16 പ്രോ മോഡലിനാണ് തീരെ ആവശ്യക്കാരില്ലാത്തത്. ഐഫോണ്‍ 16 പ്രോയ്ക്ക് 27 ശതമാനവും ഐഫോണ്‍ 16 പ്രോ മാക്‌സിന് 16 ശതമാനവും പ്രീ ഓർഡർ കുറഞ്ഞു. സ്റ്റാന്‍ഡേര്‍ഡ് മോഡലുകളായ ഐഫോണ്‍ 16നും ഐഫോണ്‍ 16 പ്ലസിനും കൂടുതൽ പ്രീ ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. (Image Credits - Alexi Rosenfeld/Getty Images)

5 / 5

ആപ്പിൾ ഇൻ്റലിജൻസ് നിലവിൽ ലഭ്യമല്ലെന്നത് വില്പനയെ സ്വാധീനിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒക്ടോബറിൽ ഒഎസ് അപ്ഡേറ്റിനൊപ്പമാവും ആപ്പിൾ ഇൻ്റലിജൻസ് ലഭ്യമാവുക. ഈ മാസം 20നാണ് ഇന്ത്യയിൽ ഐഫോൺ 16 മോഡലുകളുടെ വില്പന ആരംഭിക്കുക. (Image Credits - Justin Sullivan/Getty Images)

ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കാറുണ്ടോ? അടിപൊളിയാണ്‌
ഇന്ത്യയുടെ ദുരിതത്തിലും ജയ്സ്വാളിന് ഇക്കൊല്ലം റെക്കോർഡ് നേട്ടം
ഇവയൊന്നും അത്താഴത്തിന് കഴിക്കരുതേ !
വെളുത്തുള്ളി ചീത്തയാകാതെ സൂക്ഷിക്കാം ഇങ്ങനെ...