ഐപാഡ് എയറിൻ്റെയും ഐപാഡ് 11ൻ്റെയും വില്പന ആരംഭിച്ചു; സവിശേഷതകളറിയാം | iPad Air And iPad 11th Generation Sale Started In India From March 12th Know Price And Features Malayalam news - Malayalam Tv9

iPad Air: ഐപാഡ് എയറിൻ്റെയും ഐപാഡ് 11ൻ്റെയും വില്പന ആരംഭിച്ചു; സവിശേഷതകളറിയാം

abdul-basith
Published: 

13 Mar 2025 15:14 PM

iPad Air iPad 11th Generation Sale: ഐപാഡ് എയർ, ഐപാഡ് 11 ജെനറേഷൻ എന്നീ ടാബുകളുടെ വില്പന ആരംഭിച്ചു. ഈ മാസം 12 മുതലാണ് വില്പന ആരംഭിച്ചത്. ഈ ടാബുകളുടെ വിലയും സവിശേഷതകളും അറിയാം.

1 / 5ഇന്ത്യയിൽ ഐപാഡ് എയറിൻ്റെ വില ആരംഭിക്കുന്നത് 59,900 രൂപയിലാണ്. 11 ഇഞ്ച്, വൈഫി മോഡൽ ആണിത്. വൈഫൈ, സെല്ലുലാർ കോൺഫിഗറേഷൻ്റെ വില 74,900 രൂപയാണ്. 13 ഇഞ്ചിൻ്റെ ഐപാഡ് എയർ വൈഫൈ വേരിയൻ്റിലും വൈഫൈ, സെല്ലുലാർ കോൺഫിഗറേഷനിലും ലഭിക്കും. 79,900 രൂപ, 94,900 രൂപ എന്നിങ്ങനെയാണ് ഈ മോഡലുകളുടെ വില. (Image Courtesy- Social Media)

ഇന്ത്യയിൽ ഐപാഡ് എയറിൻ്റെ വില ആരംഭിക്കുന്നത് 59,900 രൂപയിലാണ്. 11 ഇഞ്ച്, വൈഫി മോഡൽ ആണിത്. വൈഫൈ, സെല്ലുലാർ കോൺഫിഗറേഷൻ്റെ വില 74,900 രൂപയാണ്. 13 ഇഞ്ചിൻ്റെ ഐപാഡ് എയർ വൈഫൈ വേരിയൻ്റിലും വൈഫൈ, സെല്ലുലാർ കോൺഫിഗറേഷനിലും ലഭിക്കും. 79,900 രൂപ, 94,900 രൂപ എന്നിങ്ങനെയാണ് ഈ മോഡലുകളുടെ വില. (Image Courtesy- Social Media)

2 / 5ഐപാഡ് എയർ നാല് നിറങ്ങളിലാണ് ലഭിക്കുക. നീല, പർപ്പിൾ, സ്പേസ് ഗ്രേ, സ്റ്റാർലൈറ്റ് എന്നീ നിറങ്ങളിലാണ് ഐപാഡ് എയർ വാങ്ങാൻ കഴിയുക. 12 മെഗാപിക്സൽ വൈഡ് റിയർ ക്യാമറയും 12 മെഗാപിക്സൽ സെൻട്രൽ സ്റ്റേജ് ക്യാമറയും ഐപാഡ് എയറിലുണ്ടാവും. ഐപാഡ് 11നും 12 മെഗാപിക്സലിൻ്റെ രണ്ട് ക്യാമറകളാണ് ഉണ്ടാവുക. (Image Courtesy- Social Media)

ഐപാഡ് എയർ നാല് നിറങ്ങളിലാണ് ലഭിക്കുക. നീല, പർപ്പിൾ, സ്പേസ് ഗ്രേ, സ്റ്റാർലൈറ്റ് എന്നീ നിറങ്ങളിലാണ് ഐപാഡ് എയർ വാങ്ങാൻ കഴിയുക. 12 മെഗാപിക്സൽ വൈഡ് റിയർ ക്യാമറയും 12 മെഗാപിക്സൽ സെൻട്രൽ സ്റ്റേജ് ക്യാമറയും ഐപാഡ് എയറിലുണ്ടാവും. ഐപാഡ് 11നും 12 മെഗാപിക്സലിൻ്റെ രണ്ട് ക്യാമറകളാണ് ഉണ്ടാവുക. (Image Courtesy- Social Media)

3 / 5

ഐപാഡ് 11, ഐപാഡ് എയർ മോഡലുകൾ മാർച്ച് 12 മുതൽ ഇന്ത്യയിൽ വില്പന ആരംഭിച്ചു. ആപ്പിൾ വെബ്സൈറ്റ്, ആപ്പിൾ സ്റ്റോർ തുടങ്ങി വിവിധ ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിൽ നിന്ന് ഇവ വാങ്ങാം. ഐപാഡ് പ്രോ മോഡലുകളുടെ വിലകുറഞ്ഞ പതിപ്പാണ് ഐപാഡ് എയർ. പൊതുവെ ഇതിന് ഭാരവും കുറവാണ്. (Image Courtesy- Social Media)

4 / 5

ഐപാഡ് എയറിൻ്റെയും ഐപാഡ് 11ൻ്റെയും വില്പന ആരംഭിച്ച് ആപ്പിൾ. 128 ജിബിയാണ് ഐപാഡ് 11ൻ്റെ മെമ്മറി. ഐപാഡ് എയർ ആവട്ടെ ആപ്പിളിൻ്റെ എം3 ചിപ്സെറ്റിലാണ് പ്രവർത്തിക്കുന്നത്. ആപ്പിൾ ഇൻ്റലിജൻസ് അടക്കമുള്ള സൗകര്യങ്ങളും ഐപാഡ് എയറിൽ ലഭിക്കും. രണ്ട് ഐപാഡുകളും 11 ഇഞ്ചിലും 13 ഇഞ്ചിലും ലഭിക്കും. (Image Courtesy- Social Media)

5 / 5

ഐപാഡ് 11 വൈഫൈ വേരിയൻ്റിന് 34,900 രൂപയാണ് വില. വൈഫൈ, സെല്ലുലാർ വേരിയൻ്റിന് 49,900 രൂപ നൽകണം. ഇത് രണ്ടും ബേസിക് സ്റ്റോറേജ് വേരിയൻ്റുകളുടെ വിലയാണ്. നാല് നിറങ്ങളിലാണ് ഐപാഡ് 11ഉം വാങ്ങാനാവുക. നീല, പിങ്ക്, സിൽവർ, മഞ്ഞ നിറങ്ങളിൽ ഐപാഡ് 11 ലഭിക്കും. (Image Courtesy- Social Media)

ഡ്രാഗണ്‍ ഫ്രൂട്ട് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണോ?
കൂൺ കഴിക്കുന്നവരാണോ നിങ്ങൾ?
അശ്വിന്‍ പറയുന്നു, 'ഈ ടീമാണ് നല്ലത്'
ഹോളി ആഘോഷിച്ചോളൂ! കണ്ണുകളുടെ ആരോ​ഗ്യം ശ്രദ്ധിക്കണേ