കട്ടൻ കാപ്പി ആരോ​ഗ്യത്തിന് നല്ലതോ ചീത്തയോ? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ | International Coffee Day 2024, health benefits of drinking black coffee details in malayalam Malayalam news - Malayalam Tv9

International Coffee Day 2024: കട്ടൻ കാപ്പി ആരോ​ഗ്യത്തിന് നല്ലതോ ചീത്തയോ? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

Published: 

30 Sep 2024 19:14 PM

International Coffee Day 2024: കാപ്പി ഉപഭോഗവും ശരീരത്തിലെ കൊഴുപ്പ്, ബിഎംഐ, ഭാരക്കുറവ് എന്നിവയും തമ്മിൽ ബന്ധമുണ്ടെന്ന് പഠനങ്ങൾ പറയുന്നുണ്ട്. കാപ്പിയിലെ കഫീൻ ഉപാപചയ നിരക്ക് ഗണ്യമായി വർദ്ധിപ്പിക്കുകയും തൽഫലമായി കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നതാണ് ഇതിന് കാരണമാകുന്നത്.

1 / 5പലരുടെയും

പലരുടെയും രു ദിവസം തുടങ്ങുന്നത് ചായയോ കാപ്പിയോ കുടിച്ച് കൊണ്ടാകും. കട്ടൻകാപ്പി കുടിക്കുന്നവരും, പാൽക്കാപ്പി കുടിക്കുന്നവരും നമ്മുക്കിടയിൽ ധാരാളമുണ്ട്. കാപ്പി കുടിക്കുന്നതിലൂടെ നിരവധി ആരോ​ഗ്യ​ഗുണങ്ങളും നമുക്ക് ലഭിക്കും. സമ്മർദ്ദം കുറയ്ക്കുന്നതിന് കാപ്പി ഫലപ്രദമാണെന്നും പഠനങ്ങൾ പറയുന്നു. (Image Credits: Gettyimages)

2 / 5

കാപ്പി ഉപഭോഗവും ശരീരത്തിലെ കൊഴുപ്പ്, ബിഎംഐ, ഭാരക്കുറവ് എന്നിവയും തമ്മിൽ ബന്ധമുണ്ടെന്ന് പഠനങ്ങൾ പറയുന്നുണ്ട്. കാപ്പിയിലെ കഫീൻ ഉപാപചയ നിരക്ക് ഗണ്യമായി വർദ്ധിപ്പിക്കുകയും തൽഫലമായി കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നതാണ് ഇതിന് കാരണമാകുന്നത്. (Image Credits: Gettyimages)

3 / 5

എന്നാൽ കട്ടൻ കാപ്പിയാണ് ആരോ​ഗ്യത്തിന് ഏറെ മികച്ചതെന്ന് പഠനങ്ങൾ പറയുന്നു. കട്ടൻ കാപ്പി കുടിക്കുന്നത് ശരീരത്തിലെ അധിക ജലത്തെ ഇല്ലാതാക്കാൻ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഈ രീതി ദോഷകരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കാതെ ശരീരഭാരം കുറയ്ക്കാൻ പ്രോത്സാഹിപ്പിക്കുന്നു. (Image Credits: Gettyimages)

4 / 5

മിതമായ അളവിൽ കാപ്പി കുടിക്കുന്നത് യഥാർത്ഥത്തിൽ ഹൃദയാരോഗ്യം വർദ്ധിപ്പിക്കുമെന്ന് അഭിപ്രായമുണ്ട്. സ്ഥിരമായി കാപ്പി കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതുമായി മാത്രമല്ല, ദീർഘായുസ്സുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു.

5 / 5

ഒരു കപ്പ് കാപ്പി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്നും കാപ്പിയിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ ഹൃദ്രോഗം- പ്രമേഹം പോലെ പല അസുഖങ്ങളെയും ചെറുക്കാൻ സഹായകമാകുമത്രേ. അതുപോലെ കാപ്പിയിലടങ്ങിയിട്ടുള്ള 'ക്ലോറോജെനിക് ആസിഡ്' എന്ന പല ആരോഗ്യപ്രശ്‌നങ്ങളെയും പ്രതിരോധിക്കാനും ബിപി കുറയ്ക്കാനുമെല്ലാം സഹായിക്കുന്നു. (Image Credits: Gettyimages)

Follow Us On
ഒലീവ് ഓയിൽ നിസ്സാരക്കാരനല്ല; അറിയാം ഗുണങ്ങൾ
പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാൻ ഇവ കുടിക്കൂ
സെലിബ്രറ്റികൾ പിന്തുടരുന്ന ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പരീക്ഷിച്ചാലോ?
വെറുതെ കളയാനുള്ളതല്ല പപ്പായക്കുരു
Exit mobile version