ഇന്ത്യയും പാകിസ്താനും തമ്മിൽ ക്രിക്കറ്റ് കളിക്കണമെങ്കിൽ അതിർത്തിയിൽ സമാധാനമുണ്ടാവണം; നിലപാടറിയിച്ച് സുനിൽ ഗവാസ്കർ | India vs Pakistan Bilateral Series Will Only Happen If There Is Peace At The Border Says Sunil Gavaskar Malayalam news - Malayalam Tv9

India vs Pakistan: ഇന്ത്യയും പാകിസ്താനും തമ്മിൽ ക്രിക്കറ്റ് കളിക്കണമെങ്കിൽ അതിർത്തിയിൽ സമാധാനമുണ്ടാവണം; നിലപാടറിയിച്ച് സുനിൽ ഗവാസ്കർ

Published: 

28 Feb 2025 17:44 PM

IND vs PAK Sunil Gavaskar: ഇന്ത്യ - പാകിസ്താൻ ഉഭയകക്ഷി പരമ്പരകൾ നടക്കണമെങ്കിൽ അതിർത്തിയിൽ സമാധാനമുണ്ടാവണമെന്ന് സുനിൽ ഗവാസ്കർ. അതിർത്തിയിൽ കടന്നുകയറ്റം നടക്കുന്നത് കൊണ്ടാണ് ഇന്ത്യൻ സർക്കാർ ഉഭയകക്ഷി പരമ്പരകൾക്ക് സമ്മതിക്കാത്തതെന്ന് അദ്ദേഹം പറഞ്ഞു.

1 / 5ഇന്ത്യയും പാകിസ്താനും തമ്മിൽ ക്രിക്കറ്റ് കളിക്കണമെങ്കിൽ അതിർത്തിയിൽ സമാധാനമുണ്ടാവണമെന്ന് മുൻ ദേശീയ താരം സുനിൽ ഗവാസ്കർ. അതിർത്തിയിൽ പ്രശ്നങ്ങൾ തുടരുന്നിടത്തോളം കാലം ഇന്ത്യയും പാകിസ്താനും തമ്മിൽ ക്രിക്കറ്റ് കളിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. ടെൻ സ്പോർട്സിൻ്റെ ഡ്രസിങ് റൂം എന്ന ഷോയിൽ സംസാരിക്കുകയായിരുന്നു സുനിൽ ഗവാസ്കർ. (Image Credits - PTI)

ഇന്ത്യയും പാകിസ്താനും തമ്മിൽ ക്രിക്കറ്റ് കളിക്കണമെങ്കിൽ അതിർത്തിയിൽ സമാധാനമുണ്ടാവണമെന്ന് മുൻ ദേശീയ താരം സുനിൽ ഗവാസ്കർ. അതിർത്തിയിൽ പ്രശ്നങ്ങൾ തുടരുന്നിടത്തോളം കാലം ഇന്ത്യയും പാകിസ്താനും തമ്മിൽ ക്രിക്കറ്റ് കളിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. ടെൻ സ്പോർട്സിൻ്റെ ഡ്രസിങ് റൂം എന്ന ഷോയിൽ സംസാരിക്കുകയായിരുന്നു സുനിൽ ഗവാസ്കർ. (Image Credits - PTI)

2 / 5

"അതിർത്തിയിൽ സമാധാനമുണ്ടെങ്കിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ ഉഭയകക്ഷി പരമ്പര കളിക്കാം. അത് വളരെ ലളിതമാണ്. അതിർത്തിയിൽ സമാധാനമുണ്ടെങ്കിൽ രണ്ട് സർക്കാരും വിചാരിക്കും, 'നോക്ക്, അതിർത്തിയിൽ ഇപ്പോൾ പ്രശ്നങ്ങളില്ല. നമുക്ക് ഇതേപ്പറ്റി ആലോചിക്കാം' എന്ന്.'- ഗവാസ്കർ പ്രതികരിച്ചു. (Image Credits - PTI)

3 / 5

"ചില ചർച്ചകളൊക്കെ നടക്കുന്നുണ്ടാവും. പക്ഷേ, ഗ്രൗണ്ടിലും ഗ്രൗണ്ടിന് പുറത്തും എന്താണ് നടക്കുന്നതെന്ന് പരിഗണിക്കണം. ഇപ്പോഴും കയ്യേറ്റം നടക്കുന്നുണ്ട്. അതുകൊണ്ടാണ് 'കയ്യേറ്റം അവസാനിക്കുന്നത് വരെ ഇക്കാര്യം സംസാരിക്കേണ്ടതില്ല' എന്ന് ഇന്ത്യൻ സർക്കാർ പറയുന്നത്."- അദ്ദേഹം കൂട്ടിച്ചേർത്തു. (Image Credits - PTI)

4 / 5

ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെതിരെ ഇന്ത്യ അനായാസ ജയം കുറിച്ചിരുന്നു. പാകിസ്താനെ 241 റൺസിന് പുറത്താക്കിയ ഇന്ത്യ 43ആം ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയിച്ചു. 100 റൺസ് നേടി പുറത്താവാതെ നിന്ന വിരാട് കോലിയായിരുന്നു കളിയിലെ താരം. ശ്രേയാസ് അയ്യർ (56), ശുഭ്മൻ ഗിൽ (46) എന്നിവരും ഇന്ത്യക്കായി തിളങ്ങി. (Image Credits - PTI)

5 / 5

ഇന്ത്യയും പാകിസ്താനും തമ്മിൽ അവസാനമായി ഒരു ഉഭയകക്ഷി പരമ്പര കളിച്ചത് 2012 - 2013 കാലയളവിലായിരുന്നു. ഈ സമയത്ത് പാകിസ്താൻ ടീം ഇന്ത്യയിൽ പര്യടനം നടത്തുകയായിരുന്നു. 2005- 2006 കാലയളവിലാണ് അവസാനമായി ഇന്ത്യ പാകിസ്താനിൽ കളിച്ചത്. ചാമ്പ്യൻസ് ട്രോഫി കളിക്കാൻ പാകിസ്താനിലേക്ക് പോവില്ലെന്ന് ബിസിസിഐ അറിയിച്ചതോടെ ഇന്ത്യയുടെ മത്സരത്തിൽ ദുബായിലാണ് നടക്കുന്നത്. (Image Credits - PTI)

Related Stories
Basil Joseph: അന്ന് അവള്‍ മൂന്ന് ദിവസം പല്ല് തേച്ചില്ല, എന്തിനാണ് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരു ബുദ്ധിമുട്ട്: ബേസില്‍ ജോസഫ്‌
Pomegranate Health Benefits: മാതളനാരങ്ങ പതിവായി കഴിക്കാം; ഗുണങ്ങൾ ഏറെയാണ്
One UI 7: ഫോൺ പഴയതാണെങ്കിലും പുതിയ ക്യാമറ ഫീച്ചറുകൾ നഷ്ടമാവില്ല; വൺ യുഐ 7 അപ്ഡേറ്റിൽ ഗ്യാലക്സി ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത
BTS V: സൈനിക സേവനത്തിലാണെങ്കിൽ എന്താ? ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞത് ഈ ബിടിഎസ് താരത്തെ
Cucumber-Curry Leaves Juice: തിളക്കമുള്ള ചർമ്മത്തിന് വെള്ളരിക്ക-കറിവേപ്പില ജ്യൂസ്; തയ്യാറാക്കേണ്ടത് ഇങ്ങനെ
Teen Account: ഇൻസ്റ്റഗ്രാമിൽ മാത്രം ഒതുങ്ങില്ല; കൗമാര അക്കൗണ്ടുകൾ ഫേസ്ബുക്കിലേക്കും മെസഞ്ചറിലേക്കും
രാത്രിയില്‍ നഖം വെട്ടരുതെന്ന് പറയാന്‍ കാരണം?
ചെറുപയറിന്റെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്
ശരീരഭാരം കുറയ്ക്കാന്‍ ഈ നട്‌സുകള്‍ കഴിക്കാം
ആർത്തവമുള്ള സ്ത്രീ തൊട്ടാൽ ചെടി വാടുമോ?